സസ്യാധിഷ്ഠിത പാലുകൾ പശുവിൻ പാലിന് പകരമാകുമോ ; പഠനം വെളിപ്പെടുത്തുന്നു | Plant-based milks & Cow milk

 


നിങ്ങൾക്ക് കുറച്ച് പാൽ ലഭിച്ചാൽ, അത് ഉപയോഗിക്കാൻ നിങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്, അല്ലെ. നിങ്ങൾക്ക് ചായ ഉണ്ടാക്കാം, അല്ലെങ്കിൽ ഒരു കുക്കി മുക്കിവയ്ക്കാം, തൈര് ഉണ്ടാക്കാം അതുമല്ലെങ്കിൽ ഒരു ഷേക്ക് മിക്സ് ചെയ്യാം. ഇത്തരമൊരു (പാൽ) ബഹുമുഖ പദാർത്ഥം മാറ്റിസ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്,  എന്നിട്ടും ലോകം അതിന്റെ ബദലുകൾ പിന്തുടരാൻ ധാരാളം കാരണങ്ങളുണ്ട്.


ഒരു ലിറ്റർ പശുവിൻ പാൽ ഉൽപ്പാദിപ്പിച്ച്, അവ ഡയറി ഫാം വഴി നമ്മളിലേക്കെത്തുമ്പോഴേക്കും, അതിന്റെ പ്രക്രിയ ഏകദേശം 3.2 കിലോഗ്രാം ഹരിതഗൃഹ വാതകങ്ങളും ഉത്പാദിപ്പിക്കുന്നു. പാലിന്റെ ആഗോള ജനപ്രീതിക്കൊപ്പം, അതിന്റെ ചെലവുകൾ വളരെ വലുതാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ പ്രകാരം, 2015-ൽ, ക്ഷീരമേഖല 1.7 ബില്യൺ മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിച്ചു, ഏകദേശം 3 ശതമാനം മനുഷ്യരുമായി ബന്ധപ്പെട്ട ഹരിതഗൃഹ വാതക ഉദ്‌വമനം. എന്നാൽ, ഓട്‌സ്, ബദാം, അരി, സോയ എന്നിവയുൾപ്പെടെ സസ്യാധിഷ്ഠിത പാലുകൾ നിർമ്മിക്കുന്നത് നേരത്തെ സൂചിപ്പിച്ച ഹരിതഗൃഹ വാതകങ്ങളുടെ മൂന്നിലൊന്ന് മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ. മാത്രമല്ല, പശുവിൻ പാൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വളരെ കുറച്ച് ഭൂമിയും വെള്ളവും മാത്രമേ ഇതിന് ഉപയോഗിക്കുന്നുള്ളൂവെന്ന് Science 2018 ലെ റിപ്പോർട്ട് പറയുന്നു.


പാരിസ്ഥിതിക ബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ന് സസ്യാധിഷ്ഠിത പാലുകളുടെ ഒരു കൂട്ടം വിപണിയിൽ കാര്യമായ മുന്നേറ്റം നടത്തുന്നു. “പാരിസ്ഥിതിക സൗഹൃദ ഭക്ഷ്യ വ്യവസായങ്ങൾ ഉപഭോക്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർ മാറ്റം ആഗ്രഹിക്കുന്നു,” മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ഭക്ഷ്യ ശാസ്ത്രജ്ഞനായ ഡേവിഡ് മക്ലെമെന്റ്സ് പറയുന്നു.


എന്നാൽ, എത്രയൊക്കെ പറഞ്ഞാലും ചില ചെടികളിൽ നിന്ന് ലഭിക്കുന്ന പാലുകൾ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും മികച്ചതാണെങ്കിലും, അവ ഒരേ പോഷണം നൽകുന്നില്ല. 1980-കളിലെ ഐക്കണിക് ഡയറി കാമ്പെയ്ൻ പറഞ്ഞതുപോലെ, "പശുവിൻ പാൽ, അത് ശരീരത്തിന് ഗുണം ചെയ്യും." പശുവിൻ പാലിൽ പേശി വളർത്തുന്ന പ്രോട്ടീൻ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ എ, സിങ്ക്, എല്ലുകളെ ശക്തിപ്പെടുത്തുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ 13 അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ, സസ്യാധിഷ്ഠിത പാലുകളിൽ ഈ പോഷകങ്ങളുടെ ചെറിയ അളവുകൾ മാത്രമേ അടങ്ങിയിരിക്കുന്നുള്ളു. കൂടാതെ സസ്യ പാലുകളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരം എത്ര നന്നായി ആഗിരണം ചെയ്യുന്നുവെന്ന് ഗവേഷകർക്ക് ഇതുവരെ വ്യക്തമാക്കാനായിട്ടില്ല.


ഡയറി മാറ്റി അവയ്ക്ക് പകരം മറ്റൊന്ന് വയ്ക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്, മൃഗങ്ങളില്ലാതെ ഡയറി പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ബയോടെക്നോളജി കമ്പനിയായ ഡി നോവോ ഡയറിയുടെ ചീഫ് സയൻസ് ഓഫീസർ ലിയ ബെസ്സ പറയുന്നു.  "നമുക്ക് യഥാർത്ഥത്തിൽ സുസ്ഥിരവും അതേ പോഷകാഹാര പ്രൊഫൈലും പ്രവർത്തനവും ഉള്ള ഒരു നല്ല ബദൽ ഇല്ല," ബെസ്സ പറഞ്ഞു.


സസ്യ പാലുകളിൽ സംയുക്തങ്ങൾ എങ്ങനെ ഇടപെടുന്നുവെന്നും ആ ഇടപെടലുകൾ ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നന്നായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്, മക്ലെമെന്റ്സ് പറയുന്നു. ചേരുവകളുടെ അനുയോജ്യമായ സന്തുലിതാവസ്ഥയിൽ ശ്രദ്ധ പുലർത്തുന്നത് സസ്യാധിഷ്ഠിത പാലുകളുടെ നിർമ്മാതാക്കളെ നല്ല രുചിയുള്ള കൂടുതൽ പോഷകഗുണമുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കാൻ സഹായിക്കും, അദ്ദേഹം പറയുന്നു. "ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് ആ ബദൽ കണ്ടെത്തുക എന്നതാണ്."


Post a Comment

0 Comments