ലോകത്തെ ഏറ്റവും നേരിയ വേരുകളുള്ള സസ്യം ഏതെന്ന് തിച്ചറിഞ്ഞു | world’s thinnest roots

 ദക്ഷിണാഫ്രിക്കയിലെ, തണുത്തതും  സൂര്യപ്രകാശം ലഭിക്കുന്നതും പച്ചപ്പുള്ളതുമായ പ്രദേശങ്ങളിൽ കുറ്റിച്ചെടികളുടെ നീണ്ട നിര നമുക്ക് കാണാം. വ്യത്യസ്തമായ ആവാസവ്യവസ്ഥകൾക്കിടയിലുള്ള സസ്യങ്ങളുടെ ഇടയിലെ അതിരുകൾ ഇടുങ്ങിയതായതിനാൽ, അവയുടെ വേരുകൾ തമ്മിൽ തീവ്രമായ മത്സരത്തിൽ ഏർപ്പെടുന്നു. അത് മൂലം സസ്യങ്ങളുടെ വേരുകൾ നിയന്ത്രിക്കപ്പെടുന്നു, അക്ഷരാർത്തതിൽ മണലിന് താഴെ ഒരു വരയായിയാണ് സസ്യങ്ങളുടെ വേരുകൾ കാണപ്പെടുന്നത് എന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.


ആഫ്രിക്കയുടെ തെക്കേ അറ്റത്ത് മാത്രം കാണപ്പെടുന്ന ഒരു തരം കുറ്റിച്ചെടിയുടെ സ്പീഷിസാണ് ഫിൻബോസ് (Fynbos). ലോകത്തിലെ എല്ലാ സസ്യ സമൂഹങ്ങളിലും വെച്ച് ഏറ്റവും കനം കുറഞ്ഞ വേരുകളുള്ള സസ്യമാണ് ഫിൻബോസ് (Fynbos), മാർച്ച് 1 ലെ Proceedings of the National Academy of Sciences-ൽ ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ഈ വേരുകളുടെ പോഷകഗുണങ്ങളും, ആ മണ്ണിനോടുള്ള  പൊരുത്തപ്പെടലുകളും, ആഫ്രിക്കയിലെ ചില പ്രദേശങ്ങളെ ഫിൻബോസ് സസ്യങ്ങൾക്ക് മാത്രം നിലനിൽക്കാൻ കഴിയുന്ന ഒരു പ്രദേശമാക്കി മാറ്റാൻ സഹായകമാകുന്നു


ഏത് ഘടകങ്ങളാണ് പ്രകൃതിയെ വളരെ വിശാലമായ സ്കെയിലിൽ സംഘടിപ്പിക്കുന്നത് എന്ന വിഷയത്തിൽ താൽപ്പര്യമുള്ള, പരിസ്ഥിതി ശാസ്ത്രജ്ഞനായ ലാർസ് ഹെഡിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഫിൻബോസിനെ കുറിച്ച് പറയുകയാണെങ്കിൽ, ഇവ സാധാരണയായി താഴ്ന്ന പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഫിൻബോസ് സസ്യത്തിന് 7,000-ത്തിലധികം ഇനങ്ങളുണ്ടെങ്കിലും ആഫ്രിക്കയുടെ തെക്കേ അറ്റത്തല്ലാതെ ലോകത്ത് മറ്റെവിടെയും ഇത്‌ കാണാറില്ല. 


"ലോകത്തിലെ ഏറ്റവും ഫ്ലോറിസ്റ്റിക് (പുഷ്പങ്ങൾ നിറഞ്ഞ) ജൈവവൈവിധ്യമുള്ള സസ്യവിഭാഗത്തിൽ ഒന്നാണിത്. ഇത് പ്രധാനമായും ട്രോപിക്കൽ ഫോറെസ്റ്റ് പോലെ വൈവിധ്യപൂർണ്ണമാണ്," പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഹെഡിൻ പറയുന്നു. ഫിൻബോസ് സസ്യങ്ങൾക്കിടയിലെ അതിരുകൾ ഇത്രയധികം നേരിയതാകാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കാൻ, ടീം ഫിൻബോസ്, അവിടെ നിന്നുള്ള റൂട്ട് സാമ്പിളുകൾ താരതമ്യം ചെയ്തു. അവർ ട്രാൻസ്പ്ലാൻറ് പരീക്ഷണങ്ങൾ നടത്തി.


ആഫ്രോ-മിതശീതോഷ്ണ വന സസ്യങ്ങളെ ഫിൻബോസിലേക്ക് മാറ്റുകയും നാല് വർഷത്തെ അവയുടെ വളർച്ച നിരീക്ഷിക്കുകയും ചെയ്തു.  ഗവേഷകർ ഫിൻബോസ് ചെടിയുടെ വേരുകൾ ട്രാൻസ്പ്ലാൻറുകളിൽ നിന്ന് അകറ്റി നിർത്തുകയും ചില പ്ലോട്ടുകളിൽ പോഷകങ്ങളുടെ അളവ് കൃത്രിമമായി ചേർത്ത് സസ്യങ്ങൾക്കായി പരിമിതപ്പെടുത്തുന്ന ഘടകങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഫിൻബോസ് വേരുകളിൽ നിന്ന് അകറ്റിനിർത്തുകയോ കൂടുതൽ നൈട്രജൻ നൽകുകയോ ചെയ്യുമ്പോൾ, മത്സരമോ പോഷകാഹാരക്കുറവോ അനുഭവിച്ച വനമരങ്ങൾ അഞ്ചിരട്ടി വേഗത്തിൽ വളരുന്നതായി സംഘം കണ്ടെത്തി.  പോഷക ലഭ്യത കുത്തകയാക്കി ഫൈൻബോസ് സസ്യങ്ങൾ മറ്റു സസ്യങ്ങളെ ആക്രമിക്കുന്നു എന്ന് ഈ ഫലം സൂചിപ്പിക്കുന്നു.


ഉപരിതലത്തിന് താഴേക്ക് പരിശോധിച്ചാൽ, ഫിൻബോസ് ചെടികൾക്ക് നീളമേറിയതും നേർത്തതുമായ വേരുകൾ ഉണ്ട്, അത് പോഷകങ്ങൾ തേടുന്ന മിസൈലുകൾ പോലെ പ്രവർത്തിക്കുന്നു. മറ്റ് സസ്യങ്ങളുടെ വേരുകൾക്ക് എത്താൻ കഴിയാത്ത ആഴത്തിലേക്ക് മണ്ണിലൂടെ ഫിൻബോസ് ചെടികളുടെ വേരുകൾ പാഞ്ഞുകയറുന്നു. "അതൊരു മത്സര നേട്ടമാണ്. ഫിൻബോസ് ചെടികൾക്ക് അവയുടെ വേരുകൾ ഒരു ഭൂഗർഭ ആയുധമാണ്," ഹെഡിൻ പറഞ്ഞു.
Post a Comment

0 Comments