സാംസ്കാരികമായി വിലമതിക്കുന്ന മലയാടുകൾ കാനഡയിലെ തദ്ദേശീയ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായേക്കാം | mountain goats may be vanishing from Canada

 ആയിരക്കണക്കിനു വർഷങ്ങളായി, കാനഡയിലെ കിറ്റാസു/സൈക്‌സൈസ് പ്രദേശത്തെ അംഗങ്ങൾ ബ്രിട്ടീഷ് കൊളംബിയയുടെ മധ്യതീരത്തെ കൊടുമുടികളിൽ അലഞ്ഞു നടക്കുന്ന മലയാടുകളെ (mountain goats) വളരെയേറെ വിലമതിക്കുന്നു. മൃഗങ്ങൾ വളരെക്കാലമായി ഇവിടെയുള്ള മനുഷ്യരുടെ ഒരു പ്രധാന ഭക്ഷണ സ്രോതസ്സാണ് എന്ന് കിറ്റാസു/സൈക്‌സൈസ് ചീഫ് കൗൺസിലർ ഡഗ് നീസ്ലോസ് വിശദീകരിക്കുന്നു. പാട്ടുകൾ, നൃത്തങ്ങൾ, കഥകൾ തുടങ്ങിയ തങ്ങളുടെ സാംസ്കാരിക പരിപാടികളിൽ തങ്ങൾ മലയാടിനെ ഉപയോഗിക്കുന്നു എന്നും ചീഫ് കൗൺസിലർ പറയുന്നു. 


മുമ്പ് ഒരു വൈൽഡ് ലൈഫ് ടൂർ ഗൈഡായിരുന്ന നീസ്ലോസ്, കഴിഞ്ഞ ദശകങ്ങളിൽ ഈ പ്രദേശത്ത് ധാരാളം ആടുകളെ കണ്ടതായി ഓർക്കുന്നു, പക്ഷേ ഇപ്പോൾ അവയെ അധികമൊന്നും കാണുന്നില്ല. സമൂഹത്തിലെ പലരും സമാനമായ ഒരു പ്രവണത ശ്രദ്ധിച്ചിട്ടുണ്ടെന്ന് നീസ്ലോസ് പറയുന്നു. ഉയർന്ന റോക്കി പർവതനിരകളിലെ കിഴക്ക് ഭാഗത്ത് കുറഞ്ഞ സാന്ദ്രതയിലാണ് കിറ്റാസു/സൈക്‌സൈസ് പ്രദേശത്തുള്ള ആടുകൾ കാണപ്പെടുന്നത്. 


എന്നാൽ ബ്രിട്ടീഷ് കൊളംബിയയുടെ തീരദേശ മലയാടുകളെ (Oreamnos americanus) കുറിച്ച് ഇതുവരെ ഒരു ഗവേഷണവും നടന്നിട്ടില്ല എന്ന് കാനഡയിലെ വിക്ടോറിയ സർവകലാശാലയിലെ സംരക്ഷണ ജീവശാസ്ത്രജ്ഞനായ ടൈലർ ജെസെൻ പറയുന്നു. കിറ്റാസു/സൈക്സൈസ് കമ്മ്യൂണിറ്റി അംഗങ്ങൾ ജെസന്റെയുമായും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായും മലയാടുകളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ പങ്കാളികളായി.


1980-കൾ മുതൽ മലയാടുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി സംഘം മാർച്ച് 8-ന് കൺസർവേഷൻ സയൻസ് ആൻഡ് പ്രാക്ടീസിൽ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് മൃഗങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നത് എന്ന് അജ്ഞാതമായി തുടരുന്നു. എന്നിരുന്നാലും, ഉഷ്ണകാലാവസ്ഥയുടെ ഫലമായിരിക്കാം മലയാടുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുന്നതിന് കാരണമെന്ന് ഗവേഷകർ കരുതുന്നു.


സമകാലിക ആടുകളുടെ എണ്ണവും സാന്ദ്രതയും കണക്കാക്കാൻ, ഗവേഷകർ 2019-ലും 2020-ലും വ്യോമഗവേഷണം നടത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ക്ലെംതുവിനടുത്തുള്ള കിറ്റാസു/സൈക്സൈസ് പ്രദേശത്ത് സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്ററിലധികം ഉയരമുള്ള ആവാസ വ്യവസ്ഥകൾ ഗവേക സംഘം പരിശോധിച്ചു. കാലക്രമേണ ആടുകളുടെ എണ്ണം എങ്ങനെ മാറിയെന്ന് കണക്കാക്കാൻ, സ്ഥിരമായി വന്യജീവികളെ വേട്ടയാടുന്ന, അല്ലെങ്കിൽ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്ന പ്രാദേശിക സമൂഹത്തിലെ വ്യക്തികളുമായി ഗവേഷണ സംഘം അഭിമുഖം നടത്തി. 


അഭിമുഖത്തിൽ പങ്കെടുത്ത വ്യക്തികൾ, 1980-കൾ മുതലുള്ള ഓരോ ദശകത്തിലും, ഓരോ 10 ദിവസത്തിലും എത്ര ദിവസം ആടുകളെ കണ്ടു എന്നതിന്റെ കണക്ക് നൽകി. ശേഷം, വിശാലമായ ജോഗ്രഫിക് സ്കെയിലിൽ ആടുകളുടെ ജനസംഖ്യയിലെ അനുമാനങ്ങൾ വരയ്ക്കാൻ, ഗവേഷകർ 1980 മുതൽ 2018 വരെയുള്ള ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള മലയാടുകളെ വേട്ടയാടിയ ഡാറ്റ വിശകലനം ചെയ്തു.


"ശാസ്ത്രത്തിൽ നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, പ്രത്യേകിച്ച് ജനസംഖ്യാ നിർണ്ണയത്തിൽ, അറിവ് നേടുന്നത് പ്രാഥമികമായി പഠനത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും, അത് വളരെ പരിമിതവുമായിരിക്കും," പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ബോസ്മാനിലെ മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വന്യജീവി ജനിതകശാസ്ത്രജ്ഞയായ എലിസബത്ത് ഫ്ലെഷ് പറയുന്നു. മലയാടുകളെപ്പോലെ വിദൂരവും ദുർഘടവുമായ ആവാസ വ്യവസ്ഥകളിൽ ജീവിക്കുന്നവരുടെ ജനസംഘ്യ കണക്കാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഫ്ലെഷ് പറഞ്ഞു. ആ വെല്ലുവിളിയെ നേരിടാൻ ഗവേഷകർ ഉപയോഗിച്ച സ്വതന്ത്ര രീതികളെ ഫ്ലെഷ് അഭിനന്ദിച്ചു.
Post a Comment

0 Comments