ഡോപാമൈൻ എലികളെ സ്വപ്നലോകത്തേക്ക് അയക്കുന്നു

 ഒരു തരം ന്യൂറോട്രാൻസ്‌മിറ്ററായ ഡോപാമൈനിന്റെ (dopamine) പെട്ടെന്നുള്ള ഉയർച്ച, എലികളെ ഉറക്കത്തിന്റെ ഒരു സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകുന്നു. എലികളുടെ മസ്തിഷ്കത്തിൽ, കെമിക്കൽ മെസഞ്ചറായ ഡോപാമൈൻ rapid-eye-movement  (REM) sleep ട്രിഗർ ചെയ്യുന്നു, ഗവേഷകർ മാർച്ച് 4 Science-ൽ റിപ്പോർട്ട് ചെയ്തു.


രാത്രികളിലെ ഉറക്കത്തിൽ, ആളുകളും മൃഗങ്ങളും non-REM സ്ലീപ്പ് എന്നും REM എന്നും വിളിക്കപ്പെടുന്ന ഘട്ടങ്ങൾക്കിടയിലൂടെ കടന്നു പോകുന്നു. ഇത് സാധാരണയായി ഉജ്ജ്വലമായ സ്വപ്നങ്ങൾ കാണുന്ന ഒരു ഉറക്ക ഘട്ടമാണ്. എന്നാൽ ആ പരിവർത്തനത്തിനുള്ള കാരണം ദുരൂഹമാണെന്ന് പഠനത്തിൽ ഉൾപ്പെടാത്ത ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോളജിസ്റ്റും ഉറക്ക ഗവേഷകനുമായ തോമസ് സ്കാമൽ പറയുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പുതിയ ഫലങ്ങൾ ഉറക്കത്തിൽ നിന്ന് സ്വപ്നത്തിലേക്ക് വഴുതി വീഴുന്നതിന്റെ കാരണങ്ങളുടെ ചില സൂചനകൾ നൽകുന്നതാണെന്ന് സ്കാമെൽ പറഞ്ഞു. 


ഈ പരിവർത്തനങ്ങളെ കൂടുതൽ വിശദമായി മനസ്സിലാക്കുന്നത് ആത്യന്തികമായി ആളുകളിലെ ഉറക്ക തകരാറുകൾ ചികിത്സിക്കുന്നതിനുള്ള വഴികളിലേക്ക് വിരൽ ചൂണ്ടും. എലികളുടെ വെൻട്രൽ ടെഗ്‌മെന്റൽ ഏരിയ (ventral tegmental area) എന്ന് വിളിക്കപ്പെടുന്ന തലച്ചോറിന്റെ ഒരു ഭാഗത്ത് വസിക്കുന്ന ചില നാഡീകോശങ്ങൾക്ക് മറ്റ് കാര്യങ്ങൾക്കൊപ്പം ആനന്ദം, ചലനം, പഠനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഡോപാമൈൻ എന്ന തന്മാത്രയെ പമ്പ് ചെയ്യാൻ കഴിയും. ഈ കോശങ്ങൾക്ക് അമിഗ്ഡലേയിലേക്ക് (amygdalae) ഡോപാമൈൻ എത്തിക്കാൻ കഴിയും. അമിഗ്ഡലേയിൽ എന്നാൽ തലച്ചോറിന്റെ ആഴത്തിലുള്ള രണ്ട് ബദാം ആകൃതിയിലുള്ള ഘടനകളാണ്, ഇവ വികാരങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.


ഡോപാമൈൻ എപ്പോൾ, എവിടെയാണ് പുറത്തുവിടുന്നതെന്ന് കൃത്യമായി പറയാൻ കഴിയുന്ന ഒരു മോളിക്യുലർ സെൻസർ ഉപയോഗിച്ച്, ജപ്പാനിലെ സുകുബ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് തകേഷി സകുറായിയും സഹപ്രവർത്തകരും എലികൾ non-REM  സ്ലീപ്പിൽ നിന്ന് REM സ്ലീപ്പിലേക്ക് മാറുന്നതിന് തൊട്ടുമുമ്പ് അമിഗ്ഡലേയിൽ ഡോപാമൈൻ അളവ് ഉയർന്നതായി കണ്ടു.


പിന്നീട്, ലേസറുകളും ജനിതക സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള ഒപ്റ്റോജെനെറ്റിക്സ് (optogenetics) എന്ന രീതിയുടെ സഹായത്താൽ ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങളെ നിയന്ത്രിച്ച് ഗവേഷകർ എലികളെ REM ഘട്ടത്തിലേക്ക് കടക്കാൻ നിർബന്ധിച്ചു. എലികൾ non-REM ഉറക്കത്തിലായിരിക്കുമ്പോൾ നാഡീകോശങ്ങൾ അമിഗ്ഡലേയിൽ ഡോപാമൈൻ പുറപ്പെടുവിച്ചു. ഡോപാമൈൻ പുറത്തുവിടാൻ പ്രേരിപ്പിക്കാത്ത എലികൾ REM ഉറക്കത്തിലേക്ക് മാറാൻ എട്ട് മിനിറ്റെടുക്കുമ്പോൾ, ശരാശരി രണ്ട് മിനിറ്റിന് ശേഷം ഡോപാമൈൻ പുറപ്പെടുവിക്കുന്ന എലികൾ സാധാരണത്തേക്കാളും വേഗത്തിൽ REM ഉറക്കത്തിലേക്ക് മാറി. ഓരോ അരമണിക്കൂറിലും ഈ കോശങ്ങളെ ഉത്തേജിപ്പിക്കുന്നത് എലികളുടെ REM ഉറക്കത്തിന്റെ ആകെ അളവ് വർദ്ധിപ്പിക്കുന്നു.


എലികൾ ഉണർന്നിരിക്കുമ്പോൾ ഈ ഡോപാമൈൻ ഉണ്ടാക്കുന്ന നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നത് എലികളുടെ ചലനം നിർത്തി നേരിട്ട് REM ഉറക്കത്തിലേക്ക് വീഴാൻ കാരണമായി. എലികളിൽ REM ഉറക്കത്തിനുള്ള കാരണം വ്യക്തമാക്കാൻ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫലങ്ങൾ സഹായിക്കുന്നു, എന്നാൽ സമാനമായ കാര്യങ്ങൾ ആളുകളിൽ സംഭവിക്കുന്നുണ്ടോ എന്ന് അറിയില്ല, സകുറായ് പറഞ്ഞു. "ഈ പഠനത്തെ കുറിച്ചുള്ള എന്റെ മൊത്തത്തിലുള്ള ചോദ്യം, 'ഇത് എങ്ങനെ നമുക്ക് മനുഷ്യർക്ക് വിവർത്തനം ചെയ്യാം?' എന്നാണ്," സ്കാമെൽ പറയുന്നു.
Post a Comment

0 Comments