എന്തുകൊണ്ടാണ് അടുക്കളയിലെ സ്പോഞ്ചുകൾ ബാക്ടീരിയകൾക്ക് അനുയോജ്യമായ വീടാവുന്നത്

 ബാക്ടീരിയയോട്, നിങ്ങൾ എവിടെയാണ് സുരക്ഷിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാൽ, അവർ ഒരു സംശയവുമില്ലാതെ പറയും 'അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച്', വീടുകളിൽ സാധാരണ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ആ സ്പോഞ്ച് തന്നെ. സ്പോഞ്ചുകൾ ബാക്ടീരിയകളുടെ പറുദീസകളാണ്, ഒരു ക്യൂബിക് സെന്റിമീറ്ററിൽ 54 ബില്യൺ ബാക്ടീരിയകളെ പാർപ്പിക്കാൻ കഴിവുള്ളവയാണ് ഇത്തരം സ്പോഞ്ചുകൾ. നനഞ്ഞതും വായുസഞ്ചാരമുള്ളതും ഭക്ഷണ അവശിഷ്ടങ്ങൾ നിറഞ്ഞതുമായ സ്‌പോഞ്ചുകൾ ബാക്ടീരിയകൾക്ക് അനുയോജ്യമായ ഭൗതിക അന്തരീക്ഷം പ്രദാനം ചെയ്യുന്നു, ഗവേഷകർ ഫെബ്രുവരി 10-ന് Nature Chemical Biology-ൽ റിപ്പോർട്ട് ചെയ്തു.


മനുഷ്യരെപ്പോലെ, ബാക്ടീരിയയും അവരുടെ സമപ്രായക്കാരുമായുള്ള വ്യത്യസ്ത തലത്തിലുള്ള ഇടപെടലുകളാണ് ഇഷ്ടപ്പെടുന്നത്. ചില ബാക്ടീരിയകൾ കൂടുതൽ സാമൂഹികമാണ്, മറ്റുള്ളവർ ഏകാന്തതയാണ് ഇഷ്ടപ്പെടുന്നത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ സിന്തറ്റിക് ബയോളജിസ്റ്റായ ലിംഗ്‌ചോങ് യുവും സഹപ്രവർത്തകരും വ്യത്യസ്ത തരം സൂക്ഷ്മാണുക്കളെ വേർതിരിക്കുന്നത് അവരുടെ കമ്മ്യൂണിറ്റി ഇടപെടലുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തിയപ്പോൾ ആശ്ചര്യപ്പെട്ടു. വേർപിരിക്കുന്ന ഇന്റർമീഡിയറ്റ് ലെവലുകൾ, സമാനമായി ഒരു സ്പോഞ്ചിൽ കാണപ്പെടുന്നത് - സമൂഹത്തിന്റെ വൈവിധ്യത്തെ അനുകരിക്കുന്നു എന്ന് ഗവേഷകർ കണ്ടെത്തി.


ഒറ്റപ്പെട്ട അറകളായി പ്രവർത്തിക്കുന്ന ആറ് മുതൽ 1,536 വരെ കുഴികളുള്ള പ്ലേറ്റുകളിലേക്ക് ഗവേഷകർ E.coli-യുടെ വ്യത്യസ്ത തരംഗങ്ങൾ കടത്തിവിട്ടു. തുടർന്ന് 30 മണിക്കൂറിന് ശേഷം, ഓരോ പ്ലേറ്റിലെയും ബാക്ടീരിയയുടെ എണ്ണവും തരവും സംഘം പരിശോധിച്ചു. ഓരോ കമ്പാർട്ടുമെന്റിലും ബാക്ടീരിയകൾ ക്രമരഹിതമായി കാണപ്പെട്ടു. 1,536 അറകളുള്ള സ്‌പോഞ്ചുകളിലെ ചില ഇടങ്ങളിൽ സാമൂഹിക ബാക്ടീരിയകൾ അതിജീവിക്കുന്നു, ഒറ്റയ്ക്ക് കഴിയുന്നവ കൊല്ലപ്പെടുന്നു. മറ്റുചില ഇടങ്ങളിൽ ഇതിന്റെ നേർ വിപരീതമായി ഒറ്റയ്ക്ക് കഴിയുന്നവർ ബാക്ടീരിയകൾ അതിജീവിക്കുകയും, സാമൂഹിക ബാക്ടീരിയകൾ കൊല്ലപ്പെടുകയും ചെയുന്നു. അവിടെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നു.


"പശ്ചാത്തലത്തിൽ, ഇത് വളരെ വളരെ അവബോധജന്യമാണ്. നമ്മൾ തിരിച്ചറിഞ്ഞത് ഏതൊരു സൂക്ഷ്മജീവി സമൂഹത്തിനും സാർവത്രികമായി ബാധകമായ ഒരു തത്വമാണ്," ലിംഗചോങ് യു പറയുന്നു. വലുതും ചെറുതുമായ ദ്വാരങ്ങളുടെ ഒരു നിരയുള്ള കിച്ചൺ സ്പോഞ്ചുകൾ, ബാക്ടീരിയകൾക്ക് അനുയോജ്യമായ അത്രയും കമ്പാർട്ടുമെന്റുകൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, സൂക്ഷ്മാണുക്കളുടെ കൂടുതൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ വലുപ്പത്തിലുള്ള ചുറ്റുപാടിന്റെ ഒരു ശ്രേണിയും നൽകുന്നു.


ഒരു കിച്ചൺ സ്‌പോഞ്ച് ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ബാക്ടീരിയ, ഒരു ലബോറട്ടറിയിൽ ബാക്ടീരിയകളെ വളർത്തുന്നതിനുള്ള ഒരു സാധാരണ രീതിയായ ദ്രാവക പശ്ചാത്തലത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വൈവിധ്യപൂർണ്ണമാണെന്ന് ഗവേഷകർ കണ്ടെത്തി. ഭാഗ്യവശാൽ, നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന കിച്ചൺ സ്പോഞ്ചിൽ പാർക്കുന്ന ബാക്ടീരിയകൾ മിക്കവാറും രോഗകാരികളല്ല. എന്നിരുന്നാലും, അസംസ്കൃത ചിക്കനിൽ നിന്നുള്ള സാൽമൊണല്ല പോലുള്ള അപകടകരമായ ബാക്ടീരിയകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, സ്പോഞ്ചിന്റെ ഒപ്റ്റിമൽ ഘടന അവയെ അതിജീവിക്കാൻ സഹായിക്കും.


“അടുക്കള ശുചിത്വത്തിന് സ്‌പോഞ്ചുകൾ ശരിക്കും അനുയോജ്യമല്ല. വീട്ടിൽ അണുക്കൾ അടിഞ്ഞുകൂടിയ ഉപരിതലമൊന്നുമില്ലായിരിക്കാം, പക്ഷേ, പ്രഥമ ദൃഷ്ടിയാൽ കാണുന്ന അഴുക്കിനെ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അടുക്കളയിലെ സ്പോഞ്ച് ഒരുപക്ഷേ നിങ്ങളുടെ വീട്ടിലെ ബാക്ടീരിയകളുടെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടമായിരിക്കാം,” പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജർമ്മനിയിലെ വില്ലിംഗൻ-ഷ്വെന്നിംഗനിലുള്ള ഫർട്ട്‌വാംഗൻ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ മാർക്കസ് എഗെർട്ട് പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണ്, കാരണം സ്പോഞ്ചുകൾക്ക്‌ പകരം ബ്രഷുകൾ ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമായ ഒരു ബദലാണ്. വീടുകളിലേക്ക് ബാക്ടീരിയകളെ ക്ഷണിച്ചു വരുത്താതിരിക്കുക. 
Post a Comment

0 Comments