മുളയിൽ താമസിക്കുന്ന ഒരു പുതിയ ഇനം ചിലന്തിയെ കണ്ടെത്തി ; 104 വർഷത്തിനിടെ ഏഷ്യയിൽ പുതുതായി കണ്ടെത്തിയ ആദ്യ Tarantula | newfound tarantula is the first known to make its home in bamboo

 നിങ്ങൾ 'bambootula'യെ കുറിച്ച് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ നമുക്കൊന്ന് പരിചയപ്പെടാം. Tarantula ഇനത്തിൽ കണ്ടെത്തിയ ഒരു പുതിയ ഇനം ചിലന്തിയാണ് Taksinus bambus. വടക്കൻ തായ്‌ലൻഡിൽ കണ്ടെത്തിയ ഈ പുതിയ ഇനം ചിലന്തിക്ക്‌, bambootula എന്ന വിളിപ്പേര് ലഭിക്കാനുള്ള കാരണം അത് വീടുണ്ടാക്കുന്ന രീതിയാണ്. ഉയരമുള്ളതും കടുപ്പമുള്ളതുമായ മുളകളിലാണ് Taksinus bambus അതിന്റെ താമസം ശരിപ്പെടുത്തുന്നത്. "മുളയിൽ ബന്ധിപ്പിച്ച ജീവശാസ്ത്രമുള്ള ലോകത്തിലെ ആദ്യത്തെ Tarantula-യാണ്" T.bambus എന്ന് തായ്‌ലൻഡിലെ ഖോൺ കെയ്ൻ സർവകലാശാലയിലെ അരാക്നോളജിസ്റ്റ് നരിൻ ചോംഫുഫുവാങ് പറയുന്നു.


മുളയുടെ തണ്ടുകൾ അല്ലെങ്കിൽ കൂമ്പുകൾ Tarantula-യ്ക്ക് റെഡിമെയ്ഡ് മാളങ്ങളും കൂടുകളും നൽകുന്നു. പക്ഷേ, T.bambus-ന് മുളകളുടെ തണ്ടുകൾക്കുള്ളിലേക്ക് തുരത്താനുള്ള ശേഷിയില്ല, അതിനാൽ മുളകളിൽ തുറസ്സുകൾ സൃഷ്ടിക്കാൻ T.bambus വണ്ടുകൾ, എലികൾ തുടങ്ങിയ മൃഗങ്ങളെയോ പ്രകൃതി ശക്തികളെയോ ആശ്രയിക്കുന്നു, ചോംഫുഫുവാങ്ങും സഹപ്രവർത്തകരും ജനുവരി 4-ന് ZooKeys-ൽ റിപ്പോർട്ട് ചെയ്തു.  അകത്ത് കടന്നാൽ, bambootula മുളയ്ക്കുള്ളിൽ ഒരു സിൽക്ക് 'റിട്രീറ്റ് ട്യൂബ്' നിർമ്മിക്കുന്നു, അത് ചിലന്തിക്ക്‌ സുരക്ഷിതത്വവും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായികരവുമാകുന്നു. 


തന്റെ വീടിനടുത്തുള്ള വനത്തിൽ മുള മുറിക്കുമ്പോൾ അപരിചിതമായ ചിലന്തിയെ കണ്ടെത്തിയതിനെ തുടർന്ന് പ്രശസ്ത വന്യജീവി യൂട്യൂബർ ജോചോ സിപ്പാവത് ആണ്, Tarantula-യെ ചോംഫുപുവാങ്ങിന് പരിചയപ്പെടുത്തുന്നത്. ചിലന്തിയുടെ പ്രത്യുത്പാദന അവയവങ്ങളുടെ വലിപ്പവും രൂപവും അടിസ്ഥാനമാക്കി, ഇത്‌ പുതിയ ജനുസ്സിലും സ്പീഷീസിലും പെട്ട ചിലന്തിയാണെന്ന് ചോംഫുഫുവാങ്ങിന്റെ സംഘം സ്ഥിരീകരിച്ചു. 104 വർഷത്തിനിടെ ഇതാദ്യമായാണ് ഒരാൾ ഏഷ്യയിൽ Tarantula-യുടെ പുതിയ ജനുസ്സ് കണ്ടെത്തുന്നതെന്ന് ഗവേഷകർ പറയുന്നു.


ചിലന്തിയുടെ പുതുമ സ്ഥിരീകരിക്കുന്നതിൽ ആവാസ തരവും പ്രധാനമായിരുന്നു എന്ന് ചോംഫുഫുവാങ് പറഞ്ഞു. മറ്റ് ഏഷ്യൻ മരങ്ങളിൽ വസിക്കുന്ന Tarantula-കൾ മുള വനങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം Tarantula സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്റർ ഉയരമുള്ള മുള വനത്തിൽ കാണപ്പെടുന്നു. എന്നാൽ, കോർണൽ യൂണിവേഴ്സിറ്റി അരാക്നോളജിസ്റ്റ് ലിൻഡ റേയർ ഇപ്പോഴത്തെ ഈ കണ്ടെത്തലിൽ അതിശയിക്കുന്നില്ല. കാരണം ഇതുവരെ, ഏകദേശം 49,000 ഇനം ചിലന്തികൾ ശാസ്ത്രത്തിന് പരിചിതമാണ്, കൂടാതെ പുതിയവ പതിവായി കണ്ടെത്തുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്ന ഓരോ 3 മുതൽ 5 വരെ ചിലന്തി സ്പീഷീസുകളിൽ ഒന്നിനെ ഇനിയും കണ്ടെത്താനും പേരിടാനും കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകർ കണക്കാക്കുകയും ചെയ്യുന്നു. 


"ഇത്തരം കാര്യങ്ങൾ നോക്കുകയും പര്യവേക്ഷണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പ്രാദേശിക നിവാസികൾ ഉൾപ്പടെ ആർക്കും ഒരു പുതിയ ചിലന്തി ഇനത്തെ കണ്ടെത്താൻ കഴിയും," ലിൻഡ റേയർ പറഞ്ഞു. എന്നാൽ "തായ്‌ലൻഡിലെ രേഖകളിലില്ലാത്ത വന്യജീവികൾ ഇപ്പോഴും എത്രമാത്രം ആണെന്ന് കുറച്ച് ആളുകൾക്ക് മാത്രമെ അറിയു," എന്ന് ചോംഫുഫുവാങ് പറയുന്നു. ഇപ്പോൾ രാജ്യത്തിന്റെ മൂന്നിലൊന്ന് മാത്രമേ വനങ്ങൾ ഉൾക്കൊള്ളുന്നുള്ളൂ. ശാസ്ത്രജ്ഞർ അത്തരം പ്രദേശങ്ങളിൽ പുതിയ ജീവിവർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തേണ്ടത് പ്രധാനമാണ്. അങ്ങനെ മൃഗങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമുള്ളവയ്ക്ക് സംരക്ഷണം ഒരുക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു.Post a Comment

0 Comments