പുരാതന കമ്പ്യൂട്ടറിൽ നിന്ന് ആധുനിക സാങ്കേതിക സംവിധാനത്തിലേക്കുള്ള പരിണാമം | Now that computers connect us all


 ലാപ്ടോപ്പുകളെ പോലെ മടക്കാവുന്നതും കൊണ്ടുനടക്കാവുന്നതുമായ ഉപകരണങ്ങൾ ഏതാനും പതിറ്റാണ്ടുകൾക്ക്‌ മുമ്പാണ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ കണ്ടെത്തിയത്, അതിനുമുമ്പ് അവ കേവലമൊരു മാന്ത്രികത പോലെ മാത്രം തോന്നുന്ന ഒന്നായിരുന്നു. നിങ്ങൾ ക്ലിക്ക് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ ടൈപ്പ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുക, ഫലം തടസ്സങ്ങളില്ലാതെ സ്ക്രീനിൽ ദൃശ്യമാകും, അതായിരുന്നു കമ്പ്യൂട്ടർ.


ഒരുകാലത്ത് കമ്പ്യൂട്ടറുകൾ വളരെ വലുതായിരുന്നു, അവ മുറികൾ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ അത്തരം കമ്പ്യൂട്ടറുകൾ എല്ലായിടത്തും അദൃശ്യമാണ്. ഇന്ന് വാച്ചുകൾ, ക്യാമറകൾ, ടെലിവിഷനുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ ഒന്നായി കമ്പ്യൂട്ടറുകൾ ഉൾച്ചേർത്തിരിക്കുന്നു. അവ ഇലക്ട്രിക്കൽ ഗ്രിഡുകൾ നിയന്ത്രിക്കുകയും ശാസ്ത്രീയ ഡാറ്റ വിശകലനം ചെയ്യുകയും കാലാവസ്ഥ പ്രവചിക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടറുകൾ ഇല്ലാതെ ആധുനിക ലോകത്തിന്റെ പ്രവർത്തനം അസാധ്യമാണ് എന്ന് തന്നെ പറയാം.


സാങ്കേതികവിദ്യയെ ധാർമ്മികമായി വിന്യസിച്ചുകൊണ്ട് കമ്പ്യൂട്ടറുകളെ വേഗത്തിലാക്കാനും പ്രോഗ്രാമുകൾ കൂടുതൽ ബുദ്ധിപരമാക്കാനും ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നു. അവരുടെ ശ്രമങ്ങൾ ഒരു നൂറ്റാണ്ടിലേറെ കാലം വരുന്ന പ്രവർത്തന ഫലമാണ്. 1833-ൽ, ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനായ ചാൾസ് ബാബേജ് ഇന്നത്തെ കമ്പ്യൂട്ടിംഗ് ആർക്കിടെക്ചറിനെ മുൻനിർത്തി ഒരു പ്രോഗ്രാമബിൾ മെഷീൻ വിഭാവനം ചെയ്തു. അതിൽ നമ്പറുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു 'store', അവയിൽ പ്രവർത്തിക്കാനുള്ള ഒരു "mill", ഒരു ഇൻസ്ട്രക്ഷൻ റീഡർ, ഒരു പ്രിന്റർ എന്നിവ ഉൾപ്പെടുന്നു. 


തുടർന്ന്, 1936-ൽ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനായ അലൻ ട്യൂറിംഗ്, സ്വന്തം നിർദ്ദേശങ്ങൾ തിരുത്തിയെഴുതാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ എന്ന ആശയം അവതരിപ്പിച്ചു. 1945-ൽ EDVAC-ന്റെ ഡിസൈൻ എഴുതിയ ഗണിതശാസ്ത്രജ്ഞൻ ജോൺ വോൺ ന്യൂമാൻ, ഡാറ്റയ്‌ക്കൊപ്പം പ്രോഗ്രാമുകൾ മെമ്മറിയിൽ സംഭരിക്കാനും പ്രോഗ്രാമുകളിൽ മാറ്റം വരുത്താനും കഴിയുന്ന ഒരു സിസ്റ്റത്തെ വിവരിച്ചു, ഈ സജ്ജീകരണത്തെ ഇപ്പോൾ വോൺ ന്യൂമാൻ ആർക്കിടെക്ചർ എന്ന് വിളിക്കുന്നു. ഇന്ന് മിക്കവാറും എല്ലാ കമ്പ്യൂട്ടറുകളും ആ മാതൃക പിന്തുടരുന്നു. തുടർന്ന്, കാലാനുസൃതമായി ട്രാൻസിസ്റ്റർ, ഇന്റഗ്രേറ്റഡ് സർക്യുട്ട്സ്‌, പ്രോഗ്രാമിംഗ് ലാംഗ്വേജുകൾ തുടങ്ങിയവയുടെ കണ്ടെത്തലിനോട് അനുബന്ധിച്ച് കമ്പ്യൂട്ടറുകളുടെ രൂപത്തിലും പ്രവർത്തിയിലും മാറ്റങ്ങൾ സംഭവിച്ചു.


ഇന്ന് മനുഷ്യർക്കിടയിൽ ഇടപഴകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ എന്നത് മനുഷ്യന്റെ ബുദ്ധിക്കും വിവേകത്തിനും അനുകരണമായ ഒരു കമ്പ്യൂട്ടറിന് അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിന് സാധാരണയായി മനുഷ്യർ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള കഴിവാണ്. കാലങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യ പുരോഗതിക്ക്‌ മുമ്പേ മനുഷ്യ സൃഷ്ടിയായ കമ്പ്യൂട്ടർ പുരോഗമിച്ചു എന്ന് പറഞ്ഞാൽ അതിലെ വസ്തുതകളേക്കാൾ ഏറെ, അതിലെ കാഴ്ച്ചപ്പാടുകൾ ചിന്തിപ്പിക്കുന്നതാണ്..

Post a Comment

0 Comments