ആളുകൾ ചന്ദ്രന്റെ ചിത്രം വരക്കുമ്പോൾ, അല്ലെങ്കിൽ നിശ്ചല ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ മനോഹാരിതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ചന്ദ്രനെ ഒരു കന്യകയായി കാണുന്നതിന് പകരം, അതിനെ ഒരു പുരുഷനായി കാണുന്നു എന്നത് നഗ്നമായ ഒരു സത്യമാണ്. എന്നാൽ, ഇത് ചന്ദ്രന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ നിർജീവ വസ്തുക്കളിലും ആളുകൾ മുഖം പോലെയുള്ള പാറ്റേണുകൾ കണ്ടെത്തുമ്പോൾ, ആ മുഖങ്ങൾ സ്ത്രീകളേക്കാൾ പുരുഷന്മാരായി കാണപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ഫെബ്രുവരി 1 ലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ റിപ്പോർട്ട് ചെയ്യുന്നു.
ഓൺലൈനിൽ റിക്രൂട്ട് ചെയ്യപ്പെട്ട 3,800-ലധികം യു.എസിലെ പ്രായപൂർത്തിയായ ആളുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഉരുളക്കിഴങ്ങ് മുതൽ സ്യൂട്ട്കേസുകൾ വരെയുള്ള ഒബ്ജക്റ്റുകളിൽ, ഭ്രമാത്മക മുഖങ്ങളുടെ 250-ഓളം ഫോട്ടോകൾ അവലോകനം ചെയ്യാനും, ഓരോന്നിനെയും ആണോ പെണ്ണോ നിഷ്പക്ഷതയോ ആയി ലേബൽ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന്, അവരുടെ അവലോകനങ്ങളിൽ തിരിച്ചറിഞ്ഞ മുഖങ്ങളിൽ സ്ത്രീകളേക്കാൾ നാലിരട്ടി പുരുഷന്മാരുടേതാണ് എന്ന് കണക്കാക്കപ്പെട്ടു.
പങ്കെടുത്തവരിൽ 80 ശതമാനവും സ്ത്രീകളേക്കാൾ കൂടുതൽ ചിത്രങ്ങളെ പുരുഷന്മാർ എന്ന് ലേബൽ ചെയ്യുന്നതിൽ, പങ്കെടുത്ത പുരുഷന്മാരും സ്ത്രീകളും പക്ഷപാതം കാണിച്ചു. 3 ശതമാനം മാത്രമാണ് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് വിലയിരുത്തിയത്. പ്രതികരിച്ചവരിൽ ബാക്കിയുള്ള 17 ശതമാനം പേരും അവരുടെ ലേബലുകളിൽ ആരുടെ മുഖമാണെന്ന് വ്യക്തമല്ല എന്ന് പറഞ്ഞു.
"ഞങ്ങളുടെ ധാരണയിൽ ഈ അസമമിതിയുണ്ട് (asymmetry)," പഠന രചയിതാവായ ബെഥെസ്ഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റ് സൂസൻ വാർഡിൽ പറയുന്നു. മുഖത്തിന്റെ ഏറ്റവും അടിസ്ഥാന പാറ്റേൺ കണക്കിലെടുക്കുമ്പോൾ, ഭ്രമാത്മക മുഖങ്ങളിൽ കാണുന്നത് പോലെ, “നമ്മൾ കൂടുതലും അതിനെ പുരുഷനായി കാണുന്നതിനാണ് സാധ്യത. കാരണം, അതിനെ സ്ത്രീയായി കാണുന്നതിന് അധിക സവിശേഷതകൾ ആവശ്യമാണ്,” വാർഡിൽ പറയുന്നു. സ്ത്രീ ഇമോജികളും ലെഗോ കഥാപാത്രങ്ങളും പലപ്പോഴും പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാകുന്നത് വലിയ ചുണ്ടുകൾ, നീളമുള്ള കൺപീലി അല്ലെങ്കിൽ മറ്റ് സ്ത്രൈണതയുള്ള സവിശേഷതകൾ എന്നിവ കൊണ്ടാണ് എന്ന വസ്തുതയിലേക്ക് വാർഡിൽ വിരൽ ചൂണ്ടുന്നു.
ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റായ ഷെങ് ഹെ പറയുന്നു, “ആളുകൾ ഭ്രമാത്മക മുഖങ്ങൾക്ക് ലിംഗഭേദം നൽകുന്നതിൽ ഞാൻ അത്ഭുതപ്പെട്ടില്ല. എന്നിരുന്നാലും, വാർഡലിന്റെ ടീം കണ്ടെത്തിയ ലിംഗ പക്ഷപാതത്തിൽ ഞാൻ ആശ്ചര്യപ്പെട്ടു, കൂടാതെ മാതൃാധിപത്യ സമൂഹങ്ങളിൽ ജീവിക്കുന്ന ആളുകൾ അവരുടെ മുഖങ്ങൾ വായിക്കുമ്പോൾ സമാന അല്ലെങ്കിൽ ഒരുപക്ഷേ വിപരീത പക്ഷപാതം കാണിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശ്ചര്യം തോന്നുന്നു."
0 Comments