കഴിഞ്ഞ കാലത്തെ അതിരൂക്ഷമായ സമുദ്ര ഉഷ്ണ തരംഗങ്ങൾ ഇപ്പോൾ സാധാരണമാണ് | Extreme ocean heat is normal

 ഇന്നലകളിലെ ചുട്ടുപൊള്ളുന്ന ഉപരിതല സമുദ്ര താപനില ഇന്ന് വളരെ സാധാരണ താപനിലയായിയാണ് കണക്കാക്കുന്നത്. 2019 ൽ, രേഖപ്പെടുത്തിയ സമുദ്രത്തിന്റെ ഉപരിതല താപനിലയുടെ 57 ശതമാനവും ഒരു നൂറ്റാണ്ട് മുമ്പ് അപൂർവ്വമായി മാത്രമേ കണ്ടിരുന്നുള്ളുവെന്ന്, കഴിഞ്ഞ 150 വർഷങ്ങളിലെ ഉപരിതല സമുദ്ര താപനിലയുടെ ഒരു പുതിയ വിശകലനം വെളിപ്പെടുത്തുന്നു. ഗവേഷകർ പഠനം ഫെബ്രുവരി 1 ന് PLOS Climate-ൽ റിപ്പോർട്ട് ചെയ്തു.


ആധുനിക അത്യുഷ്ണ സംഭവങ്ങളുടെ ആവൃത്തിയും സമയദൈർഘ്യവും കണ്ടെത്തുന്നതിനായി, ഇപ്പോൾ ഹോണോലുലുവിലെ നാഷണൽ ഓഷ്യാനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലുള്ള മറൈൻ ഇക്കോളജിസ്റ്റായ കിസെയ് തനാകയും ഇപ്പോൾ ഫ്ലായിലെ ജൂണോ ബീച്ചിലെ ലോഗർഹെഡ് മറൈൻലൈഫ് സെന്ററിലുള്ള കൈൽ വാൻ ഹൗട്ടനും 1870 മുതൽ 2019 വരെയുള്ള സമുദ്രോപരിതല താപനില വിശകലനം ചെയ്ത്, ദശാബ്ദങ്ങളിലെ തീവ്രമായ ചൂട്  എവിടെ, എപ്പോൾ റിപ്പോർട്ട് ചെയ്തു എന്ന് മാപ്പ് ചെയ്യുന്നു.


വാർഷിക ശരാശരിയെക്കാൾ പ്രതിമാസ തീവ്രതയിലേക്ക് നോക്കുമ്പോൾ സമുദ്രം എങ്ങനെ മാറുന്നുവെന്നതിന്റെ പുതിയ മാനദണ്ഡങ്ങൾ വെളിപ്പെടുത്തി. കാലക്രമേണ കൂടുതൽ കൂടുതൽ ജലപാച്ചുകൾ തീവ്രമായ താപനിലയിൽ പതിക്കുന്നു, സംഘം കണ്ടെത്തി. തുടർന്ന്, 2014-ൽ, മുഴുവൻ സമുദ്രവും "point of no return"ൽ എത്തി, വാൻ ഹൂട്ടൻ പറയുന്നു. ആ വർഷം മുതൽ, സമുദ്രത്തിന്റെ ഉപരിതല ജലത്തിന്റെ പകുതിയിലെങ്കിലും 1870 മുതൽ 1919 വരെയുള്ള കാലഘട്ടത്തിൽ റിപ്പോർട്ട് ഏറ്റവും തീവ്രമായ ചൂടിനേക്കാൾ കൂടുതലായി കണ്ടു.


സമുദ്രത്തിലെ താപ തരംഗങ്ങളെ നിർവചിച്ചിരിക്കുന്നത് സമുദ്രത്തിന്റെ ഒരു പാച്ചിന് കുറഞ്ഞത് അഞ്ച് ദിവസത്തെ അസാധാരണമായ ഉയർന്ന താപനിലയുടെ അടിസ്ഥാനത്തിലാണ്. താപ തരംഗങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിൽ നാശം വിതയ്ക്കുന്നു, ഇത് കടൽ പക്ഷികളുടെ പട്ടിണി, പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗ്, കെൽപ്പ് വനങ്ങളുടെ നാശം, മത്സ്യങ്ങൾ, തിമിംഗലങ്ങൾ, ആമകൾ എന്നിവയുടെ കുടിയേറ്റത്തിലേക്കും നയിക്കുന്നു.


ഈ പഠനം ഊന്നിപ്പറയുന്നത് സമുദ്രത്തിലെ ചൂട് അതിരുകടന്നിട്ടും, അത് ഇപ്പോൾ സാധാരണമാണെന്ന് എല്ലാവരും കരുതുന്നു വാൻ ഹൂട്ടൻ പറയുന്നു.  “കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പൊതു ചർച്ചകളിൽ ഭൂരിഭാഗവും ഭാവിയിലെ സംഭവങ്ങളെക്കുറിച്ചാണ്, അവ സംഭവിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ്,” അദ്ദേഹം പറയുന്നു. "2014-ൽ നമ്മുടെ സമുദ്രത്തിൽ കടുത്ത ചൂട് സാധാരണമായി. ഇത് രേഖപ്പെടുത്തപ്പെട്ട ചരിത്രപരമായ വസ്തുതയാണ്, ഭാവിയിലെ സാധ്യതയല്ല."


Post a Comment

0 Comments