വജ്രം പോലെയുള്ള ഒരു ഘടന ചില സ്റ്റാർഫിഷുകളുടെ അസ്ഥികൂടങ്ങൾക്ക് ശക്തി നൽകുന്നു | A diamond-like structure gives strength to the skeletons of some starfish

 സ്റ്റാർഫിഷുകളുടെ ചർമ്മത്തിൽ കാണപ്പെടുന്ന കല്ലുകൾ പോലുള്ള അസ്ഥികളുടെ വളർച്ചയെ, ossicles എന്ന് വിളിക്കുന്നു. അതിൽ കൂടുതലും കാൽസൈറ്റ് ധാതുക്കൾ അടങ്ങിയിരിക്കുന്നു, കാൽസൈറ്റ് സാധാരണ ദുർബലമാണ്. എന്നാൽ, knobby starfish (Protoreaster nodosus) ന്റെ ഓസിക്കിളുകൾ അസാധാരണമായ ഒരു ആന്തരിക ക്രമീകരണത്തിലൂടെ ശക്തിപ്പെടുത്തുന്നതായി ഗവേഷകർ ഫെബ്രുവരി 11 ലെ Science-ൽ റിപ്പോർട്ട്


ചെയ്യുന്നു.


“ആദ്യമായി ഈ ഘടന കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടു. അത് ഒരു 3-ഡി പ്രിന്റ് ചെയ്തതായി തോന്നിപ്പോയി," ബ്ലാക്ക്‌സ്‌ബർഗിലെ വിർജീനിയ ടെക്കിലെ മെറ്റീരിയൽ സയന്റിസ്റ്റായ ലിംഗ് ലി പറഞ്ഞു. ലിയും സഹപ്രവർത്തകരും ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് ഡസൻ കണക്കിന് ജീവനില്ലാത്ത നോബി സ്റ്റാർഫിഷിൽ നിന്നുള്ള ഓസിക്കിളുകൾ സൂം ഇൻ ചെയ്തു. 50 മൈക്രോമീറ്റർ സ്കെയിലിൽ, മനുഷ്യന്റെ തലമുടിയുടെ പകുതിയോളം വീതിയിൽ, ഓരോ ഓസിക്കിളിന്റെയും സവിശേഷതയില്ലാത്ത ശരീരം ഒരു വജ്രത്തിൽ കാർബൺ ആറ്റങ്ങൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്ന ഒരു മെഷ് പോലുള്ള പാറ്റേണിലേക്ക് വഴിമാറുന്നു.


എന്നാൽ വജ്രം പോലെയുള്ള ലാറ്റിസ്‌ കൊണ്ട് മാത്രം ഓസിക്കിളുകൾ എങ്ങനെ ശക്തമായി നിലകൊള്ളുന്നുവെന്ന് പഠനത്തിൽ പൂർണ്ണമായി വിശദീകരിക്കുന്നില്ല. ആ ലാറ്റിസിനുള്ളിൽ, കാൽസൈറ്റ് നിർമ്മിക്കുന്ന ആറ്റങ്ങൾക്ക് അതിന്റേതായ പാറ്റേൺ ഉണ്ട്, അത് ഹെക്സഗൺ രൂപത്തിലുള്ള ഒരു ശ്രേണിയോട് സാമ്യമുള്ളതാണ്.  ആ പാറ്റേൺ കാൽസൈറ്റിന്റെ ശക്തിയെയും ബാധിക്കുന്നു. പൊതുവേ, ഒരു ധാതുക്കളുടെ ശക്തി എല്ലാ ദിശകളിലും ഒരേപോലെയല്ല. അതിനാൽ ചില ദിശകളിലേക്ക് കാൽസൈറ്റ് തള്ളുന്നത് മറ്റ് ദിശകളിൽ നിന്നുള്ള ശക്തിയെക്കാൾ അതിനെ തകർക്കാനുള്ള സാധ്യത കൂടുതലാണ്. ഓസിക്കിളുകളിൽ, ആറ്റോമിക് പാറ്റേണും ഡയമണ്ട് പോലുള്ള ലാറ്റിസും കാൽസൈറ്റിന്റെ ആന്തരിക ബലഹീനതയ്ക്ക് പരിഹാരം നൽകുന്ന വിധത്തിൽ വിന്യസിക്കുന്നു.


ജീവികൾ എങ്ങനെ വജ്രം പോലെയുള്ള ലാറ്റിസ് ഉണ്ടാക്കുന്നു എന്നത് ഒരു രഹസ്യമാണ്. ലിയുടെ ടീം ജീവനുള്ള നോബി സ്റ്റാർഫിഷിനെക്കുറിച്ച് പഠിക്കുന്നു, ഓസിക്കിളുകൾ എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ രസതന്ത്രം സർവേ ചെയ്യുന്നു. സ്റ്റാർഫിഷുകൾ അവയുടെ ഓസിക്കിളുകൾ എങ്ങനെ നിർമ്മിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് ചില സെറാമിക്സ് ഉൾപ്പെടെ ശക്തമായ സുഷിര സാമഗ്രികൾ സൃഷ്ടിക്കുന്നതിനുള്ള ഉൾക്കാഴ്ചകൾ നൽകിയേക്കാം. "സ്റ്റാർഫിഷ് പോലെയുള്ള ഒരു ജീവിയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ കഴിയും, അത് പ്രാകൃതമാണെന്ന് നമ്മൾ കരുതുന്നു," ലി പറയുന്നു.

Post a Comment

0 Comments