ഗർഭിണികൾ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത കുറയ്ക്കും | Chewing sugar-free gum reduced preterm births

 ലോകത്ത് മാസം തികയാതെയുള്ള ജനനനിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യമാണ് ഈസ്റ്റ്‌ ആഫ്രിക്കൻ രാജ്യമായ മലാവി. ഇപ്പോൾ, മലാവിയിലെ ഏകദേശം 10,000 സ്ത്രീകളിൽ നടത്തിയ ഒരു പുതിയ പഠനം, നിർണ്ണായകമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ഗർഭിണികളായ സ്ത്രീകൾ പഞ്ചസാര രഹിത ച്യൂയിംഗ് ഗം ചവയ്ക്കുന്നത് മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ജനന സാധ്യത കുറയ്ക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. മോശം ഓറൽ ആരോഗ്യവും മാസം തികയാതെയുള്ള ജനനവും ബന്ധിപ്പിച്ച മുൻകാല ഗവേഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, ഗവേഷകർ പുതിയ പഠനം നടത്തിയത്.


ച്യൂയിംഗ്ഗങ്ങളിൽ സാധാരണ ചേർക്കുന്ന


പഞ്ചസാരയുടെ സ്ഥാനത്ത്, വായയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന xylitol എന്ന രാസവസ്തുവാണ് ഈ പഞ്ചസാര രഹിത ചൂയിംഗ്ഗങ്ങളിൽ ചേർക്കുന്നത്. Xylitol gum ചവച്ച 4,349 ഗർഭധാരികളായ സ്ത്രീകളിൽ, 549 പേർ, അല്ലെങ്കിൽ 12.6 ശതമാനം പേർ മാത്രമാണ് മാസം തികയാതെ പ്രസവിച്ചത്, ഫെബ്രുവരി 3 ന് Society for Maternal-Fetal Medicine’s Annual Pregnancy Meeting-ൽ ഗവേഷകർ റിപ്പോർട്ട് ചെയ്തു. Xylitol gum ലഭിക്കാത്ത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം കുറവാണിത്. ആ സ്ത്രീകളിൽ, 5,321 ഗർഭധാരണങ്ങളിൽ 878 എണ്ണം, അതായത് 16.5 ശതമാനം കുട്ടികൾ 37 ആഴ്ചകൾക്ക് മുമ്പ് ജനിച്ചവരാണ്.


മാത്രമല്ല, Xylitol gum ഉപയോഗിക്കുന്നവരുടെ വായയുടെ ആരോഗ്യവും മെച്ചപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 4,000 സ്ത്രീകളിൽ പ്രാഥമിക ദന്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ, ഈ പഞ്ചസാര രഹിത ച്യൂയിംഗ് ഗം ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച്, ച്യൂയിംഗ് ഗം ചവച്ച സ്ത്രീകൾക്ക് ഡെന്റൽ രോഗങ്ങൾ കുറവായിരുന്നു, അതായത് പല്ലിന് ചുറ്റുമുള്ള ടിഷ്യു അണുബാധയും വീക്കവും കാണപ്പെടുന്നത് കുറവായിരുന്നു. 


"കണ്ടെത്തലുകൾ വളരെ ആവേശം നിറഞ്ഞതാണ്," പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ മാതൃ-ഭ്രൂണ വൈദ്യശാസ്ത്ര വിദഗ്ധയായ കിം ബോഗ്ഗെസ് പറയുന്നു. "ഗവേഷകർ കുറഞ്ഞ-സാങ്കേതികവും എളുപ്പത്തിൽ പ്രയോഗിക്കാവുന്നതുമായ ഒരു പ്രക്രിയ ഉപയോഗിച്ച്, ഒരു താഴ്ന്ന വിഭവശേഷിയുള്ള പ്രദേശത്ത് വളരെ സങ്കീർണ്ണമായ ഒരു പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കുകയാണ്," ബോഗ്ഗെസ് പറഞ്ഞു. എന്നാൽ, ഇത്‌ എല്ലാ സാഹചര്യങ്ങളിലും പ്രായോഗികമാണോ എന്നറിയാൻ കൂടുതൽ ഗവേഷണം വേണ്ടിവരും, ബോഗ്ഗെസ് കൂട്ടിച്ചേർത്തു.


Post a Comment

0 Comments