അമേരിക്കക്കാരും കഞ്ചാവും തമ്മിലുള്ള ബന്ധം കണ്ടെത്തി ഗവേഷകർ | Americans marijuana

 ഇന്ത്യയിൽ കഞ്ചാവ് (marijuana) ചെടികൾ വളർത്തുന്നതും, അതുകൊണ്ട് ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാൽ, അമേരിക്കയിൽ ഏകദേശം 24 ദശലക്ഷം അമേരിക്കക്കാർ ഒരു തവണയെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ട് എന്ന് അമേരിക്കയിലെ ഒരു ദേശീയ സർവ്വേ റിപ്പോർട്ട് ചെയ്യുന്നു. 8 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും സർവ്വേ പറയുന്നു.


നാഷണൽ കമ്മീഷൻ ഓൺ മരിജുവാന ആൻഡ് ഡ്രഗ് അബ്യുസ് എന്ന സംഘടനയാണ് സർവ്വേ സംഘടിപ്പിച്ചത്. അമേരിക്കക്കാർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും, ഈ ഉപയോഗകണക്കുകൾ തങ്ങൾ പ്രതീക്ഷിച്ചതിലും 33 ശതമാനം കൂടുതലാണ് എന്ന് നാഷണൽ കമ്മീഷൻ ഓൺ മരിജുവാന ആൻഡ് ഡ്രഗ് അബ്യുസ് വക്താവ് പറഞ്ഞു. എന്നാൽ, കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പ്രായപരിധി പരിശോധിച്ചപ്പോൾ, 25 വയസ്സിന് ശേഷം ആളുകളിൽ പുകവലി അതിവേഗം കൂടുന്നു എന്ന് മനസ്സിലായി. അതിനർത്ഥം ഭൂരിഭാഗം വരുന്ന കഞ്ചാവ് ഉപയോക്താക്കളും 25 വയസ്സിന് മുകളിലുള്ളവരാണ്.


കഴിഞ്ഞ 50 വർഷത്തിനിടയിലാണ് അമേരിക്കക്കാർക്ക് കഞ്ചാവിനോടുള്ള താൽപര്യം വർദ്ധിച്ചത്. നാഷണൽ സർവ്വേ ഓൺ ഡ്രഗ് യൂസ് ആൻഡ് ഹെൽത്ത്‌ നടത്തിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച്, 1972 മുതൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 12 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകളിൽ, ഒരു തവണയെങ്കിലും കഞ്ചാവ് ശ്വസിക്കുകയോ കഴിക്കുകയോ ചെയ്തിട്ടുള്ളവരുടെ എണ്ണം അഞ്ചിരട്ടിയായി. 2020 ആയപ്പോഴേക്കും 126.5 ദശലക്ഷം അമേരിക്കക്കാർ മയക്കുമരുന്നിന് അടിമകളായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.


എന്നാൽ, കാലക്രമേണ കഞ്ചാവിന്റെ അപകടസാധ്യത കുറഞ്ഞതിനാൽ യുവാക്കൾക്കിടയിലെ ഉപയോഗത്തിൽ വലിയ കുറവ് വരുകയും, മുതിർന്നവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടാവുകയും ചെയ്തു. 1970-കളിൽ നിന്ന് വ്യത്യസ്തമായി, മുതിർന്നവർക്കിടയിൽ കഞ്ചാവിന്റെ വ്യാപനം വർദ്ധിച്ചു. 2020-ൽ കഞ്ചാവ് ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്ത 49.6 ദശലക്ഷം ആളുകളിൽ 47 ശതമാനം പേർ 26-നും 49-നും ഇടയിൽ പ്രായമുള്ളവരും 24 ശതമാനം പേർ 50-ഓ അതിൽ കൂടുതലോ പ്രായമുള്ളവരുമാണ്.


Post a Comment

0 Comments