കോവിഡിനെ ഭയന്ന് വീട്ടിലിരിക്കുകയാണോ..? എങ്കിൽ ചില ഗവേഷണങ്ങളിൽ ഏർപ്പെട്ടാലോ..! നിങ്ങളുടെ സഹായത്തിനായി നിരവധി ഗവേഷകരാണ് കാത്തിരിക്കുന്നത് | science project at home

 നമ്മൾ ഇപ്പോൾ ഒരു പ്രത്യേക കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കേരളത്തിൽ രാവിലെയും രാത്രിയും തണുപ്പും, ഉച്ച സമയങ്ങളിൽ കഠിനമായ ചൂടും അനുഭവപ്പെടുന്നു. കഠിനമായ കാലാവസ്ഥയും പകർച്ചവ്യാധിയും നമ്മെ വീടുകളിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കുമ്പോൾ, സമയം ചെലവഴിക്കുന്നതിനായി ഒരു പുതിയ മാർഗം തേടുകയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ശാസ്ത്രജ്ഞരെ സഹായിച്ചുകൂടാ..! വിക്ടോറിയൻ കാലഘട്ടം മുതലുള്ള കാലാവസ്ഥാ രേഖകൾ പകർത്തുന്നത് മുതൽ ക്യാമറ കെണിയിൽ കുടുങ്ങിയ ആഫ്രിക്കൻ മൃഗങ്ങളെ തരം തിരിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാം, നിങ്ങളുടെ ഒഴിവു സമയം നല്ല രീതിയിൽ ഉപയോഗിക്കാനുള്ള ചില കൗതുകകരമായ വഴികൾ ഇതാ.


കടലിലെ കാലാവസ്ഥ തിരിച്ചറിയൽ : ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തെ വീക്ഷണകോണിലേക്ക് കൊണ്ടുവരാൻ, ശാസ്ത്രജ്ഞർക്ക് ആഗോള താപനിലയുടെ ദീർഘകാല റെക്കോർഡ് ആവശ്യമാണ്. 20-ആം നൂറ്റാണ്ടിലെ ആ റെക്കോർഡ് ലഭ്യമാണ്, എന്നാൽ 19-ആം നൂറ്റാണ്ടിലേത് കണ്ടെത്തി വരികയാണ്. തുടർച്ചയായുള്ള കണക്കുകളുടെ വിടവുകൾ നികത്താൻ, ഗവേഷകർ 1800-കളുടെ മധ്യത്തിൽ സഞ്ചരിച്ച കപ്പലുകളിൽ നിന്നുള്ള കാലാവസ്ഥാ ലോഗ്ബുക്കുകൾ ഡിജിറ്റൈസ് ചെയ്യുന്നു. ഇന്റർനെറ്റ് കണക്ഷനുള്ള ആർക്കും (പഴയകാല കൈയക്ഷരം വായിക്കാൻ തയ്യാറുള്ളവർ) ഈ പുസ്‌തകങ്ങളിൽ അടങ്ങിയിരിക്കുന്ന ഡാറ്റകൾ പകർത്താൻ സഹായിക്കാനാകും.


തവളകളെ കണ്ടെത്താം: വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള തവള ഇനങ്ങളെക്കുറിച്ചുള്ള ഡാറ്റകൾ സൂക്ഷിക്കാൻ, ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ രാജ്യത്തെ പല ദേശീയ പാർക്കുകളിലും ശബ്ദ നിരീക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. മണിക്കൂറുകളോളമുള്ള റെക്കോർഡിംഗുകൾ കേൾക്കാൻ ഗവേഷകർ സന്നദ്ധപ്രവർത്തകരെ തേടുന്നു. ഓൺലൈനായി, തവളകളുടെ ഒരു ഫീൽഡ് ഗൈഡ് അവലോകനം ചെയ്യുക, തുടർന്ന് ഓഡിയോ ക്ലിപ്പുകളിൽ നിന്ന് അവയെ തിരിച്ചറിയാൻ തുടങ്ങുക.


പ്രിക്ലി പിയർ പ്രോജക്റ്റ് കെനിയ : ഒരു അധിനിവേശ സസ്യത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താം. ആക്രമണകാരിയായ മുള്ളൻ കള്ളിച്ചെടി കിഴക്കൻ ആഫ്രിക്കയിലുടനീളം വ്യാപിക്കുന്നു. സസ്യങ്ങൾ തദ്ദേശീയ വന്യജീവികളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് അറിയാൻ, പരിസ്ഥിതി ശാസ്ത്രജ്ഞർ കെനിയയിൽ ക്യാമറ ട്രാപുകൾ സ്ഥാപിച്ചു. 100,000-ലധികം ഫോട്ടോകളിൽ എന്താണ് ഉള്ളതെന്ന് രേഖപ്പെടുത്താൻ ആളുകൾക്ക് ശാസ്ത്രജ്ഞരെ സഹായിക്കാനാകും. ഒരു ഓൺലൈൻ ട്യൂട്ടോറിയൽ കണ്ട ശേഷം, നിങ്ങൾക്ക്‌ ഈ പഠനത്തിന്റെ ഭാഗമാകാം. Post a Comment

0 Comments