ലോകത്തിലെ ഏറ്റവും വലിയ മത്സ്യ കോളനി കണ്ടെത്തി ; വിശദാംശങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ | Largest group of nesting fish Colony found


അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ Weddell കടലിന്റെ അഞ്ഞൂറ് മീറ്റർ താഴെ ലോകത്തിലെ ഏറ്റവും വലിയ  മത്സ്യ കോളനിയുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അവിടെ ഏകദേശം 240 ചതുരശ്ര കിലോമീറ്ററിൽ, ഒരു തരം ഐസ്ഫിഷിന്റെ 60 ദശലക്ഷം സജീവമായ കൂടുകൾ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ശുദ്ധജല സിച്ലിഡുകൾ, പഫർഫിഷ് തുടങ്ങിയവയെല്ലാം കൂടുകൾ സൃഷ്ടിക്കുന്ന മത്സ്യങ്ങളാണ്. എന്നാൽ, Weddell കടലിൽ ഇതുവരെ ഗവേഷകർക്ക് ഐസ്ഫിഷ് കൂടുകൾ മാത്രമേ കണ്ടെത്താൻ ആയിട്ടൊള്ളു. മാത്രമല്ല, കൂടുണ്ടാക്കുന്ന മത്സ്യങ്ങൾ ഒരു സമയം നൂറു കൂടുകൾ വരെ ഒരിടത്ത് ഉണ്ടാക്കു എന്ന് മുമ്പ് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അന്റാർട്ടിക്കയിലെ ഭക്ഷ്യവലയങ്ങളിൽ ഐസ്ഫിഷിന് കാര്യമായതും മുമ്പ് അറിയപ്പെടാത്തതുമായ സ്വാധീനം ഉണ്ടെന്ന് ഗവേഷകർ ജനുവരി 13 ന് Current Biology-യിൽ റിപ്പോർട്ട് ചെയ്തു.

 

ജർമ്മനിയിലെ ബ്രെമർഹാവനിലെ ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആഴക്കടൽ ജീവശാസ്ത്രജ്ഞനായ ഓട്ടൺ പഴ്സറും സഹപ്രവർത്തകരും 2021-ന്റെ തുടക്കത്തിൽ അന്റാർട്ടിക് ഉപദ്വീപിനും പ്രധാന ഭൂഖണ്ഡത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന Weddell കടലിൽ ഗവേഷണ യാത്രയിലായിരിക്കെയാണ് ഈ വലിയ കോളനി കണ്ടെത്തിയത്. ഉപരിതല ജലവും കടൽത്തീരവും തമ്മിലുള്ള രാസബന്ധങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു ഗവേഷകർ. ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞർ അവരുടെ ഐസ് ബ്രേക്കിംഗ് ഗവേഷണ വെസലിന് പിന്നിൽ ഒരു ഉപകരണം പതുക്കെ വലിച്ചുകൊണ്ട് കടൽത്തീരത്തെ ജീവജാലങ്ങളുടെ സർവേ നടത്തിയിരുന്നു. ആ ഉപകരണം സമുദ്രത്തിന്റെ അടിത്തട്ടിൽ തെന്നിനീങ്ങുമ്പോൾ വീഡിയോ റെക്കോർഡ് ചെയ്യുകയും കടൽത്തീര സവിശേഷതകൾ മാപ്പ് ചെയ്യാൻ ശബ്ദം ഉപയോഗിക്കുകയും ചെയ്തു.

 

Weddell കടലിലെ Filchner ഐസ് ഷെൽഫിലെ ഒരു സ്ഥലത്ത്, പഴ്സറുടെ സഹപ്രവർത്തകരിലൊരാൾ TowCam പ്രവർത്തിപ്പിക്കുന്നതിനിടയിൽ, താഴെ വൃത്താകൃതിയിലുള്ള Jonah’s icefish (Neopagetopsis ionah) -യുടെ കൂടുകൾ നിരന്തരം കാണപ്പെടുന്നത് ശ്രദ്ധിച്ചു. Channichthyidae ഫാമിലിയിൽ പെട്ട ഐസ്ഫിഷ്, തെക്കൻ സമുദ്രത്തിലും അന്റാർട്ടിക് വെള്ളത്തിലും മാത്രമേ കാണപ്പെടാറൊള്ളു. കൂടാതെ ഇവയ്ക്ക്, രക്തം കട്ടപിടിക്കുന്ന അതിശൈത്യത്തിൽ പൊരുത്തപ്പെടാനുള്ള വിചിത്ര സവിശേഷതകൾ ഉണ്ട്. "അരമണിക്കൂറിനുശേഷം ഞാൻ നോക്കിയപ്പോഴും കൂടുകൾ കണ്ടു, തുടർന്ന് തുടർച്ചയായി നാല് മണിക്കൂർ മുഴുവൻ കൂടുകൾ കണ്ടപ്പോൾ, ഞങ്ങൾ അസാധാരണമായ എന്തോ ഒന്നിലേക്ക് നീങ്ങുകയാണെന്ന് ഞാൻ കരുതി," പഴ്സർ വിവരിക്കുന്നു.

 

പഴ്‌സറും സഹപ്രവർത്തകരും പ്രദേശത്ത് മൂന്ന് സർവേകൾ കൂടി നടത്തി, കിലോമീറ്ററുകൾക്ക് ശേഷം സമാനമായ സാന്ദ്രതയിൽ കൂടുകൾ കണ്ടെത്തുന്നത് തുടർന്നു. കൂട് ഉണ്ടാക്കുന്ന മത്സ്യങ്ങൾക്കിടയിൽ ഐസ്ഫിഷുമായി ഏറ്റവും അടുത്ത താരതമ്യങ്ങൾ ഉള്ളത് bluegills (Lepomis macrochirus)-നാണ്, ഇത് നൂറുകണക്കിന് ഒറ്റയാന്മാരുടെ ബ്രീഡിംഗ് കോളനികളായി മാറുന്നു, പഴ്സർ പറയുന്നു. എന്നാൽ, നൂറുകണക്കിന് കിലോമീറ്റർ പ്രദേശത്തിലുടനീളം നാല് ചതുരശ്ര മീറ്ററിന് ഒരു ഐസ്ഫിഷ് കൂട് എന്ന നിലയിൽ കാണുന്ന അടിസ്ഥാനത്തിൽ, Weddell കടലിലെ കോളനി വളരെ വലുതാണെന്ന് ഗവേഷകർ പറഞ്ഞു.

 

ഈ കോളനി ഒരു "അതിശയകരമായ കണ്ടുപിടുത്തമാണ്" എന്ന് ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത യൂജീനിലെ ഒറിഗൺ സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ തോമസ് ഡെസ്വിഗ്നസ് പറയുന്നു. കൂടുകളുടെ തീവ്രമായ സാന്ദ്രത അദ്ദേഹത്തെ അമ്പരപ്പിച്ചു. ഇത്രയധികം ഐസ് ഫിഷുകൾ പ്രജനനത്തിനായി ഒരിടത്ത് കൂടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നാൽ, ഈ സ്ഥലത്ത് പ്ലാങ്ക്ടണുകൾ കൂടുതലായി ഉണ്ടെന്ന് കറുതപ്പെടുന്നു, ഇത് പുതുതായി വിരിഞ്ഞ മത്സ്യങ്ങൾക്ക് ഭക്ഷണ സ്രോതസ്സായിരിക്കും. പ്രദേശത്ത് അൽപ്പം ചൂടുള്ള വെള്ളമുള്ള ഒരു മേഖലയും സംഘം കണ്ടെത്തി, ഇത് ഐസ്ഫിഷിനെ പ്രജനന കേന്ദ്രം കണ്ടെത്താൻ സഹായിക്കും. ഐസ് കവർ കുറവുള്ള തീരത്തോട് അടുത്ത പ്രദേശത്ത്, ചെറിയ ഐസ്ഫിഷ് കോളനികൾ ഉണ്ടാകാമെന്നും പഴ്‌സർ കരുതുന്നു. 

Post a Comment

0 Comments