Kunga : മനുഷ്യർ സൃഷ്ടിച്ച ഏറ്റവും പഴക്കം ചെന്ന ഹൈബ്രിഡ് മൃഗം


കോവർകഴുതകൾ മുതൽ സിംഹകടുവകൾ വരെ, മനുഷ്യനിർമ്മിത ഹൈബ്രിഡ് മൃഗങ്ങളുടെ പട്ടിക നീണ്ടതാണ്. കൂടാതെ, അവ വളരെ പുരാതനവുമാണ്. ആളുകൾ വളർത്തിയെടുത്ത ആദ്യകാല ഹൈബ്രിഡ് മൃഗമായ കുംഗയെ (kunga) നമുക്കൊന്ന് പരിചയപ്പെടാം. സീറോ-മെസൊപ്പൊട്ടേമിയയിൽ ഏകദേശം 4,500 വർഷങ്ങൾക്ക് മുമ്പ് കാണപ്പെട്ടിരുന്ന ഒരു ഇനം പുരാതന കുതിരകൾ, ഒരു കഴുതയേയും ഒരു തരം ഏഷ്യാറ്റിക് കാട്ടു കഴുതയായ ഹെമിപ്പെയേയും ക്രോസ് ചെയ്തതാണ് എന്ന് ഗവേഷകർ ജനുവരി 14 ന് Science Advances-ൽ റിപ്പോർട്ട് ചെയ്തു.

4,000 വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിലെ ഈ പ്രദേശത്ത് കുതിരകൾ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നൂറ്റാണ്ടുകൾക്ക് ശേഷം റഷ്യയിലാണ് ഇവയെ വളർത്തി എടുത്തത്. എന്നാൽ, വടക്കൻ സിറിയയിലുള്ള ഉമ്മൽ-മറയിലെ ബിസി 2600-ലെ രാജകീയ ശ്മശാന സമുച്ചയത്തിൽ നിന്ന് 2000-കളുടെ തുടക്കത്തിൽ ഡസൻ കണക്കിന് കുതിര അസ്ഥികൂടങ്ങൾ കുഴിച്ചെടുത്തു. തുടർന്ന് നടത്തിയ പഠനങ്ങളിൽ, കണ്ടെത്തിയ അസ്ഥികൂടങ്ങൾക്ക്‌ അറിയപ്പെടുന്ന ഏതെങ്കിലും കുതിര സ്പീഷിസുമായി പൊരുത്തപ്പെടുന്ന ശാരീരിക സവിശേഷതകൾ ഇല്ല എന്നും, ഇവ 'കുംഗ'കളുടേതാണെന്നും കണക്കാക്കി. ഈ കുതിരകൾക്ക് സമാനമായ മൃഗങ്ങളെ കലാസൃഷ്ടികളിൽ മാത്രമാണ് ഇപ്പോൾ കാണപ്പെടുന്നത്. പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ജാക്വസ് മോനോഡിലെ പാലിയോജെനിറ്റിസ്റ്റ് ഇവാ-മരിയ ഗീഗ്ൽ പറയുന്നതനുസരിച്ച്, "അവ വളരെ വിലപ്പെട്ടവയും, വളരെ ചെലവേറിയതുമാണ്."


ഗീഗ്ലും അവളുടെ സഹപ്രവർത്തകരും ഒരു കുംഗയുടെ ജനിതകം അല്ലെങ്കിൽ ജനിതക നിർദ്ദേശ പുസ്തകം വിശകലനം ചെയ്യുകയും, 1929 മുതൽ വംശനാശം സംഭവിച്ച ഹെമിപ്പ് (Equus hemionus hemippus) ഉൾപ്പെടെയുള്ള ഏഷ്യൻ കാട്ടുകഴുതകൾ, കുതിരകൾ, കഴുതകൾ എന്നിവയുമായി താരതമ്യം ചെയ്യുകയും ചെയ്തു. കുംഗയുടെ അമ്മ ഒരു കഴുതയായിരുന്നു. അതിന്റെ പിതാവ് ഒരു ഹെമിപ്പ്, ഇത് മനുഷ്യർ സങ്കര മൃഗങ്ങളെ സൃഷ്ടിക്കുന്നതിന്റെ ഏറ്റവും പഴയ തെളിവായി മാറുന്നു. ബിസി 1000-ത്തിൽ അനറ്റോലിയയിൽ ഉണ്ടായിയിരുന്ന ഒരു കോവർകഴുതയാണ് അടുത്ത ഏറ്റവും പഴയ ഹൈബ്രിഡായി 2020-ൽ ഇതേ ഗവേഷണ സംഘം റിപ്പോർട്ട് ചെയ്തത്.

വാഗണുകൾ വലിക്കാൻ കഴിയുന്നതിനാൽ, കുംഗകളെ യുദ്ധത്തിനായാണ് സൃഷ്ടിച്ചതെന്ന് ഗീഗ്ൽ കരുതുന്നു. അപകടകരമായ സാഹചര്യങ്ങളിലേക്ക് കഴുതകളെകൊണ്ട് വാഗണുകൾ വലിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്, മാത്രമല്ല, ഏഷ്യൻ കാട്ടു കഴുതയുടെ കാര്യമെടുത്താൽ, അവയെ മെരുക്കാൻ കഴിയില്ലെന്നും ഗീഗ്ൽ പറയുന്നു. അതുകൊണ്ടാണ് ആളുകൾ അവയുടെ ഒരു ഹൈബ്രിഡ് ഉണ്ടാക്കിയത്, കാരണം, ആ ഹൈബ്രിഡിന് ആളുകൾക്ക്‌ ആവശ്യമായ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കാം. പഠനത്തിന്റെ സഹ ഗവേഷകനായ ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പാലിയോജെനിറ്റിസ്റ്റായ ഇ. ആൻഡ്രൂ ബെന്നറ്റ് കുംഗകളെ "ബയോ എഞ്ചിനീയറിംഗ് യുദ്ധ യന്ത്രങ്ങളോട്" ഉപമിക്കുന്നു. എന്നാൽ, അവസാന ഹെമിപ്പേയും നശിച്ചുപോയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടതിന് ശേഷം, എങ്ങനെ കുംഗകളെ നിർമ്മിക്കാം എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. "ഈ മൃഗങ്ങത്തെ (കുംഗ) വീണ്ടും ഉണ്ടാക്കുക എന്നത് അസാധ്യമാണ്," ആൻഡ്രൂ ബെന്നറ്റ് പറഞ്ഞു. 

Post a Comment

0 Comments