കൊതുക് മത്സ്യങ്ങളെ നേരിടാൻ റോബോട്ട് ഫിഷ് | Robot Fish


കൊതുക് മത്സ്യങ്ങൾ ചെറുതും വളരെ നിസ്സാരമായതുമായി തോന്നുന്ന ഒരു മത്സ്യമാണ്. എന്നാൽ, ഈ ആക്രമണകാരികളായ മത്സ്യങ്ങൾ ജലത്തിലെ മറ്റു ജീവജാലങ്ങൾക്ക് തന്നെ ഭീഷണി ഉയർത്തുന്നവയാണ്. ഇവ കൊതുക് ലാർവകളെ ഭക്ഷിക്കുന്ന മത്സ്യമായത്കൊണ്ട്, കീടനാശിനികളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ കൊതുക് ലാർവകളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സ്വാഭാവിക മാർഗമാണ് കൊതുക് മത്സ്യങ്ങൾ.

എന്നിരുന്നാലും, കൊതുക് മത്സ്യത്തെ ഒരിക്കലും പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ വളർത്താൻ പാടില്ല. കാരണം, അവ അവയുടെ പരിധിക്ക് പുറത്ത് വന്ന് മറ്റ് ശുദ്ധജല ജീവികളുടെയും മത്സ്യങ്ങളുടെയും ടാഡ്‌പോളുകളുടെയും മുട്ടകൾ കഴിക്കുകയും, അവയുടെ ജീവിത വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മാത്രമല്ല, കൊതുക് മത്സ്യങ്ങളുടെ പരിധിക്കുള്ളിൽ അവയെ വേട്ടയാടുന്ന പ്രകൃതിദത്ത വേട്ടക്കാർ ഇല്ലാത്തതിനാലും, പ്രാദേശിക ജീവി വർഗങ്ങളെ കൊതുക് മത്സ്യങ്ങൾ നശിപ്പിക്കുന്നതിനാലും കൊതുക് മത്സ്യങ്ങളുടെ ജനസംഖ്യ അനിയന്ത്രിതമായി വർധിക്കുന്നതായി, പോപ്പുലർ സയൻസിൽ ഷാർലറ്റ് ഹു റിപ്പോർട്ട് ചെയ്തിരുന്നു.

പതിറ്റാണ്ടുകളായി, ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ കൊതുക് മത്സ്യത്തെ എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർ പഠനം നടത്തി വരികയായിരുന്നു. ഒടുവിൽ, ഇപ്പോൾ കൊതുക് മത്സ്യങ്ങളെ നിയന്ത്രിക്കാനുള്ള ഒരു പുതിയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. അതെ, റോബോട്ടിക് മത്സ്യം. കൊതുക് മത്സ്യത്തിനെ സ്വാഭാവികമായി വേട്ടയാടാൻ ചെന്ന് ഭയപ്പെടുത്തുന്ന ഒരു റോബോട്ടിക് മത്സ്യമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റോബോട്ടിക് മത്സ്യം കൊതുക് മത്സ്യങ്ങളിൽ ഭയവും സമ്മർദ്ദ പ്രതികരണങ്ങളും വർദ്ധിപ്പിക്കുകയും അവയുടെ നിലനിൽപ്പിനെയും പുനരുൽപാദനത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി ഗവേഷകർ ഡിസംബർ 16 ന് iScience-ൽ റിപ്പോർട്ട് ചെയ്തു.

"റോബോഫിഷിനെ എപ്പോഴും വിന്യസിക്കില്ലെങ്കിലും, ഒരു ജീവിവർഗത്തിൽ നിന്ന് അനാവശ്യമായ പെരുമാറ്റം ഉണ്ടായാൽ, അത് തടയാൻ കൂടുതൽ ക്രിയാത്മകമായ വഴികൾ ഉണ്ടെന്ന്, ഈ ഗവേഷണത്തിലൂടെ എടുത്തുകാണിക്കുന്നു," അരിസോണ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ മൈക്കൽ കുൽഷോ-മൗറർ പറയുന്നു.  

"പടിഞ്ഞാറൻ, തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചില ഭാഗങ്ങളിൽ, മലേറിയ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള ശുദ്ധജല ആവാസവ്യവസ്ഥയിൽ കൊതുക് മത്സ്യത്തെ (ഗാംബൂസിയ എസ്പിപി) അധികരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം വലിയ വിഡ്ഢിത്തരമായി എന്ന് പിൽക്കാലം തെളിയിച്ചു. കാരണം, മലേറിയ പരത്തുന്ന കൊതുക് ലാർവകളെ ഭക്ഷിക്കുന്നതിനുപകരം, കൊതുക് മത്സ്യം കൂടുതലും ശുദ്ധ ജലത്തിലെ മറ്റു ജീവജാലങ്ങളുടെ മുട്ടകൾ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തത് കൂടാതെ, പ്രാദേശിക മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും വാലിൽ കടിച്ച് അവയെ ഉപദ്രവിക്കുകയും ചെയ്തു, ഇത് ലോകത്തിലെ ഏറ്റവും വിനാശകരമായ ആക്രമണകാരിയായ ജീവിവർഗങ്ങളിലൊന്നായി കൊതുക് മത്സ്യത്തെ മാറ്റി," ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു.

"പിന്നീട്, കൊതുക് മത്സ്യങ്ങളെ ചെറുക്കാനായി പരിചയപ്പെടുത്തിയ മറ്റനേകം ആക്രമണകാരികൾ, സാധാരണയായി കെണികൾ, വിഷം അല്ലെങ്കിൽ മറ്റ് മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചു. എന്നാൽ, അത് വലിയ കൂട്ടക്കൊലയ്ക്ക്‌ കാരണമായി. പലപ്പോഴും തദ്ദേശീയ ജീവികളെയും ഇത്‌ ദോഷകരമായി ബാധിച്ചു," പെർത്തിലെ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ പെരുമാറ്റ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജിയോവന്നി പോൾവെറിനോ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശാസ്ത്ര റോബോഫിഷ് എന്ന ആധുനിക കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.


Post a Comment

0 Comments