മഞ്ഞുമലകൾ മുതൽ മലിനമായ വായു വരെ, അപകടങ്ങൾ എവിടെ നിന്ന് എവിടേക്ക് വരും എന്ന് പ്രവചിക്കുന്നു | Prediction


1970-കളിൽ, അമേരിക്കയിൽ, കുളങ്ങളിലെ ജലത്തെ ആശ്രയിക്കുന്നവർക്ക്, അതിലെ പായൽ, ചെടികൾ, ഒച്ചുകൾ എന്നിവയുടെ പ്രശ്നം വളരെ വലുതായിരുന്നു. കുളങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിനായി കുളങ്ങൾ പരിപാലനം ചെയ്യുന്ന മാനേജർമാർ, ഏഷ്യയിൽ നിന്ന് നാല് ഇനം കരിമീൻ കൊണ്ടുവന്ന് അമേരിക്കയിലെ കുളങ്ങളിൽ വളർത്തി. എന്നാൽ, അതിൽ ചില മത്സ്യങ്ങൾ നദികളിലേക്കും മറ്റ് ജലപാതകളിലേക്കും രക്ഷപ്പെട്ടു പോയി. എന്നിരുന്നാലും, ധാരാളം മത്സ്യങ്ങൾ കുളങ്ങളിൽ പെരുകാൻ ആരംഭിച്ചു, അതോടെ തദ്ദേശീയരല്ലാത്ത മത്സ്യങ്ങൾ അമേരിക്കയിലെ കുളങ്ങളിൽ അധിനിവേശ ജീവികളായി മാറി. 

തദ്ദേശീയരല്ലാത്ത മത്സ്യങ്ങൾ വേഗത്തിൽ വളരാൻ ആരംഭിച്ചതോടെ, സാധാരണയായി കുളങ്ങളിൽ ഉണ്ടായിരുന്ന മത്സ്യങ്ങൾ ആശ്രയിച്ചിരുന്ന ഭക്ഷണങ്ങൾ, തദ്ദേശീയരല്ലാത്ത മത്സ്യങ്ങൾ കഴിക്കാൻ ആരംഭിച്ചു. അതോടെ, കുളങ്ങളിലെ മറ്റു മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തദ്ദേശീയരല്ലാത്ത മത്സ്യങ്ങൾ ഭീഷണിയായി മാറി. ആ കരിമീനുകളുടെ പിന്മുറക്കാർ ഇന്നും വലിയ പ്രശ്നമായി അമേരിക്കയിലെ കുളങ്ങളിൽ തുടരുന്നു. അവരുടെ പ്രത്യുത്പാദനം തടയാൻ പല ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ആ മത്സ്യങ്ങൾ മുട്ടയിടുന്നതിനനുസരിച്ച് അവയുടെ മുട്ടകൾ വളരെ ദൂരത്തേക്ക് ഒഴുകി പോകുന്നു. അതുകൊണ്ട് തന്നെ, മുട്ടകൾ എവിടേക്ക് ഒഴുകിപ്പോകുമെന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ, ഇവയുടെ വ്യാപനം നിയന്ത്രിച്ച് ഇപ്പോഴുള്ള പ്രതിസന്ധികളിൽ നിന്ന് മുക്തി നേടണമെങ്കിൽ, മുട്ടകൾ ഒഴുകിപോകുന്നത് എവിടേക്കാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്. 

കൊളംബിയയിലെ മിസോറി സർവകലാശാലയിൽ, സിവിൽ, എൻവയോൺമെന്റൽ എഞ്ചിനീയർ ബിൻബിൻ വാങ്, മിസോറി നദിയിൽ മറ്റു മത്സ്യങ്ങളുടെ ആവാസവ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കുന്ന മത്സ്യങ്ങളുടെ മുട്ടകൾ എവിടേക്കാണ് ഒഴുകുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ശാസ്ത്രത്തിന് ഈ പ്രശ്നത്തെ മറികടക്കാൻ കഴിയും എന്ന് ഗവേഷകർ ഉറപ്പ് നൽകുകയാണെങ്കിൽ, അപകടകാരികളായ മത്സ്യത്തിന്റെ അനിയന്ത്രിതമായ വ്യാപനം തടയാൻ കഴിയും എന്ന പ്രതീക്ഷ ആളുകൾക്ക് ഉണ്ടാവും. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഗവേഷകർ കൂടുതൽ സമയം എടുക്കുംതോറും, കരിമീൻ മുട്ടകൾ പെരുകാനും, അതുവഴി അവയുടെ വ്യാപനം അധികരിക്കാനും സാധ്യതയുണ്ട്. എന്നാൽ, അവയുടെ വ്യാപനം എത്രയും പെട്ടെന്ന് തടയുന്നത്, അവയുണ്ടാക്കുന്ന മൊത്തത്തിലുള്ള നാശം കുറയ്ക്കാൻ സഹായിക്കും.

വെള്ളത്തിലൂടെയുള്ള മുട്ടകളുടെ ഒഴുക്ക് പ്രവചനാതീമാണ് എന്ന് തോന്നിയേക്കാം. എന്നാൽ, ഡ്രിഫ്റ്റ് ഡിറ്റക്ടീവുകൾ ഉപയോഗിച്ച് എങ്ങനെ മുട്ടകളുടെ ഒഴുക്ക് പ്രവചിക്കാമെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ബിൻബിൻ വാങ് ഉൾപ്പടെയുള്ള ഒരു കൂട്ടം ഗവേഷകർ. ഡ്രിഫ്റ്റ് ഡിറ്റക്ടീവുകൾ ഉപയോഗിച്ച് വലിയ മഞ്ഞുമലകൾ കടൽത്തീരത്തെ എണ്ണ പ്ലാറ്റ്‌ഫോമുകളെ ഭീഷണിപ്പെടുത്തുന്നുണ്ടോ എന്നും, മലിനമായ വായുവിന്റെയോ വെള്ളത്തിന്റെയോ പ്ലൂമുകൾ ട്രാക്ക് ചെയ്യാനും അവ എവിടെ നിന്നാണ് വരുന്നതെന്ന് നിർണ്ണയിക്കാനും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്‌ വളരെ വെല്ലുവിളി നിറഞ്ഞ ഗവേഷണം ആണെങ്കിലും, അവരുടെ കണ്ടെത്തലുകൾ ചില സുപ്രധാന പാരിസ്ഥിതിക ഭീഷണികൾക്കുള്ള പരിഹാരങ്ങളിലേക്ക് വഴി തുറന്നേക്കാം. 

Post a Comment

0 Comments