സമുദ്രങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചവറ്റുകൊട്ടകളാകുന്നു ; അനിമേഷൻ പുറത്തുവിട്ട് NASA


ലോകം ഓരോ വർഷവും ഏകദേശം 17.6 ബില്യൺ പൗണ്ട് (8 ബില്യൺ കിലോഗ്രാം) പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമുദ്രത്തിലേക്ക് വലിച്ചെറിയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ, ആ മാലിന്യക്കൂട്ടം സമുദ്രത്തിൽ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ ഒരു ആനിമേഷൻ NASA പുറത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ, 18 മാസ കാലയളവിൽ ലോക സമുദ്രങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ നീങ്ങുന്നു എന്ന് കാണിക്കുന്ന ആനിമേഷൻ, സമുദ്രത്തിലെ പ്ലാസ്റ്റിക്കുകൾ സാന്ദ്രത ഇത്രയും ആഗോള തലത്തിൽ മാപ്പ് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണമാണിത്.

കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഒരുപോലെ ഒഴുകുകയില്ല. അത്‌ ശുചീകരണത്തെ വളരെ പ്രയാസകരമാക്കുന്നു. നോർത്ത് അറ്റ്ലാന്റിക്, നോർത്ത് പസഫിക് ഗാർബേജ് ഗൈറുകളിലെ സാന്ദ്രതയിൽ ധാരാളം പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. ഈ സ്ഥലങ്ങളെ സാധാരണയായി ഗാർബേജ് പാച്ചുകൾ എന്ന് വിളിക്കപ്പെടുന്നു. ഈ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് സാന്ദ്രത അളക്കാൻ താരതമ്യേന എളുപ്പമാണ്, ഒരു ബോട്ടിന് പിന്നിൽ ഒരു പ്ലാങ്ക്ടൺ വല സ്ഥാപിച്ചാൽ, ഈ മാലിന്യങ്ങളെ വലിച്ചുകൊണ്ട് പോകാം. എന്നാൽ ഈ രീതിയിൽ ലോകത്തിലെ മറ്റ് സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ല. കൂടാതെ, പ്ലാസ്റ്റിക് സാന്ദ്രത അളക്കുന്നതിനുള്ള മാനുവൽ നെറ്റ് അധിഷ്‌ഠിത സാങ്കേതികത ലോകത്തിന്റെ മറ്റ് സമുദ്രങ്ങളിൽ സാന്ദ്രത എടുക്കുന്നതിന് തികച്ചും പ്രായോഗികമല്ല.


മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ലോകത്തെ സമുദ്രങ്ങളിലുള്ള പ്ലാസ്റ്റിക്കുകളുടെ ഒഴുക്ക് ട്രാക്ക് ചെയ്യുന്നതിനും മാപ്പ് ചെയ്യുന്നതിനുമുള്ള ഒരു പുതിയ രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് NASA-യുടെ ആനിമേഷനും ചിത്രങ്ങളും. ഈ സാങ്കേതികവിദ്യയിൽ എട്ട് മൈക്രോ സാറ്റ്ലൈറ്റുകൾ ഉപയോഗിച്ച് സമുദ്രോപരിതലം എത്രത്തോളം പരുക്കമാണ് എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. കൂടാതെ, ഇത്‌ സമുദ്രത്തിലെ കാറ്റിന്റെ വേഗത കണക്കാക്കാനും ശാസ്ത്രജ്ഞരെ അനുവദിക്കുന്നു.

സാധാരണയായി ചുഴലിക്കാറ്റുകളുടെ തീവ്രത അളക്കുന്നതിനും കാലാവസ്ഥ നിരീക്ഷിക്കുന്നതിനുമുള്ള വളരെ ഉപയോഗപ്രദമായ ഈ ഉപകരണം, സമുദ്രത്തിലെ പ്ലാസ്റ്റിക് സാന്ദ്രത അളക്കാനും ഉപകാരപ്രദമാകുന്നു. പ്ലാസ്റ്റിക്, സമുദ്രത്തിന്റെ ഉപരിതലത്തോട് അടുക്കുമ്പോൾ, തിരമാലകൾ കുറഞ്ഞ് വെള്ളം ശാന്തമാകുന്നു. “ശുദ്ധമായ വെള്ളത്തിൽ, സമുദ്രത്തിന്റെ പരുപരുപ്പും കാറ്റിന്റെ വേഗതയും തമ്മിൽ ഉയർന്ന അളവിലുള്ള ബന്ധമുണ്ട്,” ഗവേഷണത്തിന്റെ ഉൾപ്പെട്ട ഒരാളായ ക്രിസ് റൂഫ് പറഞ്ഞു. "എന്നാൽ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിന്റെ കാര്യമെടുത്താൽ, കാറ്റിന്റെ വേഗതയുടെ അളവുകളും ഉപരിതലത്തിന്റെ പരുപരുപ്പും തമ്മിലുള്ള വലിയ പൊരുത്തക്കേട് കാണുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

2017 ഏപ്രിൽ മുതൽ 2018 സെപ്തംബർ വരെ ഏതാണ്ട് ഒന്നര വർഷത്തോളം ലോകമെമ്പാടുമുള്ള വിവിധ ഡാറ്റാ ഉറവിടങ്ങൾ ഗവേഷകർ നിരീക്ഷിച്ചു, ഇത് വലിയ തോതിലും ദീർഘകാലാടിസ്ഥാനത്തിലും സമുദ്രത്തിലെ പ്ലാസ്റ്റിക്കുകൾ നിരീക്ഷിക്കുന്ന ആദ്യത്തെ ഗവേഷണമാണ്. ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിലെ മാലിന്യങ്ങളുടെ സാന്ദ്രത വേനൽക്കാലത്ത് കൂടുതലും ശൈത്യകാലത്ത് കുറയുന്നതുൾപ്പെടെയുള്ള ചില മാറ്റങ്ങൾ ശ്രദ്ധിക്കാൻ അവർക്ക് സാധിച്ചു. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ബഹുഭൂരിപക്ഷവും നദികളിലൂടെയും അരുവികളിലൂടെയുമാണ് സമുദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതെന്ന് നമുക്കറിയാം.


എന്നാൽ, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് നദി ശുചീകരണത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് മാത്രം വലിയ ഫലം ഉണ്ടാകില്ല. കാരണം, സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് വളരെ വലുതാണ്. പല വിദഗ്‌ധരും, വലിയ ഫണ്ടുകൾ ഇൻവെസ്റ്റ്‌ ചെയ്തുള്ള ശുചീകരണ

പ്രോജക്‌റ്റുകൾ കൊണ്ടുവന്നാൽ അവ വൃത്തിയാക്കാം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ലോകത്തിലെ സമുദ്രങ്ങളെല്ലാം വൃത്തിയാക്കാം എന്ന് യാതൊരു പ്രതീക്ഷയുമില്ല. പകരം, പ്ലാസ്റ്റിക് ഉൽപ്പാദനം നിർത്തുന്നതിലേക്ക് പ്രവർത്തനങ്ങൾ മാറേണ്ടിയിരിക്കുന്നു.

Post a Comment

0 Comments