ചന്ദ്രനിൽ ഒരു 'കുടിൽ' കണ്ടെത്തി ചൈന ; അന്യഗ്രഹജീവികൾ നിർമ്മിച്ച വീടാണോ എന്ന സംശയം ഉയർത്തി ബഹിരാകാശ ഗവേഷകർ | Mysterious hut found on moon


ചൈനയുടെ Yutu 2 റോവർ ചന്ദ്രന്റെ വിദൂര വശത്ത്, ചൈനീസ് ഗവേഷകർ 'mysterious hut' എന്ന് വിശേഷിപ്പിക്കുന്ന വസ്തു കണ്ടെത്തി. മാൻഡാരിൻ ഭാഷയിൽ 'jade rabbit' എന്ന് അർത്ഥമാക്കുന്ന നാമദാരിയായ റോവർ, ചന്ദ്രന്റെ Von Kármán ഗർത്തത്തിന് കുറുകെ സഞ്ചരിക്കുമ്പോൾ ക്യൂബ് ആകൃതിയിലുള്ള ഒരു വസ്തുവിന്റെ മങ്ങിയ ചിത്രം രേഖപ്പെടുത്തി. ദൗത്യത്തിന്റെ 36-ാം ചാന്ദ്ര ദിനമായ ഒക്ടോബർ 29 ന്, നോർത്ത് ഭാഗത്തേക്ക്‌ നോക്കിയപ്പോഴാണ് റോവർ 260 അടി (80 മീറ്റർ) അകലെയുള്ള 'mysterious hut' കണ്ടെത്തിയത്, ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഔട്ട്‌റീച്ച് പ്രോഗ്രാം Our Space ഡിസംബറിൽ 3-ന് ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കായ Weixin-ൽ ഇക്കാര്യം പോസ്റ്റ് ചെയ്തു.

ലാൻഡ്‌സ്‌കേപ്പിലെ വിചിത്രമായ ക്രമക്കേട് ഒരു ഏകീകൃതവും ശ്രദ്ധിക്കപ്പെടാത്തതുമായ ചക്രവാളത്തിന് മുകളിൽ നീണ്ടുനിൽക്കുന്നതായി കാണപ്പെട്ടു, അതിനടുത്തായി ഒരു ചെറിയ ഇംപാക്ട് ഗർത്തമുണ്ടായിരുന്നു, Our Space ഗവേഷകർ പ്രസ്താവനയിൽ എഴുതി. "ക്രാഷ് ലാൻഡിംഗിന് ശേഷം ഇത് അന്യഗ്രഹജീവികൾ നിർമ്മിച്ച വീടാണോ?" എന്ന് ഞങ്ങളുടെ ബഹിരാകാശ ഗവേഷകർ തമാശയായി പറഞ്ഞു. "അതോ മുൻഗാമികൾ ചന്ദ്രനെ പര്യവേക്ഷണം ചെയ്യാൻ ഉപയോഗിച്ച pioneer പേടകമാണോ?" എന്ന് അവർ സംശയിച്ചു, Our Space ഗവേഷകർ പ്രസ്താവനയിൽ രേഖപ്പെടുത്തി. 

എന്നാൽ സ്റ്റാൻലി കുബ്രിക്കിന്റെ "2001: A Space Odyssey"യിൽ പറഞ്ഞ പോലെയുള്ള നിഗൂഢമായ അന്യഗ്രഹ മോണോലിത്തുകളിൽ ഒന്നാകാം ഇത്‌ എന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശയാകും ഫലം. ഏറ്റവും സാധ്യതയുള്ള വിശദീകരണം എന്തെന്നാൽ, നിഗൂഢമായ ഈ വസ്തു ചന്ദ്രന്റെ നിരവധി വലിയ പാറകളിൽ ഒന്നായിരിക്കാം, ഇത് എന്തെങ്കിലും ഒരു ആഘാതത്താൽ ചന്ദ്രോപരിതലത്തിനടിയിൽ നിന്ന് ഉയർന്ന് വന്നതായിരിക്കാം.


എന്നിരുന്നാലും, റോവർ വിടവ് കണ്ടെത്തി അതിലൂടെ സഞ്ചരിച്ച്, വസ്തുവിന്റെ അടുത്ത് ചെന്ന് നോക്കുന്നത് വരെ ശാസ്ത്രജ്ഞർക്ക് കൃത്യമായി ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാനാകില്ല. എന്നാൽ, റോവറിന് അതിന്റെ അടുത്തെത്താൻ രണ്ടോ മൂന്നോ മാസമെടുക്കുമെന്ന് ശാസ്ത്രജ്ഞർ കണക്കുക്കൂട്ടുന്നു. ഇത് റോവറിന് ഒരു ഒച്ചിന്റെ വേഗതയെ ഒള്ളു എന്ന് തോന്നിപ്പിക്കാം, പക്ഷേ Yutu 2-വിന് പാറക്കെട്ടുകളിലൂടെയും രണ്ടോ മൂന്നോ ചാന്ദ്ര ദിനരാത്രങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്, അതിനാൽ സൂര്യൻ റോവറിന്റെ തലയ്ക്ക്‌ തൊട്ടു മീതെ വരുമ്പോൾ, റോവർ അമിതമായി ചൂടാകാതിരിക്കാനും, വെളിച്ചം ഇല്ലാതാകുമ്പോൾ ചാർജ് തീരുന്നത് തടയാനും റോവർ ഷട്ട്ഡൗൺ ചെയ്യാൻ നിർബന്ധിതരാകും. 

2019 ജനുവരിയിൽ ചന്ദ്രന്റെ വിദൂരഭാഗത്ത് ആദ്യമായി സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് റോവർ ചൈനയുടെ ചാങ് 4 ചാന്ദ്ര ലാൻഡറിൽ നിന്ന് വിക്ഷേപിച്ചത്. 115 മൈൽ (186 കിലോമീറ്റർ) വീതിയുള്ള Von Kármán ഗർത്തത്തിന് കുറുകെ ഉരുണ്ട് നീങ്ങുന്ന റോവർ, 37 ചാന്ദ്ര ദിനങ്ങളായി ചന്ദ്രന്റെ വിദൂര വശം ശ്രദ്ധാപൂർവ്വം പര്യവേക്ഷണം ചെയ്യുന്നു. ആ സമയത്ത്, റോവർ ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ വിശദമായ സ്കാൻ ചെയ്യുകയും, അവിടെ ഒരു നിഗൂഢമായ "ജെൽ പോലെയുള്ള" പദാർത്ഥം കണ്ടെത്തുകയും ചെയ്തു, ഇത് ഒരു ആസ്റ്റരോയിഡ് ഇമ്പാക്ടിന്റെ ഊർജ്ജത്താൽ ഗ്ലാസിൽ ഉരുകിയ ചന്ദ്ര പാറയാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

ചന്ദ്രനിലേക്കുള്ള ചൈനയുടെ നാലാമത്തെ ദൗത്യവും ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ ദൗത്യവുമാണ് Chang'e 4. ചൈന ഈ വർഷം ചൊവ്വയിൽ Zhurong റോവർ ഇറക്കി, നിലവിൽ ടിയാൻഗോംഗ് ബഹിരാകാശ നിലയം നിർമ്മിക്കുന്നു, അത് 2022 അവസാനത്തോടെ പൂർത്തിയാകും. 2029 ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ചൈന പ്രഖ്യാപിച്ചു.

Post a Comment

0 Comments