പക്ഷികളുടെ നിറം മങ്ങുംതോറും, അവ പറക്കുന്ന ദൂരം കൂടും | Light-Coloured Feathers fly more distance


വളരെ ചെറിയ ഹമ്മിംഗ് ബേർഡുകൾ മുതൽ വലിയ ഹൂപ്പിംഗ് ക്രെയിനുകൾ വരെയുള്ള, ലോകത്തിലെ 10,000-ലധികം പക്ഷി ഇനങ്ങളിൽ പകുതിയും ദേശാടനം ചെയ്യുന്നവരാണ്. നീളമുള്ള ചിറകുകളും മാംസപേശികളും ഈ പക്ഷികളെ പലപ്പോഴും വായുവിന്റെ വിസ്തൃതിയിൽ അതിനെ മറികടക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പക്ഷി ഇനങ്ങളെ കുറിച്ചുള്ള ഒരു പഠനം, ഇക്കൂട്ടരിൽ വളരെ വലിയൊരു വിഭാഗം ദേശാടനം ചെയ്യുന്ന പക്ഷികളിലും ഒരു അപ്രതീക്ഷിത സമാന സവിശേഷത കണ്ടെത്തിയിരിക്കുകയാണ്.

വലിയൊരു വിഭാഗം ദേശാടനം ചെയ്യുന്ന പക്ഷികൾക്കും ഇളം നിറമുള്ള തൂവലുകൾ ആണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ദേശാടനം ചെയ്യാത്ത പക്ഷികളേക്കാൾ ഇളം നിറമുള്ളതിനാൽ, ഈ ദീർഘദൂര പറവകൾക്ക് സൂര്യനു കീഴിൽ പറക്കുമ്പോൾ ചൂടിൽ നിന്ന് രക്ഷനേടാൻ അവയുടെ ഇളം നിറമുള്ള തൂവലുകൾ സഹായിച്ചേക്കാം എന്നാണ് ഡിസംബർ 6 ന് ഗവേഷകർ Current Biology-യിൽ റിപ്പോർട്ട്‌ ചെയ്തത്.

പക്ഷികളെ വേട്ടക്കാരിൽ നിന്ന് മറയ്ക്കാനും, അല്ലെങ്കിൽ കൂട്ടത്തിൽ നിന്ന് വേറിട്ടുനിന്ന് ഇണകളെ ആകർഷിക്കാനും നിറം സഹായിക്കുമെന്ന് നമുക്കറിയാം. എന്നാൽ, പ്രകാശത്തെ ആഗിരണം ചെയ്യുന്നതിലൂടെയോ പ്രതിഫലിപ്പിക്കുന്നതിലൂടെയോ താപനില നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള സൂക്ഷ്മമായ ഫലങ്ങളും നിറത്തിന് ഉണ്ട്, എന്നാണ് ജർമ്മനിയിലെ സീവീസെനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർണിത്തോളജിയിലെ പക്ഷിശാസ്ത്രജ്ഞനായ കാസ്പർ ഡെൽഹേ പറയുന്നത്. ഉദാഹരണത്തിന്, തണുത്ത കാലാവസ്ഥയിൽ പക്ഷികൾ ഇടുന്ന മുട്ടകൾ ഇരുണ്ടതായിരിക്കും, അത് അവയെ ചൂട് നിലനിർത്താൻ സഹായിക്കും.


ദേശാടന പക്ഷികൾ അവരുടെ ശരീരത്തെ, ശാരീരിക പരിധിക്ക് അപ്പുറം ഉപയോഗിക്കുന്നത്, അവരിൽ അധിക ചൂട് സൃഷ്ടിക്കുന്നു. ചില സ്പീഷീസുകൾ പകൽസമയത്ത് തണുത്ത കാറ്റിലേക്ക് കയറുന്നതിലൂടെ ഇതിനെ നേരിടും. എന്നാൽ, വലിയൊരു വിഭാഗം ദേശാടന പക്ഷികൾ ചൂട് നിയന്ത്രിക്കുന്നത് അവരുടെ ഇളം നിറം കൊണ്ടാണ് എന്നാണ് ഡെൽഹേ പറയുന്നത്.   "ദേശാടന പക്ഷികളിൽ അമിതമായ ചൂട് ഒരു പ്രശ്നമാണെങ്കിൽ, അത് കൈകാര്യം ചെയ്യുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഇളം നിറങ്ങൾ വികസിപ്പിക്കുക എന്നതാണ്, അത് കുറച്ച് ചൂട് ആഗിരണം ചെയ്യുന്നതാണ്," ഡെൽഹേ പറഞ്ഞു.

ഡെൽഹെയും സഹപ്രവർത്തകരും 10,618 പക്ഷികളുടെ 20,000-ലധികം ചിത്രീകരണങ്ങൾ വിശകലനം ചെയ്തു, ഓരോ ഇനത്തിന്റെയും തൂവലുകളുടെ നിറവും പക്ഷികൾ എത്ര ദൂരം പറക്കുന്നു എന്നതുമായി താരതമ്യപ്പെടുത്തി. ശരാശരി, ദേശാടന പക്ഷികൾ പറക്കുന്ന ദൂരത്തിനനുസരിച്ച് അവരുടെ നിറം മങ്ങുന്നതായി ടീം കണ്ടെത്തി. ദൈർഘ്യദൂരം പറക്കുന്ന ദേശാടന പക്ഷികൾ, ദേശാടന പക്ഷികളല്ലാത്തവരേക്കാൾ 4 ശതമാനം ഇളം നിറമായിരുന്നു, എന്നാൽ, ഇത്‌ ജീവിവർഗങ്ങളുടെ വലുപ്പമോ കാലാവസ്ഥയോ ആവാസ വ്യവസ്ഥയോ ഉപയോഗിച്ച് വിശദീകരിക്കപ്പെട്ടിട്ടില്ല.

Post a Comment

0 Comments