Kamoʻoalewa എന്നറിയപ്പെടുന്ന ബഹിരാകാശ പാറ ചന്ദ്രന്റെ ഒരു കഷ്ണമാണോ..? കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ


ചന്ദ്രന്റെ അക്രമാസക്തമായ ചരിത്രം അതിന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തമാണ്. ശതകോടിക്കണക്കിന് വർഷങ്ങളായി, ബഹിരാകാശ പാറകൾ അതിന്റെ ഉപരിതലത്തിൽ ഇടിക്കുകയും, അവശിഷ്ടങ്ങൾ പുറത്തേക്ക് പറക്കുകയും ചെയ്യുന്നു. ഇപ്പോൾ, ആദ്യമായി, ജ്യോതിശാസ്ത്രജ്ഞർ ബഹിരാകാശത്തെ പുരാതന സ്മാഷപ്പുകളിൽ ഒന്നിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നു. Kamoʻoalewa എന്നറിയപ്പെടുന്ന നിഗൂഢ വസ്തു ചന്ദ്രന്റെ ഒരു വഴിതെറ്റിയ ശകലമാണെന്ന് കണക്കാക്കുന്നു. ഇക്കാര്യം, ഗവേഷകർ ഓൺലൈനിൽ കമ്മ്യൂണിക്കേഷൻസ് എർത്ത് & എൻവയോൺമെന്റിൽ നവംബർ 11-ന് റിപ്പോർട്ട് ചെയ്തു.


2016-ൽ കണ്ടെത്തിയ, Kamoʻoalewa - 2016 HO3 എന്നും അറിയപ്പെടുന്നു. ഇത്‌ ഭൂമിയിലെ അറിയപ്പെടുന്ന അഞ്ച് quasisatellites-ൽ ഒന്നാണ്. സൂര്യനെ ചുറ്റുമ്പോൾ ഗ്രഹത്തോട് വളരെ അടുത്ത് നിൽക്കുന്ന പാറകളാണിവ. ഭൂമിയുടെ ബഹിരാകാശ പാറകളെ കുറിച്ച് വളരെക്കുറച്ചേ കണ്ടെത്താൻ കഴിഞ്ഞിട്ടൊള്ളു, കാരണം ഈ വസ്തുക്കൾ വളരെ ചെറുതും മങ്ങിയതുമാണ്. ഉദാഹരണത്തിന്, Kamoʻoalewa, ഒരു Ferris Wheel-ന്റെ വലുപ്പമുള്ളതാണ്, കൂടാതെ ഭൂമിയിൽ നിന്ന് ചന്ദ്രനേക്കാൾ 40 മുതൽ 100 വരെ മടങ്ങ് ദൂരം ഉണ്ട്, അത്തരം tagalong പാറകളുടെ സ്വഭാവത്തെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞർ ആശ്ചര്യപ്പെടാൻ ഇത് ഇടയാക്കി.


"quasisatellite ഭ്രമണപഥത്തിലെ ഒരു വസ്തു വളരെ രസകരമാണ്, കാരണം ഇത്തരത്തിലുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ഛിന്നഗ്രഹ വലയത്തിൽ നിന്നുള്ള ഒരു വസ്തു എളുപ്പത്തിൽ പിടിക്കപ്പെടുന്ന തരത്തിലുള്ള ഭ്രമണപഥമല്ല ഇത്," ഗ്രഹ ശാസ്ത്രജ്ഞനായ റിച്ചാർഡ് ബിൻസെൽ പറയുന്നു. ഭൂമിയുടെ പരിക്രമണപഥത്തിന് സമാനമായ ഒരു ഭ്രമണപഥം ഉടനടി ഉണ്ടാകുന്നത് Kamoʻoalewa പോലുള്ള ഒരു വസ്തു ഭൂമി-ചന്ദ്ര സംവിധാനത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന സംശയം ഉയർത്തുന്നു, അദ്ദേഹം പറഞ്ഞു.


ഗവേഷകർ ലാർജ് ബൈനോക്കുലർ ടെലിസ്‌കോപ്പ് ലോവൽ ഡിസ്‌കവറി ടെലിസ്‌കോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് Kamoʻoalewa-ന്റെ ദൃശ്യവും സമീപ-ഇൻഫ്രാറെഡ് തരംഗദൈർഘ്യവും നിരീക്ഷിക്കാൻ തുടങ്ങി. “യഥാർത്ഥ സമ്പത്ത് ഇൻഫ്രാറെഡിലാണ്,” ട്യൂസണിലെ അരിസോണ സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ വിഷ്ണു റെഡ്ഡി പറയുന്നു. ചന്ദ്രൻ, ഛിന്നഗ്രഹങ്ങൾ, ഭൗമ ഗ്രഹങ്ങൾ തുടങ്ങിയ വസ്തുക്കളെ വേർതിരിച്ചറിയാൻ സഹായിക്കുന്ന പാറക്കെട്ടുകളിലെ ധാതുക്കളെക്കുറിച്ചുള്ള പ്രധാന സൂചനകൾ ആ തരംഗദൈർഘ്യത്തിലുള്ള പ്രകാശത്തിൽ അടങ്ങിയിരിക്കുന്നു.Kamoʻoalewa കൂടുതൽ സൂര്യപ്രകാശത്തെ ദീർഘമായ അല്ലെങ്കിൽ ചുവന്ന തരംഗദൈർഘ്യത്തിൽ പ്രതിഫലിപ്പിച്ചു. ഈ പ്രകാശമാതൃക, അല്ലെങ്കിൽ സ്പെക്ട്രം, ഭൂമിക്ക് സമീപമുള്ള അറിയപ്പെടുന്ന ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു, റെഡ്ഡിയും സഹപ്രവർത്തകരും കണ്ടെത്തി. എന്നാൽ, അപ്പോളോ 14 ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രനിൽ നിന്നുള്ള സിലിക്കേറ്റ് പാറയുടെ തരികൾ പോലെയായിരുന്നു അത്. 


ഭൂമിയിലെ ആദ്യത്തെ അറിയപ്പെടുന്ന quasisatellite-കളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരുന്നെങ്കിലും പുതിയ ഗവേഷണത്തിൽ പങ്കെടുത്തിട്ടില്ലാത്ത മാർട്ടിൻ കോണേഴ്‌സ്, പഴയ ചന്ദ്രനിൽ നിന്നുള്ള ഒരു ചിപ്പാണ് Kamoʻoalewa എന്ന് സംശയിക്കുന്നു. കാനഡയിലെ അത്തബാസ്ക സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ കോണേഴ്‌സ് പറയുന്നു: “ഇത് നല്ല അടിസ്ഥാനമുള്ള ഒരു തെളിവാണ്."  പക്ഷേ, അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു, "അതിനാൽ, അത് ശരിയാണെന്ന് അർത്ഥമാക്കുന്നില്ല."


കൂടുതൽ വിശദമായ നിരീക്ഷണങ്ങൾ Kamoʻoalewa ചന്ദ്രനിലെ വസ്തുക്കളാൽ നിർമ്മിച്ചതാണെന്ന് സ്ഥിരീകരിക്കാൻ സഹായിക്കും. ചൈനയുടെ ബഹിരാകാശ ഏജൻസി, ഈ ദശാബ്ദത്തിന് ശേഷം ഒരു പാറക്കഷ്ണം പറിച്ചെടുത്ത് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ Kamoʻoalewa-യിലേക്ക് ഒരു പേടകം അയയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.

Post a Comment

0 Comments