ഭീമൻ 'ഫാന്റം ജെല്ലിഫിഷ്' ന്റെ ദൃശ്യങ്ങൾ പകർത്തി ശാസ്ത്രജ്ഞർ ; ഇവ ഇരയെ വേട്ടയാടാൻ നീലത്തിമിംഗലങ്ങളോട് മത്സരിക്കുന്നു


വിദൂര അന്തർവാഹിനി നിയന്ത്രിക്കുന്ന ശാസ്ത്രജ്ഞർ കാലിഫോർണിയയിലെ മോണ്ടെറി ബേയിലെ വെള്ളത്തിന്റെ ആഴത്തിൽ പതിയിരിക്കുന്ന അസാമാന്യവലുപ്പമുള്ള ഫാന്റം വേട്ടക്കാരന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു. 3,200 അടി (975 മീറ്റർ) താഴ്ചയിൽ ശാന്തനായി കിടക്കുന്ന ഭീമൻ ഫാന്റം ജെല്ലിഫിഷ് (Stygiomedusa gigantea)-ന്റെ ചിത്രങ്ങളാണ് മോണ്ടെറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (MBARI) മറൈൻ ബയോളജിസ്റ്റുകൾ പകർത്തിയത്. ആയിരകണക്കിന് ഡൈവുകൾ നടത്തിയതിൽ ഒമ്പത് തവണയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഈ ജീവിയുടെ ദൃശ്യങ്ങൾ പകർത്തുന്നത്, അതിൽ ഏറ്റവും ഒടുവിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 


"1899-ലാണ് ഭീമൻ ഫാന്റം ജെല്ലിഫിഷിന്റെ ദൃശ്യം ആദ്യമായി ശേഖരിച്ചത്. അതിനുശേഷം, ശാസ്ത്രജ്ഞർ 100 തവണ മാത്രമേ ഈ മൃഗത്തെ നേരിട്ട് കണ്ടിട്ടൊള്ളു," MBARI ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷുകളിൽ ഒന്നായ ഭീമൻ ഫാന്റം, ആർട്ടിക് ഒഴികെയുള്ള ലോകത്തിലെ എല്ലാ സമുദ്രങ്ങളുടെയും ആഴമേറിയ ഭാഗങ്ങളിൽ കാണപ്പെടുന്നു. എന്നിരുന്നാലും, മനുഷ്യർക്കോ വിദൂര അന്തർവാഹിനികൾക്കോ ​​ആക്‌സസ് ചെയ്യാൻ കഴിയാത്തവിധം വളരെ താഴ്ചയിൽ ജീവിക്കുന്നതിനാൽ, ഈ ജീവിയെ കാണുന്നത് ഇപ്പോഴും അപൂർവമാണെന്ന് MBARI പറയുന്നു.


സൺഹാറ്റ് ആകൃതിയിലുള്ള ആഴക്കടൽ ജീവിയുടെ വീതി 3.3 അടി (1 മീറ്റർ) ആണ്, റിബൺ പോലെയുള്ള അവയുടെ 'oral arm'-ന് 33 അടി (10 മീ) നീളത്തിൽ കൂടുതൽ വളരാൻ കഴിയുമെന്ന് MBARI പറഞ്ഞു. ഫാന്റം ജെല്ലിഫിഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല, പക്ഷേ ഇരയെ കെണിയിൽ വീഴ്ത്താനും വായിൽ വെക്കാനും അത് അതിന്റെ oral arm ഉപയോഗിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 

ഈ പര്യവേഷണത്തിന് ഉപയോഗിച്ചത് പോലെ വിദൂര നിയന്ത്രിത അന്തർവാഹിനികൾ വിന്യസിക്കുന്നതിന് മുമ്പ്, ആഴക്കടൽ ജീവികളുടെ ദൃശ്യങ്ങൾ പകർത്താൻ ശാസ്ത്രജ്ഞർ പലപ്പോഴും trawl nets ഉപയോഗിച്ചിരുന്നു. "ചില ജീവികളെ കുറിച്ച് പഠിക്കാൻ ഇത് അനുയോജ്യമാണ്, എന്നാൽ ആഴക്കടൽ ജെല്ലിഫിഷിന്റെ കാര്യത്തിൽ trawl nets പ്രായോഗികമല്ല, MBARI പറഞ്ഞു. "മത്സ്യം, ക്രസ്റ്റേഷ്യൻ, കണവ തുടങ്ങിയ കരുത്തുറ്റ ജീവികളെ കുറിച്ച് ഗവേഷണം നടത്താൻ trawl nets ഉപകരിക്കും. എന്നാൽ, ജെല്ലികൾ trawl nets-ൽ gelatinous goo ആയി വിഘടിക്കുന്നു," MBARI കൂട്ടിച്ചേർത്തു.


ആഴക്കടലിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ജീവികളിൽ ഒന്നാണ് ജെല്ലിഫിഷ്, അവയുടെ ശരീരത്തിലെ കംപ്രസ്സബിൾ, സ്ക്വിഡ്ജി ജെല്ലി അവിശ്വസനീയമാംവിധം ഉയർന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നു. എന്നിരുന്നാലും, മസ്തിഷ്കമില്ലാത്ത ജീവികളെ കുറിച്ച് കൂടുതൽ കണ്ടെത്താനുണ്ട്. ആഴക്കടൽ പരിസ്ഥിതിയിൽ ജെല്ലിഫിഷ് വലിയ തോതിൽ അപ്രധാനമാണെന്ന് ഒരിക്കൽ അനുമാനിക്കപ്പെട്ടിരുന്നു, എന്നാൽ 2017-ൽ MBARI ഗവേഷകർ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഈ സിനിഡാരിയൻ യഥാർത്ഥത്തിൽ ഇരുണ്ട ആഴങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കാരിൽ ഒരാളാണ്, ഇവ ഭക്ഷണത്തിനായി നീലത്തിമിംഗലങ്ങൾ ഉൾപ്പടെ ഉള്ളവയോട് മത്സരിക്കുന്നു. 


Post a Comment

0 Comments