500 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള 'Penis worms'-ന്റെ ഫോസിലുകൾ കണ്ടെത്തി ഗവേഷകർ ; ഇവ യഥാർത്ഥ സന്യാസ ജീവിതം നയിക്കുന്ന ആദ്യത്തെ ജീവിവർഗം


ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഷെല്ലുകളിലാണ് hermit crab-കൾ അഭയം പ്രാപിക്കുന്നത്. എന്നാൽ, ഈ 'hermit' ജീവിതശൈലി മേൽ സൂചിപ്പിച്ചതിനേക്കാളും വളരെ പഴക്കമുള്ളതാണ് എന്നാണ് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. മറ്റ് കടൽജീവികൾ ഉപേക്ഷിക്കുന്ന ഷെല്ലുകളിൽ ജീവിക്കുന്ന ചില ക്രസ്റ്റേഷ്യനുകളും പുഴുക്കളും ഉൾപ്പെടുന്ന ചുരുക്കം ചില ആധുനിക സ്പീഷീസുകളിൽ ഒന്നാണ് hermit crab. വേട്ടക്കാരിൽ നിന്നുള്ള സംരക്ഷണത്തിനായിയാണ് ഇവ ശൂന്യമായ ഷെല്ലുകളിൽ കഴിയുന്നത്. അടുത്ത കാലം വരെ,  hermit crab-ന്റെ, ഈ ഷെല്ലുകളിലെ ഒറ്റപ്പെട്ട ജീവിത സ്വഭാവത്തിന് ഏകദേശം 170 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട് എന്നാണ് കരുതപ്പെട്ടിരുന്നത്. ഏതാണ്ട് ഇതിന്റെ മൂന്നിരട്ടി പഴക്കമുള്ള ഷെല്ലുകളിൽ കഴിയുന്ന ജീവിവർഗങ്ങളുടെ ഫോസിലുകൾ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 500 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ, കടൽത്തീരത്തെ അടിഞ്ഞുകൂടിയ പാറകളിൽ നിന്ന് കണ്ടെത്തി. ഇവ ഇപ്പോൾ തെക്കൻ ചൈനയിലാണ് കണ്ടെത്തിയിരിക്കുന്നത്. 'Penis worms' എന്നറിയപ്പെടുന്ന priapulid worms എന്ന് വിളിക്കപ്പെടുന്ന കടൽ ജീവികളുടെ ഫോസിലുകളാണ് ഇപ്പോൾ കണ്ടെത്തിയത് എന്ന് ശാസ്ത്രജ്ഞർ കരുതുന്നു. അവർ അഭയം പ്രാപിച്ച കോൺ ആകൃതിയിലുള്ള ഷെല്ലുകൾ ഒരുപക്ഷേ hyoliths എന്നറിയപ്പെടുന്ന പുരാതന സമുദ്ര അകശേരുക്കളിൽ നിന്നാണ് വന്നത് എന്ന് കരുതപ്പെടുന്നു. ചൈനീസ് പാറകളിൽ നിന്ന് ഷെല്ലുകൾക്കുള്ളിൽ നാല് penis worm-നെ ഗവേഷക സംഘം കണ്ടെത്തി. ഷെല്ലുകളിലല്ലാതെ ഒരു priapulid-നെ പോലും ഗവേഷകർക്ക് കണ്ടെത്താൻ ആയില്ല. അതിനാൽ, penis worms ഷെല്ലിനുള്ളിലാണ് ജീവിച്ചിരുന്നിരുന്നത് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. Current Biology-യിൽ നവംബർ 8 ന് സംഘം ഈ കണ്ടെത്തൽ പങ്കുവെച്ചു.

വലിയ പുഴുക്കൾ സാധാരണയായി വലിയ ഷെല്ലുകളിൽ വസിക്കുന്നു. ഇത്‌, ഇത്തരം ജീവികൾ അവയുടെ വലുപ്പവുമായി പൊരുത്തപ്പെടുന്ന ഷെല്ലുകൾ തിരഞ്ഞെടുത്തുവെന്ന് സൂചിപ്പിക്കുന്നു. പുഴുക്കൾ വളരുമ്പോൾ, അവരുടെ പഴയ ഷെല്ലുകളിൽ നിന്ന് പുതിയ ഷെല്ലുകളിലേക്ക് മാറിയിരിക്കാം, ഗവേഷണത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലെ ഡർഹാം സർവകലാശാലയിലെ പാലിയന്റോളജിസ്റ്റ് മാർട്ടിൻ സ്മിത്ത് പറയുന്നു. ഇന്ന് കാണുന്ന, hermit crabs-ഉം വളരുന്നതിനനുസരിച്ച് വലിയ ഷെല്ലുകളിലേക്കും നീങ്ങുന്നു എന്നും സ്മിത്ത് കൂട്ടിച്ചേർത്തു. എന്നാൽ കൗതുകകരമെന്ന് പറയട്ടെ, ഇന്ന് ഇരുപതോ അതിലധികമോ ഇനം penis worms ഉണ്ടെങ്കിലും, അവയൊന്നും ഷെല്ലുകളിൽ ഒറ്റപ്പെട്ട ജീവിതരീതിയിൽ ജീവിക്കുന്നില്ല.

"ഷെല്ലുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന ജീവികളുടെ ജീവിതരീതിയെ പിന്തുണയ്ക്കുന്നതിനായി ഗവേഷകർ ചില നല്ല നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്," പുതിയ പഠനത്തിന്റെ ഭാഗമല്ലാത്ത ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ ജേക്കബ് വിന്തർ പറയുന്നു. Priapulid-കൾ അവരുടെ ഷെല്ലുകൾ ഒരു ഇടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാറുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ, ആധുനിക hermit crab-കൾ അതാണ് ചെയ്യുന്നത്. പുരാതന worms മൊബൈൽ ഹോമുകളായി ഷെല്ലുകൾ ഉപയോഗിച്ചിരിക്കാം,  അല്ലെങ്കിൽ അവ ഒരു ഷെല്ലിനുള്ളിൽ സ്ഥിരതാമസമാക്കിയിരിക്കാം, ജേക്കബ് വിന്തർ പറഞ്ഞു. 

Post a Comment

0 Comments