ലോകത്തെ ഫിസിക്സ് സംബന്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന 'ഫിസിക്സ് വേൾഡ്' എന്ന വെബ്സൈറ്റ്, 2021 കലണ്ടർ വർഷത്തിൽ സംഭവിച്ച ഫിസിക്സ് ലോകത്തെ മികച്ച മുന്നേറ്റങ്ങൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 14 ന് വെബ്സൈറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന 'Breakthrough of the Year' എന്ന അവാർഡിന് വേണ്ടി, വെബ്സൈറ്റിന്റെ തന്നെ അഞ്ച് എഡിറ്റർമാരുടെ ഒരു ടീം ഫൈനലിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്ത പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
'ഫിസിക്സ് വേൾഡ്'-ന്റെ വീക്ഷണത്തിലുള്ള 2021-ലെ ഫിസിക്സ് ലോകത്തെ മികച്ച മുന്നേറ്റങ്ങളിൽ അഞ്ചെണ്ണം നമുക്കൊന്ന് പരിശോധിക്കാം. താഴെ നൽകുന്ന പട്ടിക അവയുടെ സ്ഥാനങ്ങൾ മാനദണ്ഡമാക്കി ക്രമീകരിച്ചതല്ല, അവ പട്ടികപ്പെടുത്തിയിരിക്കുന്നത് അവാർഡിനുള്ള സാധ്യത നിലനിർത്തിയുള്ള ക്രമത്തിൽ അല്ല എന്ന് വെബ്സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷാഘാതം ബാധിച്ച ഒരു മനുഷ്യനിൽ സംസാരം പുനഃസ്ഥാപിക്കുന്നു
എഡ്വേർഡ് ചാങ്, ഡേവിഡ് മോസസ്, സീൻ മെറ്റ്സ്ഗർ, ജെസ്സി ലിയു എന്നിവരും കാലിഫോർണിയ സർവകലാശാലയിലെ സഹപ്രവർത്തകരും ഒരു സ്പീച്ച് ന്യൂറോപ്രൊസ്തെസിസ് വികസിപ്പിച്ചെടുത്തു, അത് പക്ഷാഘാതാം ബാധിച്ച ഒരു വ്യക്തിക്ക് അവന്റെ മസ്തിഷ്ക സിഗ്നലുകൾ ഒരു സ്ക്രീനിൽ നേരിട്ട് വാക്കുകളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് വാക്യങ്ങളിൽ ആശയവിനിമയം നടത്താൻ പ്രാപ്തനാക്കുന്നു.
30 ലേസറുകൾ ഒന്നായി പുറപ്പെടുവിക്കുന്നു
30 വെർട്ടിക്കൽ കാവിറ്റി സർഫേസ് എമിറ്റിംഗ് ലേസറുകളുടെ (VCSELs) ഒരു ശ്രേണി ആദ്യമായി ഒരു ഏകീകൃത പ്രകാശ സ്രോതസ്സായി പ്രവർത്തിക്കുന്നു. ജർമ്മനിയിലെ വുർസ്ബർഗ് സർവ്വകലാശാലയിലെ സെബാസ്റ്റ്യൻ ക്ലെംബ്റ്റ്, ടെക്നിയൻ-ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൊർദെചൈ സെഗെവ് എന്നിവർ നേതൃത്വം നൽകിയ ടീം വികസിപ്പിച്ച ഈ കണ്ടെത്തൽ, വലിയ തോതിലുള്ള ഉയർന്ന പവർ ആപ്ലിക്കേഷനുകൾക്ക് വഴിയൊരുക്കി.
തരംഗ-കണിക ദ്വൈതതയെ അളക്കുന്നു
ഒരു ഫോട്ടോണിന്റെ "വേവ്-നെസ്സ്", "പാർട്ടിക്കിൾ-നെസ്സ്" എന്നിവ അളക്കുകയും രണ്ട് ഗുണങ്ങളും ഫോട്ടോൺ ഉറവിടത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കുകയും ചെയ്യുന്ന പരീക്ഷണാത്മകവും സൈദ്ധാന്തികവുമായ പ്രവർത്തനം നടത്തിയത് ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഹ്യൂൻ യൂൻ, മിൻഹെങ് ചോ, യുഎസിലെ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിയാവോഫെങ് ക്വിയാൻ, യുഎസിലെ ടെക്സസ് എ&എം യൂണിവേഴ്സിറ്റിയിലെ ഗിരീഷ് അഗർവാൾ എന്നിവർ ചേർന്നാണ്.
ഫ്യൂഷൻ ബ്രേക്ക്-ഇവൻ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്
ലേസർ ഫ്യൂഷൻ സാങ്കേതികവിദ്യയിലെ നാഴികക്കല്ലായിയാണ്, യുഎസിലെ കാലിഫോർണിയയിലെ നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയിലെ (NIF) ഒമർ ഹുറിക്കേൻ, ആനി ക്രിച്ചർ, അലക്സ് സിൽസ്ട്രാ, ഡെബ്ബി കല്ലഹാൻ എന്നിവർ "ഇഗ്നിഷൻ" സാക്ഷാത്കരിക്കുക എന്ന തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തതിനെ കാണുന്നത്. ഒരു ദശാബ്ദം മുമ്പ് NIF പ്രവർത്തനം ആരംഭിക്കുമ്പോൾ, അതിന്റെ ദീർഘകാല ലക്ഷ്യം അതിന് ജ്വലനം (ഇഗ്നിഷൻ) കൈവരിക്കാൻ കഴിയുമെന്ന് കാണിക്കുക എന്നതായിരുന്നു, ഈ ലക്ഷ്യത്തിലേക്കാണ് ഈ വർഷം കൂടുതൽ അടുത്തിരിക്കുന്നത്.
കണികയെ തണുപ്പിക്കാനുള്ള നൂതന വിദ്യകൾ
CERN-ന്റെ സഹകരണത്തോടെ ആന്റിഹൈഡ്രജൻ ലേസർ ഫിസിക്സ് അപ്പാരറ്റസ് (ALPHA), ബാരിയോൺ ആന്റിബാരിയോൺ സിമെട്രി എക്സ്പെരിമെന്റ് (BASE) എന്നിവയിൽ നിന്നുള്ള ഗവേഷകർ, പാർട്ടിക്കിളുകളെയും ആന്റിപാർട്ടിക്കിളുകളെയും തണുപ്പിക്കാനുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്ന രണ്ട് വ്യത്യസ്ത പഠനങ്ങൾ നടത്തി. പ്രപഞ്ചത്തിലെ മാറ്റർ-ആന്റിമാറ്റർ അസമമിതി പരിശോധിക്കുന്ന കൃത്യമായ സാങ്കേതിക വിദ്യകൾക്ക് ഈ പഠനങ്ങൾ വഴിയൊരുക്കും.
0 Comments