പ്രകൃതി സംരക്ഷണത്തിനായി ഫോട്ടോഗ്രാഫുകൾ സംഭാവന ചെയ്ത് ലോക പ്രശസ്തരായ 100 ഫോട്ടോഗ്രാഫർമാർ | Photographers pledge for the environment


1960-കളുടെ തുടക്കത്തിൽ ടാൻസാനിയയിൽ ചിമ്പാൻസികൾക്കായി തിരച്ചിൽ നടത്തിയിരുന്ന പ്രശസ്ത പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗൂഡാൾ, സമുദ്രത്തിൽ നീന്തുന്ന 66 വയസ്സുള്ള ആന, വടക്കൻ വെള്ള കാണ്ടാമൃഗത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന നിമിഷങ്ങൾ;  പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സംഭാവന ചെയ്ത ശക്തമായ ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരത്തിൽ പകർത്തിയ നിമിഷങ്ങളാണിവയെല്ലാം.


ലോകമെമ്പാടുമുള്ള 100 ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികളാണ് ശേഖരത്തിൽ ഉള്ളത്. ഇവ ഈ വർഷാവസാനം വരെ Vital Impacts എന്ന സംഘടന വിൽപ്പന നടത്തും. ലഭിക്കുന്ന തുക മുഴുവൻ കമ്മ്യൂണിറ്റി അധിഷ്ഠിത സംരക്ഷണ സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുകയും അവരുടെ പരിശ്രമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പോൾ നിക്ക്ലെൻ, അമി വിറ്റേൽ, ജിമ്മി ചിൻ, ക്രിസ് ബർകാർഡ്, നിക്ക് ബ്രാൻഡ്, ബെത്ത് മൂൺ, സ്റ്റീഫൻ വിൽക്സ്, ഗൂഡാൽ എന്നിവരുൾപ്പെടെയുള്ള പ്രകൃതി ഫോട്ടോഗ്രാഫർമാരാണ് തങ്ങളുടെ ഫോട്ടോഗ്രാഫുകൾ സംഭാവന ചെയ്യുന്നത്.


"ഓരോ ചിത്രത്തിനും പിന്നിൽ വളരെ ഗഹനമായ ഒരു കഥയുണ്ട്," അവാർഡ് ജേതാവായ ഫോട്ടോഗ്രാഫറും Vital Impacts-ന്റെ സഹസ്ഥാപകനുമായ വിറ്റേൽ പറഞ്ഞു. "ഈ ഫോട്ടോഗ്രാഫുകളെല്ലാം അവയുടെ സൃഷ്ടാക്കൾ സംഭാവന ചെയ്യുന്നത്, ഈ ഗ്രഹത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ്. അവർ അവരുടെ കല കൊണ്ട്, പ്രകൃതിയെ സംരക്ഷിക്കാൻ സഹായിക്കുന്നു," വിറ്റേൽ കൂട്ടിച്ചേർത്തു. സംഭാവന ചെയ്ത ചിത്രങ്ങളിൽ ചില ചിത്രങ്ങളെ കുറിച്ച് നമുക്കൊന്ന് അറിഞ്ഞിരിക്കാം. 


1962-ൽ ടാൻസാനിയയിലെ ഗോംബെയിലെ ഉയർന്ന കൊടുമുടിയിൽ ടെലിസ്‌കോപ്പുമായി ഇരിക്കുന്ന ഗൂഡാളിന്റെ ഫോട്ടോ, ഒരു മരക്കൊമ്പിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ഗൂഡാൾ തന്നെ എടുത്തതാണ്. "ഞാൻ ഇപ്പോൾ എന്നെക്കുറിച്ച് തന്നെ വളരെ അഭിമാനിക്കുന്നു. എനിക്ക് ആ ചിത്രം വളരെ പ്രിയപ്പെട്ടതാണ്," Vital Impacts-നായി വീഡിയോ സന്ദേശത്തിൽ ഗൂഡാൾ പറഞ്ഞു. അവളുടെ സെൽഫ് പോർട്രൈറ്റ്ന് ലഭിക്കുന്ന എല്ലാ വരുമാനവും, യുവാക്കളെ പഠിപ്പിക്കുകയും ലോകത്തെ പരിപാലിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന അവളുടെ റൂട്ട്സ് & ഷൂട്ട്സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിലേക്ക് പോകും. "പ്രോഗ്രാമിന് പിന്തുണ നൽകണം എന്ന് അറിയിക്കാൻ ഗൂഡാളിനെ സമീപിച്ചപ്പോഴാണ് അവൾ ഒരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് തിരിച്ചറിഞ്ഞത്. ഗൂഡാൾ ലോകത്തിന് ഒരു പ്രചോദനമാണ്. ഈ സ്ത്രീ ഈ ഗ്രഹത്തിന്റെ പുരോഗതിക്കായി അത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്," വിറ്റേൽ പറഞ്ഞു.


'അതിജീവിക്കാൻ നമ്മൾ പ്രാപ്തരായിരിക്കണം' എന്ന ആശയം മുന്നോട്ട് വെക്കുന്ന ഫോട്ടോഗ്രാഫർ സെബാസ്റ്റിയോ സൽഗാഡോയുടെ ഒരു വലിയ ചിത്രം ഈ ശേകരത്തിൽ കാണുന്നു. പ്രിന്റ് സെയിലിലെ ഫോട്ടോകളിലൊന്നാണ് അവളുടെ "ഗുഡ്‌ബൈ സുഡാൻ". 2018 മാർച്ചിൽ, ലോകത്തെ അവസാനത്തെ Male Northern White Rhino ആയ സുഡാൻ, വടക്കൻ കെനിയയിലെ Ol Pejeta Conservancy-യിൽ വെച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ്, അതിന്റെ പരിചാരകളിൽ ഒരാളായ ജോസഫ് വാച്ചിറ അതിന്റെ അരികിൽ ഇരുന്ന് അതിനെ ആശ്വസിപ്പിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ഇപ്പോൾ, ഈ ഇനത്തിൽ അവശേഷിക്കുന്നത് രണ്ട് പെൺ കാണ്ടാമൃഗങ്ങളാണ്.


വിറ്റുപോകുന്ന ഓരോ പ്രിന്റിനും ഓരോ മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രിന്റ് സെയിൽ കാർബൺ ന്യൂട്രൽ ആക്കാൻ Vital Impacts ശ്രമിക്കുന്നു. വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്റെ അറുപത് ശതമാനം വന്യജീവി അല്ലെങ്കിൽ ആവാസ വ്യവസ്ഥ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഗ് ലൈഫ് ഫൗണ്ടേഷൻ, ഗ്രേറ്റ് പ്ലെയിൻസ് ഫൗണ്ടേഷന്റെ പ്രോജക്റ്റ് റേഞ്ചർ, ജെയ്ൻ ഗുഡാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റൂട്ട്സ് & ഷൂട്ട്സ് പ്രോഗ്രാം, സീലെഗസി എന്നീ നാല് ഗ്രൂപ്പുകൾക്കായി വിഭജിച്ച് നൽകും. ബാക്കി 40% ഫോട്ടോഗ്രാഫർമാർക്ക്‌ നൽകും.

Post a Comment

0 Comments