1 millipede, 1,306 legs: കരയിലെ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവജാലത്തെ കണ്ടെത്തി ; 1,306 കാലുകളുള്ള ഈ ജീവിയെ പരിചയപ്പെടാം


കരയിൽ കാണപ്പെട്ട ആദ്യ ജീവിവർഗങ്ങളിൽ ഒന്നാണ് Millipede. ഇന്ന്, Millipede-കളുടെ 13,000-ലധികം ഇനങ്ങളുണ്ട്, ഇതിൽ തന്നെ നിരവധി കാലുകളുള്ള ആയിരക്കണക്കിന് ഇനങ്ങളുണ്ട്. 'Millipede' എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തതാണ്. ലാറ്റിൻ ഭാഷയിൽ ഈ പദം അർത്ഥമാക്കുന്നത് 'ആയിരം കാലുകൾ' എന്നാണ്. എന്നാൽ, ഇതുവരെ ഒരു Millipede സ്പീഷീസുകൾക്കും 750-ലധികം കാലുകൾ കണ്ടെത്തിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കിൽ, ലോകത്തിലെ ഏറ്റവും കൂടുതൽ കാലുകളുള്ള Millipede സ്പീഷീസിനെ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്തിനടുത്തായി 60 മീറ്റർ ഭൂമിക്കടിയിൽ കണ്ടെത്തിയ കണ്ണില്ലാത്ത, Eumillipes Persephone-ന് 1,306 കാലുകൾ വരെയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്, അങ്ങനെയെങ്കിൽ ഇത് ഭൂമിയിലെ ആദ്യത്തെ 'യഥാർത്ഥ Millipede' ആയി കണക്കാക്കാം. ഓസ്ട്രേലിയയിൽ, ഇത്തരത്തിലുള്ള invertebrates-ന്റെ മിക്ക സ്പീഷീസുകളും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. പലതും നമ്മൾ അറിയുന്നതിന് മുമ്പ് തന്നെ വംശനാശം സംഭവിച്ച് പോയിട്ടുണ്ടാവാം എന്നും കണക്കാക്കുന്നു.


പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ വരണ്ട ഭൂപ്രകൃതികളിൽ ജീവജാലങ്ങൾ വസിക്കുന്നു എന്ന് പോലും നമുക്ക് വിശ്വസിക്കാനാവുന്നതല്ല. എന്നാൽ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്, നമ്മളെ അത്ഭുതപ്പെടുത്തുന്ന പല ജീവജാലങ്ങളുടെയും ആവാസ കേന്ദ്രങ്ങളാണ് ഓസ്‌ട്രേലിയയുടെ വിദൂര പ്രദേശങ്ങളായ പിൽബറ, ഗോൾഡ്‌ഫീൽഡ്‌സ് എന്നിവിടങ്ങൾ. വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ഒരു നിര തന്നെ ഭൂഗർഭത്തിൽ വസിക്കുന്നു, ഉപരിതലത്തിൽ നിന്ന് നിരവധി മീറ്റർ താഴെയുള്ള പാറയിലെ അറകളിലും ഇത്തരം ജീവജാലങ്ങൾ വസിക്കുന്നു. ഈ ജീവികളെ കുറിച്ച് അറിയാനുള്ള ഒരു മാർഗ്ഗം 'troglofauna traps' ഉപരിതലത്തിന് വളരെ താഴെ സ്ഥാപിക്കുക എന്നതാണ്. ഓസ്ട്രേലിയയിലെ ഗോൾഡ്‌ഫീൽഡ്സിലെ ഒരു ഖനന പര്യവേക്ഷണത്തിൽ, ഭൂമിക്കടിയിൽ 60 മീറ്റർ താഴ്ച്ചയിൽ 'troglofauna traps' രണ്ട് മാസത്തോളം കാലം സ്ഥാപിച്ചാണ് Eumillipes Persephone-നെ കണ്ടെത്തിയത്.

ഒരു പെൺ Eumillipes Persephone-നെ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഒരു പെൺ Eumillipes Persephone-ന് 330 സെഗ്‌മെന്റുകളും 1,306 കാലുകളുമുണ്ട്. 180-ലധികം ബോഡി സെഗ്‌മെന്റുകളുള്ള ഏത് Millipede-നെയും  'super-elongated' എന്ന് തരംതിരിക്കുന്നു. അതുകൊണ്ട് തന്നെ, 330 സെഗ്‌മെന്റുകളുള്ള Eumillipes Persephone, super-elongated വിഭാഗത്തിൽ ഉൾപ്പെടുന്നു. ഒരു ജനിതക വിശകലനത്തിലൂടെ, super-elongation, Millipede-കളിൽ ആവർത്തിച്ച് പരിണമിച്ചതായി ബയോളജിസ്റ്റുകൾ കണ്ടെത്തി, ഇത് ഭൂഗർഭത്തിൽ ജീവിക്കുന്നതിനുള്ള ഒരു അനുരൂപമാകാം എന്ന് അവർ കരുതുന്നു. ധാരാളം കാലുകൾ മണ്ണിലെ ചെറിയ വിടവുകളിലൂടെയും ഒടിവുകളിലൂടെയും ശരീരത്തെ ചലിപ്പിക്കുന്നതിനുള്ള മെച്ചപ്പെട്ട ട്രാക്ഷനും ശക്തിയും നൽകുന്നു.  എന്നാൽ ഇത് ഈ ഘട്ടത്തിലെ ഒരു സിദ്ധാന്തം മാത്രമാണ് എന്നും, കൂടുതൽ കാലുകൾ ഉള്ളത് ഭൂഗർഭ ജീവിതവുമായി പൊരുത്തപ്പെടുന്നതാണെന്നതിന്  നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നും ബയോളജിസ്റ്റുകൾ പറയുന്നു.

Post a Comment

0 Comments