പല്ലുകളില്ലാത്ത ദിനോസറുകളുടെ അവശിഷ്ടങ്ങൾ ബ്രസീലിൽ കണ്ടെത്തി | Toothless Dinosaurs


ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പല്ലുകളില്ലാത്ത, രണ്ട് കാലുകളുള്ള ദിനോസർ ഇനത്തിന്റെ അവശിഷ്ടങ്ങൾ ബ്രസീലിൽ ഗവേഷകർ കണ്ടെത്തി. ഇതിനെ "വളരെ അപൂർവ" കണ്ടെത്തൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു മീറ്റർ (മൂന്നടി) നീളവും 80 സെന്റീമീറ്റർ (രണ്ടര അടി) ഉയരവുമുള്ള ചെറിയ ദിനോസർ, ഒരു തെറോപോഡാണ്, അതായത് മാംസഭോജികളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പുതിയ ഇനത്തെ Berthasaura leopoldinae എന്ന് വിളിക്കപ്പെടുന്നു. പല്ലുകളില്ലാത്ത കൊക്കിന്റെ വായ പോലെയാണ് ഇവയുടേതും. "ഇതൊരു അത്ഭുതമാണ്," ബ്രസീൽ നാഷണൽ മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ ഗവേഷണ സംഘത്തിലെ പാലിയന്റോളജിസ്റ്റുകൾ പറഞ്ഞു.

"പല്ലില്ലാത്ത ഈ മൃഗത്തിന് എന്ത് തരത്തിലുള്ള ഭക്ഷണമാണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു വരാം," പഠന സംഘത്തിൽ ഉണ്ടായിരുന്ന ഒരാളായ ഗവേഷകൻ ജിയോവാൻ ആൽവസ് സൗസ പറഞ്ഞു. "എന്നാൽ, പല്ലില്ലാത്തത് കൊണ്ട് അത് മാംസം കഴിച്ചില്ല എന്ന് അർത്ഥമാക്കുന്നില്ല. ഫാൽക്കണുകളും ബസാർഡുകളും പോലുള്ള ധാരാളം പക്ഷികൾ, അവയുടെ കൊക്കുകൾ കൊണ്ട് മാംസം കഴിക്കുന്നു. മിക്കവാറും, അത് ഒരു വാസയോഗ്യമല്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു സർവഭോജിയായിരിക്കാം. അതിന് എല്ലാതും ഭക്ഷിക്കാൻ കഴിയുമായിരിക്കാം."

1976-ൽ അന്തരിച്ച ബഹുമാനപ്പെട്ട ബ്രസീലിയൻ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ബെർത്ത ലൂട്സ്, ശാസ്ത്രത്തിന്റെ രക്ഷാധികാരിയായിരുന്ന ബ്രസീലിന്റെ 19-ആം നൂറ്റാണ്ടിലെ ചക്രവർത്തി മരിയ ലിയോപോൾഡിന എന്നിവരുടെ പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്.

Post a Comment

0 Comments