പക്ഷികളുടെ വലുപ്പം കുറയുന്നു ; കാരണം കണ്ടെത്തി ഗവേഷകർ | Migratory birds are getting smaller


ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഒരു വിദൂര കോണിൽ, റോഡുകളാലും വനനശീകരണത്താലും നശിപ്പിക്കപ്പെടാത്ത ഒരു വലിയ വനത്തിൽ പക്ഷികളെ കുറിച്ച് പഠിക്കാൻ ഗവേഷകർ പതിറ്റാണ്ടുകൾ ചെലവഴിച്ചു. ആമസോണിന്റെ അമ്പരപ്പിക്കുന്ന വൈവിധ്യത്തിന്റെ മാതൃക, ആവാസവ്യവസ്ഥയുടെ വിഘടനം, മരം മുറിക്കുന്നതും റോഡുകൾ നിർമ്മിക്കുന്നതും മഴക്കാടുകളിലെ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. 

കഴിഞ്ഞ 40 വർഷത്തിലേറെയായി, ഡസൻ കണക്കിന് ആമസോണിയൻ പക്ഷികളുടെ ശരീരഭാരം കുറഞ്ഞു വരികയാണ് എന്നാണ് ഏറ്റവും ഒടുവിലായി ഗവേഷകരുടെ പഠനം വിലയിരുത്തുന്നത്. ഓരോ ദശാബ്ദത്തിലും പല ജീവിവർഗങ്ങൾക്കും അവയുടെ ശരാശരി ശരീരഭാരത്തിന്റെ ഏകദേശം 2 ശതമാനം കുറഞ്ഞതായി ഗവേഷകർ നവംബർ 12-ന് സയൻസ് അഡ്വാൻസസിൽ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ചില സ്പീഷീസുകൾക്ക് നീളമുള്ള ചിറകുകൾ വളർന്നിരിക്കുന്നു. ഈ മാറ്റങ്ങൾക്ക് കാരണം കാലാവസ്ഥാ വ്യത്യാനം ആണെന്നാണ് ഗവേഷകർ പറയുന്നത്. 

“കാലാവസ്ഥാ വ്യത്യാനം ഭാവിയിൽ സംഭവിക്കാവുന്ന ഒന്നല്ല. അത് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു, നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ് അതിന്റെ അനന്തരഫലങ്ങൾ," ആൻ അർബറിലെ മിഷിഗൺ സർവകലാശാലയിലെ പക്ഷിശാസ്ത്രജ്ഞനായ ബെൻ വിംഗർ പറയുന്നു. ഇദ്ദേഹം നിലവിലെ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ദേശാടന പക്ഷികളിലെ സമാനമായ മാറ്റങ്ങൾ മുൻപ് രേഖപ്പെടുത്തിയിട്ടുണ്ട്. "വ്യത്യസ്തമായ സന്ദർഭങ്ങളിൽ പല പക്ഷി ഇനങ്ങളിലും ഒരേ പാറ്റേണുകൾ കാണുന്നത്, കൂടുതൽ സാർവത്രിക പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കുന്നു," അദ്ദേഹം പറഞ്ഞു.


നോർത്ത് അമേരിക്കൻ ദേശാടന പക്ഷികളുടെ പല ഇനങ്ങളും ചെറുതായിക്കൊണ്ടിരിക്കുകയാണ്, വിംഗറും സഹപ്രവർത്തകരും 2020-ൽ ഇക്കോളജി ലെറ്റേഴ്സിൽ റിപ്പോർട്ട് ചെയ്തു. ഇതിന് കാലാവസ്ഥാ വ്യത്യാനം കാരണമാവാൻ സാധ്യതയുണ്ടെന്ന് വിംഗർ പറയുന്നു, എന്നാൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദേശാടന പക്ഷികൾക്ക് വിവിധ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെടുന്നതിനാലുണ്ടാകുന്ന മറ്റ് ഘടകങ്ങളെ തള്ളിക്കളയാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവശാസ്ത്രജ്ഞർ വളരെക്കാലം മുമ്പ് തന്നെ ശരീരത്തിന്റെ വലിപ്പവും താപനിലയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയിൽ, ഒരു ജീവിയുടെ ശരീരം തടിക്കുകയും, ചൂട് കാലാവസ്ഥയിൽ മെലിയുകയും ചെയ്യുന്നത് ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. "ചൂട് കാലത്ത് ശരീരത്തിന്റെ വലിപ്പം ചുരുങ്ങുന്നത് ജീവികൾക്ക് അവ അനുഭവിക്കുന്ന ചൂട് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു," കാലിഫോർണിയയിലെ ബ്ലൂ ലേക്ക് ഇന്റഗ്രൽ ഇക്കോളജി റിസർച്ച് സെന്ററിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ വിറ്റെക് ജിറിനെക് പറയുന്നു.

1979 മുതൽ 2019 വരെ 43 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആമസോണിന്റെ വനനശീകരണം സംഭവിക്കാത്ത പ്രദേശത്ത് നിന്ന് ശേഖരിച്ച ദേശാടനപക്ഷികളല്ലാത്ത പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ജിറിനെക്കും സഹപ്രവർത്തകരും വിശകലനം ചെയ്തു. 1979 മുതൽ 2019 വരെ 77 ഇനങ്ങളിലുള്ള 11,000 പക്ഷികളുടെ ഭാരവും ചിറകിന്റെ നീളവും പോലുള്ള അളവുകൾ ഡാറ്റാസെറ്റിൽ ഉൾപ്പെടുന്നു. ആ സമയത്തെ പ്രദേശത്തെ കാലാവസ്ഥാ വിവരങ്ങളും ഗവേഷകർ പരിശോധിച്ചു.

ഈ കാലയളവിൽ എല്ലാ ജീവിവർഗങ്ങളുടെയും ഭാരം കാലക്രമേണെ കുറഞ്ഞു എന്ന് ഗവേഷകർ കണ്ടെത്തി. ഓരോ ദശാബ്ദത്തിലും അവയുടെ ശരാശരി ശരീരഭാരത്തിന്റെ 0.1 ശതമാനം മുതൽ ഏകദേശം 2 ശതമാനം വരെ കുറഞ്ഞു. ഉദാഹരണത്തിന്, മോട്ട്മോട്ട് എന്ന പക്ഷി പഠന കാലയളവിൽ 133 ഗ്രാമിൽ നിന്ന് ഏകദേശം 127 ഗ്രാമായി ചുരുങ്ങി.

"വരണ്ടകാലം പക്ഷികൾക്ക് ശരിക്കും സമ്മർദ്ദമാണ്," ജിറിനെക് പറയുന്നു. പ്രത്യേകിച്ച് ചൂടുള്ളതും വരണ്ടതുമായ കാലങ്ങളിൽ,  പക്ഷികളുടെ ഭാരത്തിൽ ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് വലിയ കുറവ് സംഭവിക്കുന്നു. ഇത് താപ സമ്മർദ്ദത്തെ നേരിടാൻ പക്ഷികൾ ചെറുതാകുന്നു എന്ന ആശയം പിന്തുടരുന്നു. ഭക്ഷണ ലഭ്യത കുറയുന്നത് പോലെയുള്ള മറ്റ് ഘടകങ്ങളും വലുപ്പം കുറയുന്നതിലേക്ക് നയിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഭക്ഷണരീതികളുള്ള പക്ഷികളുടെയെല്ലാം ഭാരം കുറഞ്ഞതിനാൽ, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള കൂടുതൽ വ്യാപകമായ ശക്തിയാണ് ഇതിന് സാധ്യത, ജിറിനെക് പറയുന്നു.

Post a Comment

0 Comments