ആൽബട്രോസുകളിൽ ഡിവോഴ്സ് നിരക്ക് വർധിക്കുന്നു ; കാരണം കണ്ടെത്തി ശാസ്ത്ര സംഘം | Increasing Temperatures Linked to Higher Albatross 'Divorce' Rates


ലോകത്തിലെ ഏറ്റവും വിശ്വസ്തരായ monogamous  ജീവികളായ ആൽബട്രോസുകൾക്കിടയിൽ ജോഡികൾ തമ്മിലുള്ള വേർപിരിയൽ വർധിച്ചു വരികയാണെന്ന് പുതിയ റോയൽ സൊസൈറ്റി പഠനം വെളിപ്പെടുത്തി. കാലാവസ്ഥാ വ്യത്യാനമാണ് കറുത്ത ബ്രൗഡ് ആൽബട്രോസുകൾക്കിടയിൽ ബ്രേക്ക്-അപ്പ് നിരക്ക് വർദ്ധിപ്പിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. സാധാരണയായി ഒരു പങ്കാളിയെ തിരഞ്ഞെടുത്ത ശേഷം, 1-3% മാത്രമേ വേർപിരിയുകയുള്ളു.

എന്നാൽ അസാധാരണമാംവിധം താപനില ഉയരുന്നത് മൂലം വെള്ളം ചൂടാവുന്നതാണ്, വർഷങ്ങളായി ശരാശരി സ്ഥിരമായി ഉയരുന്നതിനുള്ള കാരണം. നിലവിൽ വർഷത്തിൽ 8% വരെയാണ് ആൽബട്രോസുകൾക്കിടയിലുള്ള ബ്രേക്ക്-അപ്പ് നിരക്ക്. 15 വർഷമായി നടത്തുന്ന പഠനത്തിൽ ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ 15,500 ബ്രീഡിംഗ് ജോഡികളെയാണ് പഠനം പരിശോധിച്ചത്. കടൽപ്പക്ഷികളെ സംബന്ധിച്ചിടത്തോളം വെള്ളം ചൂടായാൽ, മത്സ്യം കുറയും, അത്‌ അവരുടെ ഭക്ഷണ ലഭ്യതയിൽ കുറവ് വരുത്തും, അവയുടെ ജീവിത അന്തരീക്ഷം കഠിനമാകും. അങ്ങനെ പക്ഷികളുടെ സ്ട്രെസ് ഹോർമോണുകൾ വർദ്ധിക്കുന്നു. തുടർന്ന്, തീറ്റതേടി അവർ കൂടുതൽ ദൂരത്തേക്ക് നീങ്ങാൻ നിർബന്ധിതരാകുന്നു.


Animal Kingdom-ത്തിലെ ഏറ്റവും വിശ്വസ്തരായ പങ്കാളികൾ എന്ന നിലയിൽ, ആൽബട്രോസുകളുടെ ഇണചേരൽ വളരെക്കാലമായി ശാസ്ത്രീയ പഠനത്തിന്റെ വിഷയമാണ്. "സൂപ്പർ-ഡ്യൂപ്പർ ഹ്യൂമൻ എന്ന് നമ്മൾ കരുതുന്ന എല്ലാ കാര്യങ്ങളും അവരിൽ ഉണ്ട്," മൂന്ന് പതിറ്റാണ്ടുകളായി ജലാശയങ്ങളിലെ ആൽബട്രോസുകളെ കുറിച്ച് പഠിക്കുന്ന ന്യൂസിലൻഡിലെ ഡിപ്പാർട്മെന്റ് ഓഫ് കൺസെർവേഷനിലെ പ്രിൻസിപ്പൽ സയൻസ് അഡൈ്വസർ ഡോ. ഗ്രെയിം എലിയറ്റ് പറയുന്നു.

50 മുതൽ 60 വർഷം വരെ ജീവിക്കുന്ന ആൽബട്രോസുകൾ, നൃത്തത്തിലൂടെ തന്റെ ഇണയെ വശീകരിക്കുന്നു, തുടർന്ന് അവക്ക് പ്രായപൂർത്തിയാകുമ്പോൾ വർഷങ്ങളോളം നീണ്ട യാത്രകൾ നടത്തുന്നു. ജീവിതത്തിലുടനീളം ഒരു പങ്കാളിയെ ആണ് ഇവർ തിരഞ്ഞെടുക്കുക. എന്നാൽ ഇപ്പോൾ, അവർ കാലാവസ്ഥാ പ്രതിസന്ധിയുടെ സമ്മർദ്ദത്തിൽ, ഭക്ഷണം കണ്ടെത്താൻ കൂടുതൽ ദൂരം യാത്ര ചെയ്യുന്നു, യാത്രയിൽ പങ്കാളിയുടെ ലോജിസ്റ്റിക് ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ, ചിലർ ബന്ധം നിലനിർത്താൻ പാടുപെടുകയാണ്.


ആൽബട്രോസ് ജോഡികൾ തമ്മിൽ വേർപിരിയുന്നത് പ്രത്യുൽപാദന പരാജയം മൂലമാണ് എന്ന് ലിസ്ബൺ സർവകലാശാലയിലെ ഗവേഷകനും റോയൽ സൊസൈറ്റി പഠനത്തിന്റെ സഹ-രചയിതാവുമായ ഫ്രാൻസെസ്കോ വെഞ്ചുറ പറഞ്ഞു. ഒരു ജോഡിക്ക്‌ ഒരു കുഞ്ഞിനെയെങ്കിലും ഉൽപ്പാദിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, അവർ പിരിയാനുള്ള സാധ്യത കൂടുതലാണ്, വെഞ്ചുറ പറഞ്ഞു. പക്ഷേ, ഗവേഷകർ ഇക്കാര്യം കണക്കിലെടുത്തപ്പോൾ, പുനരുൽപ്പാദനം വിജയകരമാകുമ്പോൾ പോലും ജോഡികൾ തമ്മിൽ പിരിയുന്നതിന്റെ നിരക്ക് ഉയരുന്നുണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ, ജലത്തിന്റെ ഉയർന്ന താപനിലയാണ് ജോഡികൾ തമ്മിൽ പിരിയുന്നതിന് അധിക ഫലമുണ്ടാക്കുന്നത് എന്നും ഗവേഷകർ സ്ഥിരീകരിച്ചു. 

വ്യാവസായിക മത്സ്യബന്ധനം ആൽബട്രോസിനെ വംശനാശത്തിലേക്ക് അടുപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. അലഞ്ഞുതിരിയുന്ന ആൽബട്രോസുകളുടെ എണ്ണം ഇപ്പോൾ ഓരോ വർഷവും 5-10% എന്ന തോതിൽ കുറഞ്ഞുവരുന്നു, ഏകദേശം 2005 മുതൽ കുറഞ്ഞുവരികയാണ്. ഇര കുറയുന്നതിന്റെയും കടലുകൾ ചൂടാകുന്നതിന്റെയും മത്സ്യബന്ധന ബോട്ടുകളുമായി വർദ്ധിച്ചുവരുന്ന കൂട്ടുമുട്ടലിന്റെയും ഫലമായാണ് ഇവ കുറയുന്നത്. "ഈ പക്ഷികളെ രക്ഷിക്കാൻ നമുക്ക് ഒരു അന്താരാഷ്ട്ര പ്രചാരണം ആവശ്യമാണ്," എലിയറ്റ് പറയുന്നു.  "നമ്മൾ അത് ചെയ്തില്ലെങ്കിൽ, അവ വംശനാശം സംഭവിക്കും."

Post a Comment

0 Comments