മനുഷ്യരിലെ പാൻക്രിയാറ്റിക് ക്യാൻസർ കണ്ടെത്താൻ വിരകളെ സൃഷ്ടിച്ച് ജപ്പാൻ | Early Detection of Pancreas Cancer


മൂത്രത്തിൽ പാൻക്രിയാറ്റിക് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് ചെറിയ വിരകളെ ഉപയോഗിച്ചുള്ള ഒരു സ്ക്രീനിംഗ് ടെസ്റ്റ് ജാപ്പനീസ് ബയോടെക് സ്ഥാപനം വികസിപ്പിച്ചെടുത്തു. ഇത് പതിവ് സ്ക്രീനിംഗിനെ ബൂസ്റ്റ്‌ ചെയ്യാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാൻസർ രോഗികളുടെ ശരീരസ്രവങ്ങൾ ആരോഗ്യമുള്ള ആളുകളുടേതിൽ നിന്ന് വ്യത്യസ്തമായി മണക്കുമെന്ന് ശാസ്ത്രജ്ഞർ പണ്ടേ കണ്ടെത്തിയതാണ്. ശ്വാസത്തിലോ മൂത്ര സാമ്പിളുകളിലോ രോഗം കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കൾ വരെ ഇന്നുണ്ട്.

എന്നാൽ ഹിരോത്സു ബയോ സയൻസ് എന്ന ജാപനീസ് ബയോടെക് സ്ഥാപനം, പാൻക്രിയാറ്റിക് ക്യാൻസറുള്ള ആളുകളുടെ മൂത്രത്തോട് പ്രതികരിക്കാൻ 1 മില്ലീമീറ്ററോളം നീളമുള്ള C elegans എന്ന ഒരു തരം വിരയെ ജനിതകമാറ്റം വരുത്തി വാസനക്കുള്ള കഴിവും നൽകി സൃഷ്ടിച്ചു. “ഇതൊരു വലിയ സാങ്കേതിക മുന്നേറ്റമാണ്,” നെമറ്റോഡുകൾ എന്നറിയപ്പെടുന്ന ചെറിയ വിരകളെ കുറിച്ച് പഠിച്ച മുൻ അക്കാദമിക് സിഇഒ തകാകി ഹിരോത്സു പറഞ്ഞു.

ടോക്കിയോ ആസ്ഥാനമായുള്ള ഈ സ്ഥാപനം സ്‌ക്രീനിംഗ് ടെസ്റ്റുകളിൽ ക്യാൻസർ കണ്ടെത്തുന്നതിന് ഇതിന് മുമ്പും വിരകളെ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അവ ഏത് തരം എന്ന് കമ്പനി വ്യക്തമാക്കുന്നില്ല. പുതിയ ടെസ്റ്റ് പാൻക്രിയാറ്റിക് ക്യാൻസർ കണ്ടുപിടിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, എന്നാൽ ആശുപത്രി സന്ദർശനത്തിന്റെ ആവശ്യമില്ലാതെ മൂത്രത്തിന്റെ സാമ്പിളുകൾ വീട്ടിൽ നിന്ന് തന്നെ ശേഖരിച്ച് പതിവ് സ്ക്രീനിംഗ് നടത്താൻ ഇത്‌ സഹായിക്കുമെന്ന് ഹിരോത്സു പത്രസമ്മേളനത്തിൽ പറഞ്ഞു. വിരകൾ വലിയ രീതിയിൽ അലാറം നൽകിയാൽ, രോഗിയെ കൂടുതൽ പരിശോധനയ്ക്കായി ഒരു ഡോക്ടറിലേക്ക് റഫർ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജപ്പാനിൽ ക്യാൻസർ കണ്ടെത്തൽ നിരക്ക് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു, ആളുകൾ മെഡിക്കൽ സന്ദർശനങ്ങൾ ഒഴിവാക്കിയതിനാൽ പാൻഡെമിക് സമയത്ത് സ്ക്രീനിംഗ് നിരക്ക് കുറയുന്നത് പല രാജ്യങ്ങളെയും പോലെ ജപ്പാനിലും കണ്ടു. പാൻഡെമിക്കിന് മുമ്പുതന്നെ, ഒഇസിഡി ഡാറ്റ അനുസരിച്ച്, വികസിത രാജ്യങ്ങളിലെ അവരുടെ സമപ്രായക്കാരേക്കാൾ വളരെ കുറച്ച് തവണയാണ് ജാപ്പനീസ് രോഗികൾ ക്യാൻസർ സ്ക്രീനിംഗിനായി എത്തിയിരുന്നത്.

"ഇത് ഒരു ഗെയിം ചേഞ്ചർ ആണ്, ക്യാൻസർ സ്ക്രീനിംഗിനെക്കുറിച്ച് ആളുകൾ ചിന്തിക്കുന്ന രീതി മാറ്റേണ്ടതുണ്ട്," സ്ഥാപനത്തിന്റെ ഗവേഷണ കേന്ദ്രം മേധാവി എറിക് ഡി ലൂസിയോ പറഞ്ഞു. ഹിരോത്‌സുവും ഒസാക്ക യൂണിവേഴ്‌സിറ്റിയും ഈ വർഷം ആദ്യം പിയർ റിവ്യൂഡ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു സംയുക്ത പഠനത്തിൽ C elegans-ന്റെ ക്യാൻസർ കണ്ടുപിടിക്കാനുള്ള കഴിവുകളെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സ്ഥാപനം നടത്തിയ പ്രത്യേക പരിശോധനകളിൽ, രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളുള്ളവർ ഉൾപ്പെടെ, പാൻക്രിയാറ്റിക് ക്യാൻസർ രോഗികളിൽ നിന്നുള്ള 22 മൂത്രസാമ്പിളുകളും വിരകൾ കൃത്യമായി തിരിച്ചറിഞ്ഞു.

ശ്വാസകോശ അർബുദം കണ്ടെത്താനുള്ള നായ്ക്കളുടെ കഴിവ് കണ്ടെത്തിയ ന്യൂസിലാൻഡിലെ വൈക്കാറ്റോ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിലെ സീനിയർ ലക്ചറർ ടിം എഡ്വേർഡ്സ് ഈ പുതിയ കണ്ടെത്തലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, "ക്യാൻസർ കണ്ടെത്തുന്നതിനായുള്ള വിരകളുടെ ഉപയോഗം ഒരു പുതിയ വാഗ്ദാനമാണ്".

Post a Comment

0 Comments