ക്രിപ്‌റ്റോകറൻസികൾ ഇന്ത്യയിൽ നിരോധിക്കുന്നു…! ക്രിപ്‌റ്റോകറൻസിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ | Cryptocurrency


സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന ഡിജിറ്റൽ പണമിടപാടിന് വഴിയൊരുക്കുന്ന ചില ക്രിപ്‌റ്റോകറൻസികൾ ഒഴികെ, എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. ക്രിപ്‌റ്റോകറൻസി ഇന്ത്യയിൽ കുതിച്ചുയരുന്ന മേഖലയായി മാറിയിരിക്കുന്നതിനാൽ, നിക്ഷേപകർക്ക് വലിയതോതിൽ വ്യാപാരം നടത്താൻ സാധിക്കുമായിരുന്നു. എന്നാൽ, ഇത് നിരോധിച്ചാൽ ആളുകൾക്കിടയിൽ പ്രചരിക്കുന്നത്ര രൂക്ഷമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ക്രിപ്‌റ്റോകറൻസി എന്നത് ഒരു ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ കറൻസിയാണ്, അത് ക്രിപ്‌റ്റോഗ്രാഫി ഉപയോഗിച്ച് സുരക്ഷിതമാക്കുന്നു. പല ക്രിപ്‌റ്റോകറൻസികളും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വികേന്ദ്രീകൃത നെറ്റ്‌വർക്കുകളാണ്, അതായത് കമ്പ്യൂട്ടറുകളുടെ വ്യത്യസ്ത ശൃംഖല ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒരു ഡിസ്ട്രിബ്യൂഡ് ലെഡ്ജർ. ക്രിപ്‌റ്റോകറൻസികളുടെ ഒരു സവിശേഷത, അവക്ക്‌ പൊതുവെ ഒരു കേന്ദ്ര അതോറിറ്റിയും ഇല്ല എന്നതാണ്, അവക്ക്‌ ഗവൺമെന്റ് ഇടപെടലിനെ വരെ പ്രതിരോധിക്കാൻ സാധിക്കും.

ക്രിപ്‌റ്റോകറൻസികൾ ഒരിക്കൽ സർക്കാർ ഇന്ത്യയിൽ നിരോധിച്ചതാണ്. എന്നാൽ, കഴിഞ്ഞ വർഷം സുപ്രീം കോടതി നിരോധനം അസാധുവാക്കിയതോടെ, ഇന്ത്യയിലെ വിപണി കുതിച്ചുയർന്നു. Chainalysis നടത്തിയ ഗവേഷണമനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ 600 ശതമാനത്തിലധികം ക്രിപ്‌റ്റോകറൻസി നിക്ഷേപം അധികരിച്ചു. വ്യവസായ സ്ഥാപനമായ Blockchain and Crypto Assets Council (BACC) യുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ 15 - 20 ദശലക്ഷം ആളുകൾക്ക് ക്രിപ്‌റ്റോകറൻസികൾ സ്വന്തമായുണ്ടെന്ന് കണക്കാക്കപ്പെടുന്നു. CoinSwitch Kuber, CoinDCX തുടങ്ങിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ, ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും മുൻനിർത്തി പരസ്യങ്ങൾ ചെയ്തതും ഇന്ത്യക്കാരുടെ നിക്ഷേപം കൂടാൻ കാരണമാകുന്നു.

എന്നാൽ, ക്രിപ്‌റ്റോകറൻസികൾ സമൂഹത്തിന് ദോഷം ചെയ്യും എന്ന വാദത്തിലാണ് കേന്ദ്ര സർക്കാർ. ക്രിപ്‌റ്റോകറൻസികൾ "നമ്മുടെ യുവാക്കളെ നശിപ്പിക്കും" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. കൂടാതെ, സാമ്പത്തിക സ്ഥിരതക്ക്‌ ക്രിപ്‌റ്റോകറൻസികൾ ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു എന്ന് സെൻട്രൽ ബാങ്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഈ മേഖലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിയമനിർമ്മാണം നടക്കുന്നുണ്ടെന്നും, ക്രിപ്‌റ്റോകറൻസികൾക്ക്‌ നികുതി ചുമത്താൻ സാധ്യതയുണ്ടെന്നും, മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിപ്‌റ്റോകറൻസികളുടെ മേൽ ഒരു സമ്പൂർണ നിരോധനം കൊണ്ടുവരാൻ സാധ്യതയില്ല എന്നാണ് മാധ്യമങ്ങൾ ഇപ്പോഴും പറയുന്നത്. 

ചൊവ്വാഴ്ച, വരാനിരിക്കുന്ന നിയമനിർമ്മാണങ്ങൾ ലിസ്റ്റ് ചെയ്യുന്ന ഒരു പാർലമെന്ററി ബുള്ളറ്റിനിൽ "ദി ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021" എന്നതിന്റെ ഒരു ഖണ്ഡിക ഉൾപ്പെടുത്തിയിട്ടുണ്ട്. "റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കാൻ", അതിൽ പറയുന്നു. "ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസിൾ നിരോധിക്കാനും ബിൽ ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ചില വിട്ടുവീഴ്ച്ചകൾ ഇത് അനുവദിക്കുന്നു."

ബിറ്റ്‌കോയിന്റെയും മറ്റ് ക്രിപ്‌റ്റോകറൻസികളുടെയും വക്താക്കൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങളിലൊന്ന്, ഇത്‌ ഫിയറ്റ് കറൻസികളിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാന നിയന്ത്രണത്തിലല്ല എന്നതാണ്. എന്നാൽ ഗവൺമെന്റ് "സ്വകാര്യം" എന്ന വാക്കിന്റെ ഉദാരമായ നിർവചനത്തിൽ ചില വിട്ടുവീഴ്ച്ചകൾ വാഗ്ദാനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ക്രിപ്‌റ്റോ നിക്ഷേപകർ.

Bitcoin, Ethereum എന്നിവ പോലുള്ള അറിയപ്പെടുന്ന ക്രിപ്‌റ്റോ ടോക്കണുകൾ സ്വകാര്യമല്ലാത്തതും പൊതുവായതുമായ ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ Monero, Dash,പോലെയുള്ളവ, പൊതു ബ്ലോക്ക്ചെയിനുകളിൽ നിർമ്മിക്കുമ്പോൾ, സ്വകാര്യത നിലനിർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഇടപാട് വിശദാംശങ്ങൾ അവ്യക്തമാക്കുന്നു. ഇത്‌ ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടാൻ സാധ്യതയുണ്ട്.

എന്നാൽ, ടോക്കണുകൾ നിയമവിരുദ്ധമാക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം അവ അന്തർലീനമായ മൂല്യമില്ലാത്ത കോഡുകളാണ്. അവയെ ഒരു വെർച്വൽ വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് ഒരു കമ്പ്യൂട്ടർ ഫയൽ പങ്കിടുന്നത് പോലെയാണ്. എന്നാൽ മിക്ക നിക്ഷേപകരും ടോക്കണുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.

 


Post a Comment

0 Comments