നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം അവസാനിച്ചു, ഗ്രഹണം ദൃശ്യമായ എല്ലാ കോണുകളിൽ നിന്നും അതിമനോഹരമായ ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ ഉയർന്നുവരുന്നു. പ്രസ്തുത ചിത്രങ്ങളുടെ പ്രകാശനത്തിനിടയിൽ, കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിഫിത്ത് ഒബ്സർവേറ്ററി നിർമ്മിച്ച ഒരു ടൈംലാപ്സ് വീഡിയോ പകർത്തിയിരുന്നു. 58 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും വിശദമായി നിരീക്ഷണാലയം പകർത്തിയിട്ടുണ്ട്. കണ്ടു നോക്കൂ.
ഈ ചന്ദ്രഗ്രഹണം 2021 ലെ അവസാനത്തേത് മാത്രമല്ല, നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും 580 വർഷങ്ങൾക്ക് ശേഷം ആദ്യമായി സംഭവിച്ചതും ആയതിനാൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചത് അനുസരിച് 1440-ൽ അവസാനമായി കണ്ട ഗ്രഹണം 3 മണിക്കൂറും 28 മിനിറ്റും 24 സെക്കൻഡും നീണ്ടുനിന്നു, ഇത് പടിഞ്ഞാറൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമായിരുന്നു.
ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കിട്ടുന്ന ഈ അവസരം നിങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഓർത്തു വിഷമിക്കേണ്ട, ഇന്ത്യയിൽ ഗ്രഹണ സമയം ഉച്ചയ്ക്ക് 2.34 യിന് ആയിരുന്നു, സൂര്യാസ്തമയത്തിനു ശേഷം അരുണാചൽ പ്രദേശിലെയും ആസാമിലെയും ചില പ്രദേശങ്ങളിൽ മാത്രമേ ഗ്രഹണം ദൃശ്യമായുള്ളൂ. മറ്റെവിടെയെങ്കിലും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവർ തുരുമ്പിച്ചു ചുവന്ന ചന്ദ്രനെ കണ്ടിട്ടുണ്ടാകണം "ബീവർ മൂൺ" അല്ലെങ്കിൽ "ബ്ലഡ് മൂൺ" എന്നൊക്കെ ഇതിനു പേര് ഉണ്ട്. ബീവർ-ട്രാപ്പിംഗ് സീസണിന് തൊട്ടുമുമ്പും ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴുമാണ് ഇതിനെ ബീവർ മൂൺ എന്ന് വിളിക്കുന്നത്. ഗ്രഹണസമയത്ത് ചുവന്ന നിറമുള്ളതിനാൽ ഇതിന് മറ്റൊരു പേര് ലഭിച്ചത്. ചന്ദ്രൻ മണിക്കൂറുകളോളം അതിന്റെ നിഴലിലേക്ക് കടക്കുമ്പോൾ സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതാണ് ചുവന്ന നിറത്തിന് കാരണമെന്ന് നാസ വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ ഉപയോക്താക്കൾ പങ്കിട്ടതിനാൽ ഗ്രഹണത്തിന്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നു. ചുവടെയുള്ള ചിത്രങ്ങൾ നോക്കൂ.
Космонавт Роскосмоса Пётр Дубров продолжает вести «практически прямой репортаж затмения Луны».
— РОСКОСМОС (@roscosmos) November 19, 2021
📸 На этих фотоснимках с борта Международной космической станции — максимальная фаза частного (практически полного) лунного затмения! pic.twitter.com/aSgw9KPz5Q
The Bloody Beaver Moon ladies and gents! Not my best because I was a bit rushed but I had to try seeing as it’s a once in every 600 years eclipsed! ♥️ pic.twitter.com/59AyqhfPxb
— 👣Jarett & 🐾Lilly vs EVERYTHING (@JLVsTW1) November 19, 2021
Thursdays cloudy Beaver moon.#beavermoon pic.twitter.com/0omwq9wUNW
— Jamie Reynolds (@jaythegrumpy) November 18, 2021
My 12 year old just climbed out of bed at 4 am to watch the 97% Beaver Moon partial lunar eclipse and snapped this pic, which I must say is much better than mine. #LunarEclipse2021 pic.twitter.com/IuFgmGScod
— Tariq J. Malik (@tariqjmalik) November 19, 2021
0 Comments