ഇതാ ആദ്യമായി Trojans Asteroid യുക്കളെ കുറിച്ച് പഠിക്കാൻ NASA യുടെ പുതിയ പേടകം - Lucy. 12 വർഷം നീണ്ടു നിൽക്കാൻ പോകുന്ന ഈ യാത്ര ഒരു പ്രധാന അസ്ട്രോയിഡ് ബെൽറ്റിനെയും 7 ട്രോജൻ അസ്റ്റീറോയ്ഡുകളെയും പഠിക്കും.
ഈ അസ്ട്രോയിഡുകൾ ജൂപിറ്ററിന്റെ പുറംഭാഗം ഉണ്ടാക്കുന്നതിൽ സഹായിച്ച വസ്തുക്കളുടെ ബാക്കി ആണ് ഈ അസ്ട്രോയിഡുകൾ എന്നാണ് കരുതുന്നത്. അതിനാൽ ഇവയെ കൂടുതൽ പഠിച്ചാൽ നമ്മുടെ സൗരയൂഥത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്ന് പ്രതിക്ഷിക്കുന്നു.
4.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് ജുപിറ്റർ, സാറ്റ്ൻ, യൂറന്സ്, നെപ്ട്യൂൺ എന്ന് ഈ ഗ്രഹങ്ങൾ ഉണ്ടായതിന്റെ ബാക്കിയാണ് ഈ അസ്ട്രോയിഡുകൾ. അതിനാൽ സൗരയൂഥത്തിന്റെ അസംസ്കൃത സാധനങ്ങള്‍ ആണ് ഇവാ.
ഇവയെ പഠിക്കുന്നതിൽ നിന്ന് ഒരു ഗ്രഹം ഉണ്ടാകുന്നതിന്റെ മുൻപുള്ള അവയുടെ രൂപഘടന എന്താണ് എന്ന് അറിയാൻ കഴിയും ഇതിൽ ഭൂമിയും ഉൾപ്പെടും.
ഏതോ കാരണങ്ങൾ കൊണ്ട് ഇന്ന് ജൂപിറ്ററിന്റെ അത്ര അകലത്തിൽ ഇന്ന് സുര്യനെ ചുറ്റുകയാണ് ഈ അസ്ട്രോയിഡുകൾ, ഇവ രണ്ടായി ആണ് കറങ്ങുന്നത് ഇതിനെ L4 എന്നും L5 Lagrange പോയിന്റുകൾ എന്നാണ് വിളിക്കുന്നത്.
ഇതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത് സൂര്യന്റെ ഗുരുതാകർഷണവും ജൂപിറ്ററിന്റെ ഗുരുതാകർഷണവും ആണ്. ഇതിൽ L4 swarm ജൂപിറ്ററിന്റെ 1/6 അകലം മുൻപിലും L5 swarm ജൂപിറ്ററിന്റെ 1/6 അകലം പിന്നിലുമാണ് ഉള്ളത്.
ലൂസി കൈപ്പേർ ബെൽറ്റിനെ L4 L5 യിനെയും ആണ് പഠിക്കാൻ പോകുന്നത്.
0 Comments