ബഹിരാകാശയാത്രികർ ഇസ്രായേൽ മരുഭൂമിയിൽ ബഹിരാകാശ ദൗത്യം നടത്തുന്നു | Mars in Israel


ഇസ്രായേലി മരുഭൂമിയിലെ മഖ്തേഷ് റാമോൺ, നേരിട്ട് കണ്ടിട്ടുള്ളവർ ഈ പ്രദേശത്തിലെ ചുവന്ന മണൽ, വിചിത്രമായ പാറക്കൂട്ടങ്ങൾ എല്ലാം കണ്ടാൽ ഈ ലോകത്തിന് പുറത്തുള്ള ഒരു ഭാഗമായി തോന്നും. ഈ മാസം ഈ പ്രദേശം ചൊവ്വയിലെ ഒരു ഗർത്തതിന്റെ രൂപം സ്വീകരിക്കുകയാണ്.


ചൊവ്വയിലേക്കുള്ള പര്യവേഷണങ്ങൾ ഭാവിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇസ്രായേൽ സ്പേസ് ഏജൻസിയുടെയും ഓസ്ട്രിയൻ സ്പേസ് ഫോറത്തിന്റെയും നേതൃത്വത്തിലുള്ള AMADEE-20 മാർസ് സിമുലേഷൻ, ഭൂമിശാസ്ത്രപരമായി സമ്മാനമായതിനാൽ ഈ പ്രദേശത്തിൽ ചൊവ്വയുടെ ഒരു മാതൃക തന്നെ നിർമ്മിച്ചിട്ടുണ്ട്.


ഇതിനായി ഓസ്ട്രിയ, ഇസ്രായേൽ, ജർമ്മനി, നെതർലാന്റ്സ്, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ബഹിരാകാശയാത്രികർ അവരുടെ രീതികളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിനായി 25 രാജ്യങ്ങളിൽ നിന്നുള്ള 200 ഗവേഷകർ അയച്ച 20 പരീക്ഷണങ്ങൾ ഈ പ്രദേശത്തു നടത്തി.


ബയോളജി, ജിയോളജി, എഞ്ചിനീയറിംഗ്, മെഡിസിൻ, സൈക്കോളജി എന്നീ മേഖലകളിൽ നിന്നാണ് ഇവർക്ക് പരീക്ഷണങ്ങൾ ലഭിച്ചത്. ഉദാഹരണത്തിന്, ഒരു പരീക്ഷണത്തിൽ അനലോഗ് ബഹിരാകാശയാത്രികരുടെ 'ബഹിരാകാശത്ത്' താമസിക്കുമ്പോൾ സൂക്ഷ്മജീവികളെ പരിശോധിക്കുന്നതും, മറ്റൊന്ന് അവരുടെ ചുറ്റുപാടുകളുടെ ജൈവ മലിനീകരണത്തിന്റെ തോതും, കൂടാതെ കൂടുതൽ ഗവേഷണ ആവശ്യങ്ങൾക്കായി റോബോട്ടുകളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രവർത്തനം പരിശോധിക്കുന്നു. കൂടാതെ, റേഡിയേഷൻ വിരുദ്ധ വസ്ത്രങ്ങൾ, മൂൺഡസ്റ്റ്-റിപ്പല്ലന്റ് തുണിത്തരങ്ങൾ തുടങ്ങിയ ഉപകരണങ്ങൾളും ഇവർ പരിശോദിക്കുന്നു.


ഇത് ആദ്യമായി അല്ല മാർസ് അനലോഗ് ഫീൽഡ് ദൗത്യം മക്തേഷ് റാമോണിൽ നടക്കുന്നത് - 2018-ൽ D-MARS എന്ന് വിളിക്കപ്പെടുന്ന സിമുലേഷൻ ആണ് ആദ്യത്തെ ദൗത്യം, അതിൽ പങ്കെടുത്ത ബഹിരാകാശയാത്രികർ പ്രാപഞ്ചിക വികിരണം അളക്കാനും നിലം ശേഖരിക്കാനും സമയം ചെലവഴിച്ചു സൈറ്റിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.


ഭൂമിയിലെ ആദ്യത്തെ ചൊവ്വ 'വാസസ്ഥലം' സ്ഥാപിച്ചത് 2000-ൽ വടക്കൻ കാനഡയിലെ ഒരു പ്രദേശത്താണ്. അതിനുശേഷം, യൂട്ട, ഹവായി, മോസ്കോ എന്നിവിടങ്ങളിൽ സമാനമായ സൈറ്റുകൾ സ്ഥാപിക്കപ്പെട്ടു, എന്നാൽ ഈ വർഷത്തെ AMADEE-20 പര്യവേഷണം ഇന്നുവരെയുള്ളതിൽ ഏറ്റവും സങ്കീർണമായ ഒന്നാണ്.

Post a Comment

0 Comments