ഓഗസ്റ്റ് 15 1984 മറ്റ് ദിവസങ്ങൾ പോലെ ശാന്തമായിരുന്നു, ആഫ്രിക്കയിലെ ക്യാമെറൂണിലെ തടങ്കങ്ങളിൽ ഒന്ന് ആയ monoun യിന്റെ അരികിലുടെ കടന്ന് പോകുന്ന ഒരു റോഡ് ഉണ്ട്. പൊട്ടിപൊളിഞ്ഞ ആ റോഡിലൂടെ 12 പേര് അടങ്ങുന്ന ഒരു സംഘം അടുത്തുള്ള പാടത്തേക്ക് പോക്കുക ആയിരുന്നു, തടാകത്തിന്റെ അടുതെത്തുന്നതിന് മുൻപ് തന്നെ കാലാവസ്ഥ മാറുന്നതായി യാത്രികർക്ക് കാണാമായിരുന്നു, മൂടല്‍മഞ്ഞ് ആ പരിസരമാകെ നിറഞ്ഞു. കട്ടി കൂടിയ അത്തരം ഒരു മൂടല്‍മഞ്ഞ് ഇത് വരെ അവർ കണ്ടിരുന്നില്ല. എന്നാൽ തടാകത്തിൽ മൂടല്‍മഞ്ഞ് ഉണ്ടാകുന്നത് സ്വാഭാവികമായിരുന്നു അതിനാൽ അവർ ഇത് അത്ര കാര്യമായി എടുത്തില്ല. അവർ യാത്ര തുടർന്നു ഒരിക്കലും തീരാത്ത ആ യാത്രയുടെ കഥ ആണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്. ഈ ചാനൽ ആദ്യമായി ആണ് കാണുന്നത് എങ്കിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
മൂടല്‍മഞ്ഞ് കണ്ടതിന്ന് പിന്നാലെ വണ്ടി അപ്രതീഷിദ്ധമായി നിന്നു, ഡ്രൈവർ എൻജിൻ രണ്ട് മൂന്നു തവണ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രെമിച്ചു എന്നാൽ ഫലം ഉണ്ടായില്ല. 12 പേരിൽ രണ്ട് പേർ ലോറിയുടെ റൂഫിൽ ആയിരുന്നു ഇരികുനുണ്ടായിരുന്നത്, ക്ഷമ കേട്ട യാത്രികർ ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങി. പതിയെ ആ രണ്ട് പേർ നോക്കി നിൽക്കെ ഓരോരുത്തരായി കുഴഞ്ഞു വീണു, പിടഞ്ഞു കൊണ്ടിരിക്കുന്ന അവരെ നോക്കി നിസ്സഹായകരായി അവർ അവിടെ ഇരുന്നു. ചുറ്റും ചെറിയ പ്രാണി മുതൽ വലിയ ജീവികൾ വരെ മരിച്ചു വീഴുന്നത് അവർ കണ്ട് നിന്നു. അന്ന് രാത്രിയിൽ ചുറ്റുമുള്ള ഗ്രാമത്തിൽ ഉള്ള ആളുകൾ അടക്കം 37 ജീവൻ ആണ് ഇല്ലാതെ ആയത്.
കാരണം എന്ത് എന്ന് അറിയാതെ ആളുകളും അധികൃതരും ഇത് മറച്ചു വെക്കാൻ തീരുമാനിച്ചു, എന്തിന് ഏറെ പറയുന്നു ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന രീതിയിൽ ആ നാട് മുൻപോട് പോയി. ഒഫീഷ്യൽ രേഖകളിൽ നിന്ന് ഇത് ബ്ലാക്ക് ഔട്ട് ചെയ്തു, ഇത് അങ്ങനെ തന്നെ തുടർന്നേനെ ഇത് പോലെ മറ്റൊരു സംഭവം കുടി നടന്നില്ലായിരുന്നു എൻകിൽ.
Monoun തടാകത്തിൽ സംഭവിച്ചത് എന്ത് എന്ന് ആർക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല scientist റുകൾ പോലും അമ്പരന്നു പോയി കാരണം ഇതിൽ ബാക്കിയായ ആളുകൾക്ക് പറയാൻ ഉണ്ടായിരുന്ന കഥയിൽ അവർ രാത്രിയിൽ കേട്ട ഒരു വലിയ ശബ്ദവും പിന്നെ ആ മൂടല്‍മഞ്ഞ് മാത്രമായിരുന്നു. തടാകത്തിൽ ഒരു പൊട്ടിത്തെറി നടന്നതായി മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു എന്നാൽ യാതൊരു വിധ explosive റെസിഡ്യൂയും അവർക്ക് അവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാദാരണ പ്രദേശത്തു കാണപ്പെടുന്ന ഒരു മൂടല്‍മഞ്ഞ് ആയിരുന്നില്ല അന്നത്തെ എന്ന് ആണ് അവർക്ക് എല്ലാവര്ക്കും പറയാൻ ഉണ്ടായിരുന്നുനത്. ഇതിന്റെ കട്ടി കുടുതലായിരുന്നു, ചെറിയ രീതിയിൽ ഇത് തട്ടുന്ന ആർക്കും പൊള്ളൽ ഏറ്റിരുന്നു ഇത് സ്വശിക്കുന്ന ആരും നിമിഷങ്ങൾക്ക് ഉള്ളിൽ ബോധക്ഷയർ ആക്കുന്നു പലരും മരണപ്പെടുകയും ചെയ്തു. മരണകാരണം എല്ലാവർക്കും ഒന്ന് ആയിരുന്നു ശ്യാസം കിട്ടാതെ ഉള്ള മരണം. അവർ ഒരു കാര്യം കുടി ശ്രെദ്ധിച്ചു ഈ മൂടല്‍മഞ്ഞിൽ പെടുന്ന ആളുകൾ മാത്രമാണ് മരിച്ചത് അല്ലാത്തവർ സുരക്ഷിതരായിരുന്നു. ഇതിന്ന് ഉതാഹരണമാണ് ആ ലോറിയുടെ മുകളിൽ ഉണ്ടായിരുന്നു രണ്ട് പേർ.
എല്ലാ പരിശോധനക്കും ഒടുവിൽ ഇതിന്റെ കാരണക്കാരൻ വോൾക്കാണോ ആണ് എന്ന് അവർ തീരുമാനിച്ചു, കാരണം ഈ തടാകത്തിനടിയിൽ ഒരു വോൾക്കാണോ ആക്ടിവിറ്റി ഉള്ളതായി മുൻപേ അറിവുണ്ട്. എന്നാൽ അന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ ആളുകൾക്ക് ഇടയിൽ ഈ കഥ പ്രചരിപ്പിക്കാൻ അവർ നിശ്ചയിച്ചു.
എല്ലാം എല്ലാവരും മറന്നിരിക്കെ ആ മൂടൽമഞ്ഞ ഒന്ന് കുടി പ്രതിക്ഷ്യപെട്ടു 100 km അകലെ ഉള്ള nyos തടാകത്തിൽ ആഗസ്റ്റ് 21 1986 യിൽ. ഒരു പൊട്ടിത്തെറിക്ക് പിന്നാലെ തടാകം തിളച്ചു മറിയാൻ തുടങ്ങി ഇതിന്ന് പിന്നാലെ കട്ടി ഉള്ള ഒരു മൂടൽ മഞ്ഞ പരിസരം മൊത്തം അതിന്റെ കൈപ്പിടിയിൽ ആക്കി. രാത്രിയിൽ ആയതിനാൽ എല്ലാവരും നല്ല ഉറക്കത്തിൽ ആയിരുന്നു. തടാകത്തിൻ അരികിലായി താമസ്സിക്കുന്ന സലീമാ എന്ന യുവതി രാത്രിയിൽ പൊട്ടിത്തെറി കേട്ട് എണീറ്റിരുന്നു. ചുറ്റും അവൾ ഒരു ശബ്ദം കേള്കുന്നുണ്ടായിരുന്നു. എന്താണ് എന്ന് അറിയാൻ അവൾക്ക് ഒരു നിമിഷം മാത്രമേ വേണ്ടി വന്നോളു അത് ആ ഗ്രാമത്തിലെ ആളുകളുടെ ഞെരുക്കത്തിന്റെ ശബ്ദമായിരുന്നു. ശ്യാസത്തിനായിയുള്ള അലറിച്ച. പതിയെ സലീമയും ബോധരഹിതായി ചുറ്റും എന്താണ് നടക്കുന്നത് എന്ന് ഒരു പിടിയും ഇല്ലാതെ.
കുന്നിൻ പുറത്തു താമസിക്കുന്നു ഫ്രെഞ്ചി എന്ന കർഷകൻ രാത്രിയിൽ ഈ മൂടല്മഞ് കണ്ട് അമ്പരന്നു നിന്ന് പോയി എന്നാൽ ഇത് അവിടെ സ്വാഭാവികമായതിനാൽ അയാൾ തിരികെ ഉറക്കത്തിലേക്ക് മടങ്ങി. താഴെ തൻ്റെ കുടുംബം സുഗമായി ഉറങ്ങുക ആണ് എന്ന് ആ പാവം കരുതി. രാവിലെ എണീറ്റ ഫ്രഞ്ചി സാധാരണ ഉള്ളതിലും നിശ്ശബമായ തൻ്റെ ഗ്രാമത്തെ കണ്ട് ചെറിയ ഒരു പേടിയോടെ ആണ് നടന്നടുത്തത്. അയാൾ അന്ന് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അന്ന് വരെ അയാൾക്ക് പരിചയമുള്ള എല്ലാവരും, അയാൾ വളർന്ന ഗ്രാമത്തിലെ എല്ലാവരും, മരിച്ചു വീണിരിക്കുന്നു.
അന്ന് മരിച്ചത് 1,746 ആളുകളും 3,500 കന്നുകാലികളും ആണ്. ആദ്യമായി സ്ഥലത്തെത്തിയ ആളുകളും മാദ്ധ്യമ പ്രവർത്തകരും ഇത് ഒരു ചെമ്മിക്കൽ അല്ലെങ്കിൽ ബിയോളോജിക്കൽ അറ്റാക്ക് ആണ് എന്ന് വിലയിരുത്തി. എന്നാൽ സത്യം അതിലും ഭയാനകമാണ്.
ഇതിന്റെ യഥാർത്ഥ കാരണം സത്യത്തിൽ ഒരു നാച്ചുറൽ ഡിസാസ്റ്റർ ആണ്, Limnic eruption എന്ന ഭയാനകമായ നാച്ചുറൽ ഡിസാസ്റ്റർ. വെള്ളത്തിൽ വർഷങ്ങൾ ആയി അലിഞ്ഞു ചേർന്ന കാർബൺ ഡിഓക്സിഡേ വർഷങ്ങൾക്ക് ശേഷം ഒരു പൊട്ടിത്തെറിയോടെ ഭൂമിയിലേക്ക് ഉയരുന്നു. ഇതിനാൽ തന്നെ ഇത് ഭൂമിയിൽ ഉണ്ടായതിൽ വെച് ഏറ്റവും ഭയാനകമായ നാച്ചുറൽ ഡിസാസ്റ്റർ ആണ്.
ഭയപെടുത്തുന്ന വസ്തുത എന്തെന്നാൽ ഇത് ഇനിയും ജീവൻ എടുക്കാൻ സാദ്ധ്യത ഉണ്ട് എന്നതാണ്. കാരണം Kivu തടാകമാണ് Nyos യിനെകാളും Monoun യിനെകാളും 2000 മടങ്ങ് വലിപമുള്ള ഈ തടാകത്തിലും ഇതിന് സാധ്യാത ഉണ്ട് എന്ന് പഠനങ്ങൾ പറയുന്നു. 20 ലക്ഷം ആളുകൾ തിങ്ങി പാർക്കുന്നു ഈ സ്ഥലത്തു ഇത്തരം ഒരു അപകടം ഉണ്ടായാൽ അത് ഇന്ന് വരെ മനുഷ്യർ കാണ്ഡത്തിൽ ഏറ്റവും ഭയാനകമായ ഒന്ന് ആക്കും. ഇന്ന് ഈ വസ്തുത കാരണം ഒരുപാട് ആളുകൾ ഈ തടാക കരയിൽ നിന്ന് വീട് മാറി പോയി എന്നാൽ ഇത് ഉടനെ അല്ലെങ്കിൽ വരും വർഷങ്ങളിൽ ഇത്തരം ഒരു പൊട്ടിത്തെറി വാർത്തകളിൽ നിറഞ്ഞേക്കാം.
0 Comments