ഈ പഠനം യാഥാർഥ്യമായാൽ അടുത്തു തന്നെ തിമികലങ്ങളുമായി സംസാരിക്കാൻ കഴിഞ്ഞേക്കും


നമ്മുടെ പൂർവികർ കഴിയില്ല എന്ന് കരുതിയ പലതും നമ്മൾ ടെക്നോളോജിയുടെ സാഹത്തോടെ യാഥാർഥ്യമാകിട്ടുണ്ട്, ഇപ്പോൾ ഇതാ ഒരു കൂട്ടം റിസേർച്ചേഴ്‌സ് ഇതാ ആരും ചിന്തിച്ചുപോലും ചെയ്യാത്ത ഒരു കാര്യം നടത്താൻ ഉള്ള ശ്രമത്തിലാണ്. മറ്റൊരു ജീവിയുമായി ഉള്ള സംഭാഷണം നടത്താൻ ആണ് ഇവർ ഒരുങ്ങുന്നത്. CETI അഥവാ Cetacean Translation Initiative എന്ന സംഘടന ലോകത്തിലെ ഏറ്റവും വലിയ പല്ലുള്ള ജീവിയായ sperm whale യിന്റെ ഭാഷ പ്രരിഭാഷ പെടുത്താൻ ഉള്ള ശ്രമത്തിലാണ്.

എല്ലാ മൃഗങ്ങളിലും വെച്ച് ഏറ്റവും വലിയ തലച്ചോറുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള ജീവിയാണ് തിമിംഗലങ്ങൾ. നമ്മുടെ തലച്ചോറിന്റെ ആറിരട്ടി വലിപ്പമുണ്ട് ഇവക്ക്. കൂടാതെ, വളരെ സങ്കീർണ്ണമായ സമൂഹങ്ങളിലാണ് ഇവർ ജീവിക്കുന്നത്, കൂടാതെ ഇവക്ക് ഒരു പ്രത്യേക ഭാഷകളുമുണ്ട്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ എന്നിവ ഉപയോഗിച്ച് സിസ്റ്റം എല്ലാം ഉപയോഗിച്ച് തിമിംഗലങ്ങളുടെ ഭാഷ ഡീകോഡ് ചെയ്യാനുള്ള ശ്രമമാണ് CETI. തിമിംഗലങ്ങൾ ഒരു പാറ്റേണും താളാത്മകവുമായ ക്ലിക്ക് ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്. ഈ തിമിംഗലങ്ങൾ ഉപയോഗിക്കുന്ന ഭാഷയെ 'കോഡാസ്' എന്ന് ആണ് വിളിക്കുന്നത്. കനേഡിയൻ ജീവശാസ്ത്രജ്ഞനായ ഷെയ്ൻ ജെറോ കോഡകളെ നിരീക്ഷിച്ച് ശബ്ദങ്ങൾ രേഖപ്പെടുത്തി. ആശയവിനിമയ സമയത്ത് തിമിംഗലങ്ങൾ പ്രകടിപ്പിക്കുന്ന സ്വഭാവരീതികളും അദ്ദേഹം പഠിച്ചു. ഒരു ദശാബ്ദത്തിലേറെയായി ശേഖരിച്ച ഈ ഡാറ്റ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഇന്റർ സ്പീഷീസ് ആശയവിനിമയ ശ്രമങ്ങളുടെ അടിത്തറയായി മാറിയെന്ന് നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments