SpaceX സിന്റെ സഹായത്തോടെ സ്പേസിൽ എത്തിയ 4 സാധകരണക്കാരുടെ വിവരം അറിയാം | Inspirational Story


വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 5:30 തിന്ന് SpaceX's Falcon 9 റോക്കറ്റിൽ ഫ്ലോറിഡയിൽ നിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ Dragon പേടകത്തിൽ 4 സാധാരണക്കാർ സ്പേസിൽ എത്തി. ഇന്ന് ഇതാ അവർ എല്ലാം ഭ്രമണപഥത്തിൽ എത്തി എന്നും, അവരെല്ലാം ആരോഗ്യമുള്ളവരും സന്തുഷ്ടരും  ആണ് എന്ന് കമ്പനി അറിയിച്ചു.

ഈ ക്രൂവിനെ നയിക്കുന്നത് ടെക് സംരംഭകനായ Jared Isaacman ആണ്. ഇതിന്ന് പുറമെ ഈ ദൗത്യത്തിലൂടെ സ്പേസിൽ എത്തുന്ന ആദ്യ ക്യാൻസർ അതിജീവിച്ച വ്യക്തി ആയ Haley Arceneaux എന്ന മെഡിക്കൽ ഓഫീസറും, എയർ ഫോഴ്സ് ഓഫീസർ ആയിരുന്ന Chris Sembroski, മിഷൻ പൈലറ്റ് ആയ Dr Sian Proctor എന്നിവരാണ് ഈ ക്രൂവിൽ ഉള്ളത്.

ഈ സംഘത്തിന്റെ സ്പേസിലെ ആദ്യ ചിത്രങ്ങളും ട്വിറ്റെറിൽ ഇവർ പങ്ക് വച്ചിട്ടുണ്ട്. എലോൺ മസ്ക് തന്റെ ട്വിറ്ററിലൂടെ ഈ കാര്യം സ്ഥിതികരിക്കുകയും ചെയ്തു. ക്രൂ സുഖമായി വിശ്രമിച്ചതായി SpaceX കുറിച്ചു. ആമസോൺ മേധാവി ജെഫ് ബെസോസ് സംഘത്തെ പ്രശംസിച്ചു മുൻപോട്ട് വന്നിട്ടുണ്ട്, ജെഫ് ബെസോസിന്റ ബ്ലൂ ഓർഗിന് ധൗത്യം ലോക ശ്രദ്ധ നേടിയിരുന്നു.

ഈ സംഘം ഭക്ഷണം കഴിച്ചതായും, ഇവർ ഉറങ്ങുന്നതിനുമുമ്പ്, 5.5 തവണ ഭൂമിക്ക് ചുറ്റും സഞ്ചരിച്ചു എന്നും, ശാസ്ത്രീയ ഗവേഷണത്തിന്റെ ആദ്യ റൗണ്ട് പൂർത്തിയാക്കിയതുമായി ഇവർ അറിയിച്ചു.

മനുഷ്യരാശിയെ പ്രചോദിപ്പിക്കുകയും സെന്റ് ജൂഡിന് പണം സ്വരൂപിക്കുകയും ചെയ്യുക എന്നതാണ് ഇൻസ്പിരേഷൻ 4 ന്റെ ലക്ഷ്യം. ഹബിൾ ബഹിരാകാശ ദൂരദർശിനി നന്നാക്കൽ ദൗത്യങ്ങൾക്ക് ശേഷമുള്ള മനുഷ്യ ബഹിരാകാശ യാത്രയേക്കാൾ ഭൂമിയിൽ നിന്ന് വളരെ ദൂരെയായി പറക്കുന്ന ഏകദേശം 575 കിലോമീറ്റർ ഭ്രമണപഥമാണ് മൂന്ന് ദിവസത്തെ ദൗത്യം ലക്ഷ്യമിടുന്നത്.

മൂന്ന് ദിവസത്തെ യാത്ര അവസാനിക്കുമ്പോൾ, ഡ്രാഗണും ഇൻസ്പിരേഷൻ 4 ക്രൂവും ഫ്ലോറിഡയിൽ ലാൻഡിംഗിനായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കും.

Post a Comment

0 Comments