നമ്മുടെ സമുദ്രങ്ങൾ വൃത്തിയാക്കാനുള്ള ഒരു ശ്രമത്തിന്റെ കഥ | Ocean Cleanup


2040 ഓടെ നമ്മുടെ സമുദ്രങ്ങളെ 90% ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് വൃത്തിയാക്കാണം എന്ന ആഗ്രഹത്തോടെ ആണ് Ocean Cleanup എന്ന NGO 2013 ൽ ആരംഭിച്ചത്. വലിയ മാധ്യമ ശ്രദ്ധ നേടിയ ഈ പ്രൊജക്റ്റ്, ഇപ്പോൾ എവിടെ വരെ ആയി എന്ന് അനെഷിച്ചാലോ.

ഈ അടുത് ഒരു കനേഡിയൻ പോർട്ടിൽ ടെസ്റ്റ് റൺ പൂർത്തിയാക്കിയ ശേഷം Ocean Cleanup ശേഖരിച്ച പ്ലാസ്റിക്കിന്റെ അളവ് അത്ര മതിപ്പ് തോന്നിപ്പിക്കുന്ന ഒന്ന് അല്ല. ഇത് കൊണ്ട് തന്നെ സമുദ്രത്തെ പഠിക്കുന്ന ആളുകൾ ഇത് ഒരു വിജയകരമായ ഒരു റിസൾട്ട് ആയി കണക്കാകുന്നില്ല.

ഓരോ വർഷവും 20000 ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ ഏതാർ ഉണ്ട് എന്നാണ് കണക്ക്. ഇപ്പോൾ ഏകദേശം 11 മില്യൺ ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ ഒഴുകി നടക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. Pew Charitable Trusts കണക്കാക്കുന്നത് 2040 ത്തിൽ ഈ സംഘ്യ 29 മില്യൺ ടൺ പ്ലാസ്റ്റിക് ആക്കും എന്ന് ആണ്.


മുകളിൽ പറഞ്ഞ ഈ ഭയപ്പെടുത്തുന്ന ഈ സംഘ്യ ആണ് Ocean Cleanup എന്ന നോൺ പ്രോഫിറ്റ് ആരംഭിക്കാൻ ഇവരെ പ്രജോദിപ്പിച്ചത്. ഇതിന്ന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്ന് ആയ Coca-Cola ഇവർക്ക് പിന്തുണ അറിയിച്ചു മുൻപോട് വന്നു. ഇതിന്ന് പുറമെ A.P. Moller-Maersk പോലെ ഉള്ള ആളുകളും ഇവർക്ക് പിന്തുണ നൽകി. അങ്ങനെ മൊത്തം 2020 ഒടുവോടെ Rs 374.86 കോടി ഇവർ സ്വരൂപിച്ചു.

കഴിഞ്ഞ മാസം നടത്തിയ പരീക്ഷണത്തിൽ System 002 അല്ലെങ്കിൽ “Jenny” എന്ന വിളി പേരുള്ള ഇവരുടെ പ്ലാസ്റിക് കോളേക്റ്റിംഗ് സിസ്റ്റം 120 മണിക്കൂർ കൊണ്ട് 8.2 ടൺ മാത്രം ആണ് കല്ലെക്ട ചെയ്തത്. സത്യാവസ്ഥ എന്തെന്ന് വെച്ചാൽ ഇത് ഒരു സാധാരണ ലോറിയിൽ കൊള്ളാവുന്ന അത്രയേ ഒള്ളു എന്നതാണ്.

സമുദ്ര ശുദ്ധീകരണത്തിന്റെ ആദ്യ ലക്ഷ്യം ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച് ആണ്, കാലിഫോർണിയയ്ക്കും ഹവായിക്കും ഇടയിൽ വടക്കൻ പസഫിക്കിൽ 1.6 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ സമുദ്ര അവശിഷ്ടങ്ങൾളുടെ ഒരു ഒഴുക്കുന്ന ക്കുന്ന ആണ് ഇത്. ഈ പാച്ചിൽ കുറഞ്ഞത് 79,000 ടൺ പ്ലാസ്റ്റിക് ഉണ്ടെന്ന് ഇവർ കണക്കാക്കുന്നു.


World Economic Forum പറയുന്നത് 2050 ത്തോടെ സമുദ്രത്തിൽ മീനുകളെകാളും കൂടുതൽ പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കും എന്നാണ്, ഇതാണ് അന്ന് 18 വയസ്സുകാരനായ ഡച്ച് ഇൻവെന്റർ Boyan Slat യിനെ ഒരു സ്വയം പ്രവർത്തിക്കുന്ന ഒരു ഫ്ലോട്ടിങ് പ്ലാസ്റ്റിക് കളക്ടർ നിർമിക്കാൻ പ്രജോദിപ്പിച്ചത്. എന്നാൽ വിൽസൺ എന്ന പേരിലുള്ള ആ ആദ്യ സംവിധാനം ആത്യന്തികമായി തകർന്നു. പിന്നീടുള്ള ഡിസൈൻ, സിസ്റ്റം 001B, കൂടുതൽ കാര്യക്ഷമമായിരുന്നു, എന്നാൽ ഉയർന്ന വിലയിൽ പാച്ച് വൃത്തിയാക്കാൻ 150 അത്തരം സംവിധാനങ്ങൾ ആവശ്യമാണെന്ന് സംഘം കണക്കാക്കി.

ഓഷ്യൻ ക്ലീനപ്പ് ഒടുവിൽ 10 മുതൽ 15 വരെ വികസിപ്പിച്ച ശ്രേണിയിലുള്ള ജെന്നിസിനെ-20 മുതൽ 30 വരെ കപ്പലുകളാൽ പ്രവർത്തിപ്പിക്കുന്നു-വർഷത്തിൽ 365 ദിവസവും മാലിന്യ പാച്ചിൽ പ്രവർത്തിക്കാൻ. ആ സ്കെയിലിൽ, സംഘാടകർ പറയുന്നത്, ഈ ശ്രമത്തിന് പ്രതിവർഷം 15,000 മുതൽ 20,000 ടൺ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാൻ കഴിയുമെങ്കിലും ഇതിന് നൂറുകണക്കിന് ദശലക്ഷം ഡോളർ ചിലവാകും.

Post a Comment

0 Comments