കാശ് ഇല്ലാത്തവരെ ആകാശം സ്വപ്നം കാണിക്കുന്ന പ്രിയ പട്ടേലിനെ പരിചയപ്പെടാം | NGO for Future Astronomers


ബഹിരാകാശ ശാസ്ത്രജ്ഞയും ഇന്ത്യൻ വംശജയായും ആയ പ്രിയ പട്ടേൽ എന്ന 25 വയസ്സുകാരി ബഹിരാകാശ സംബന്ധമായ പഠനങ്ങളിൽ താൽപ്പര്യമുള്ള താഴ്ന്ന സാമൂഹിക-സാമ്പത്തിക മേഖലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒരു NGO ആരംഭിച്ചു. ഈ NGO -യ്ക്ക് പ്രിയയുടെ മുത്തശ്ശിയുടെ പേരാണ് നൽകിയിരിക്കുന്നത്, ശാരദ ഫൗണ്ടേഷൻ.

നാസ പോലുള്ള ഒരു വിദേശ ബഹിരാകാശ ഏജൻസിയുടെ സൗകര്യങ്ങളിലേക്ക് കഴിവുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ കൊണ്ടുവരാനാണ് പ്രിയ ഇത്തരമൊരു NGO ക്ക് രൂപം നൽകിയത്. അത്തരമൊരു അനുഭവം വിവിധ രാജ്യങ്ങളിൽ ബഹിരാകാശ സംസ്കാരം അനുഭവിക്കാൻ അവരെ സഹായിക്കും എന്ന് പ്രിയ വിശ്വസിക്കുന്നു.


നാസ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) എന്നിവയുൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികളുമായി പ്രധാന ഗ്രഹദൗത്യങ്ങളിൽ പ്രവർത്തിച്ച അനുഭവം പ്രിയയ്ക്കുണ്ട്.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുമായി സഹകരിച്ച് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇപ്പോൾ പിഎച്ച്ഡി പഠിക്കുന്ന പ്രിയ, ഇന്ത്യക്ക് പുറത്ത് പോകുമ്പോൾ മാതാപിതാക്കൾ പലതരത്തിലുള്ള ത്യാഗങ്ങൾ സഹിച്ചതിനാലാണ് അവസരങ്ങൾ നേടാൻ കഴിഞ്ഞതെന്ന് TOI യോട് പറഞ്ഞു.

ഗുജറാത്തിലെ കാഡിയിൽ ജനിച്ച അവർ 2005 യിൽ ആണ്  ലണ്ടനിലേക്ക് മാറിത്. ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങിയ നാസയുടെ പെർസവറൻസ് റോവറിൽ നിന്നുള്ള ജലത്തിന്റെ സാന്നിധ്യം പഠിക്കാന്നുള്ള അന്തരീക്ഷ ഡാറ്റ ശേഖരിക്കുന്ന ജോലിയിലാണ് പ്രിയ. നാസയുമായി ചേർന്ന് പ്രവർത്തിച്ചപ്പോൾ, അത് ഒരു ‘സ്വപ്നം സാക്ഷാത്കരിക്കൽ’ പോലെയാണെന്നും ഇന്ത്യൻ സ്ത്രീകളെ STEM- ൽ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. ഈ 25-കാരൻ വരും വർഷങ്ങളിൽ ഒരു സ്റ്റണ്ട് പൈലറ്റ് ആകാനുള്ള തയ്യാറെടുപ്പിലാണ്.

Post a Comment

0 Comments