ISRO യുടെ പുതിയ സീരീസ് ഹെവി-ലിഫ്റ്റ് റോക്കറ്റുകളുടെ പ്രിത്യേകത അറിയാം | 5 New Rockets


ISRO പുതിയതായി പുറത്തിറക്കിയ 5 വ്യത്യസ്ത റോക്കറ്റുകൾ ഒരു സംഭവമാണ്, ഇപ്പോൾ പ്രൊജക്റ്റ് റിപ്പോർട്ട് ഹട്ടത്തിൽ ഉള്ള ഈ 5 Heavy-lift Launch Vehicle (HLV) -ലുകൾക്ക് 4 ടണിന്ന് മുകളിൽ ഭാരമുണ്ട്. ഈ 5 റോക്കറ്റുകൾ നമ്മുടെ ഭാവി സ്പേസ് മിഷനുകളിൽ സ്വയം പര്യപ്തത നേടാൻ കഴിയും.

രൂപത്തിൽ SSLV, PSLV, GSLV, GSLV Mk3 എന്ന് ഈ റോക്കറ്റുകളോട് സമാനത ഉണ്ട് എങ്കിലും ശക്തിയുടെ കാര്യത്തിലും ക്യാപസിറ്റിയുടെ കാര്യത്തിലും ഇരട്ടിയാണ് ഇവയുടെ മികവ്വ്. ഇപ്പോൾ യൂറോപ് നിർമ്മിതമായ Ariane-5 എന്ന 4 ടൺ കപ്പാസിറ്റി ഉള്ള റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്.

ISRO യും CII യും ചേർന്ന് നടത്തിയ ഒരു പരുപാടിയിൽ, എൻ സുധീർ കുമാർ, ഡയറക്ടർ, കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ഓഫീസ്, ISRO പറഞ്ഞത് 4.9 ടൺ മുതൽ 16 ടൺ വരെ ഭാരം GTO (സാറ്റലൈറ്റുകൾ പറക്കുന്ന സ്ഥലം) എത്തിക്കാൻ ശേഷി ഉണ്ട് എന്നാണ്. അതായത് GSLV Mk3 എന്ന 4 ടൺ ശേഷി ഉള്ള റോക്കറ്റിനെക്കാൾ 4 ഇരട്ടി ശേഷി.

റോക്കറ്റുകളുടെ സഹായത്തോടെ ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഒരു ഇടനില ഭ്രമണപഥമാണ് GTO (ഭൂമിയോട് ഏറ്റവും അടുത്ത് 180 കിലോമീറ്റർ മുതൽ 36,000 കിലോമീറ്റർ വരെ). GTO- യിൽ സ്ഥാപിച്ചതിനുശേഷം, ഉപഗ്രഹങ്ങൾ അവയുടെ ഓൺബോർഡ് പ്രൊപ്പൽഷൻ ഉപയോഗിച്ച് ഭൂമിക്ക് 36,000 കിലോമീറ്റർ മുകളിൽ ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തുന്നു. ഭൂമിയുടെ വലിയൊരു ഭാഗം നിരീക്ഷണത്തിനും ആശയവിനിമയത്തിനും ഇത് സഹായിക്കുന്നു. GSO ഭ്രമണപഥത്തിലെ മൂന്ന് ഉപഗ്രഹങ്ങൾക്ക് ഏതാണ്ട് മുഴുവൻ ഭൂമിയെയും നിരീക്ഷിക്കാൻ കഴിയും.

GSLV Mk3 എന്ന ഇപ്പോളത്തെ റോക്കറ്റിൽ കുറെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോൾ ഈ കപ്പാസിറ്റി 7.9 ടൺ ആയി ഉയർത്തിയിട്ടുണ്ട്. 

ഇതിന്ന് സഹായിച്ചത് രണ്ട് റോക്കറ്റ് എൻജിൻ ആണ്, അതിൽ ഒന്ന് സെമി ക്രയോജനിക്കും (മണ്ണെണ്ണയുടെ മറ്റ് ഒരു പതിപ്പും ലിക്വിഡ് ഓസ്‍യ്ഗനും ചേർന്ന് പ്രവർത്തിക്കുന്ന ഒന്ന്) മറ്റ് ഒന്ന് ക്രയോജനിക് എൻജിനുമാണ് (ലിക്വിഡ് ഹൈഡ്രജന്റെയും ലിക്വിഡ് ഓക്സിജന്റെയും മിശ്രിതം ഉപയോഗിച്ച് കത്തുന്നത്). സെമി ക്രയോജനിക്കിന് SC120 എന്നും, ക്രയോജനിക് എൻജിന്ന് C32 എന്നാണ് പേര് നൽകിയിരിക്കുനത്.

മെറ്റീരിയലുകളുടെ കാര്യത്തിൽ, ISRO കാർബൺ-കാർബൺ സംയുക്തങ്ങൾ, പുനരുപയോഗിക്കാവുന്ന വാഹനങ്ങൾക്കുള്ള സെറാമിക് മാട്രിക്സ് മിശ്രിതം, ക്രാഷ് ലാൻഡിംഗ് ഇന്റർപ്ലാനറ്ററി പ്രോബുകൾക്കുള്ള ലോഹ-നുരകൾ, സോളാർ പാനലുകൾ, ഫൈബർ ഒപ്റ്റിക്സ് ആറ്റോമിക് ക്ലോക്കുകൾ, വിന്യസിക്കാവുന്ന ആന്റിനകൾ എന്നിവ പോലുള്ള നിർണായക ഘടകങ്ങളിൽ പ്രവർത്തിക്കുന്നു. ലിഥിയം-അയൺ ബാറ്ററികൾ, ആപ്ലിക്കേഷൻ-നിർദ്ദിഷ്ട സംയോജിത സർക്യൂട്ടുകൾ (ASICs), മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റം (MEMS) ഉപകരണങ്ങൾ.

Post a Comment

0 Comments