ഗൂഗിളിനെ പറ്റി കുറച്ചു കൗതുകരമായ കാര്യങ്ങൾ അറിയാം | Interesting Facts about Google


ഗൂഗിളിനെ അറിയാത്ത ആളുകൾ കുറവാണ്, എന്തിന് ഏറെ പറയുന്നു ഇപ്പോൾ ഗൂഗിൾ എന്ന് പറയുന്ന വെബ് സെർച്ച് ചെയ്യുന്നതിന്റെ അർദ്ധമായി മാറി കഴിഞ്ഞു. ഇന്ന് ഗൂഗിൾ എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ കമ്പനി തന്നെ ആണ്.

എന്താണ് ഗൂഗിൾ എന്ന വാക്കിന്റെ അർദ്ധം?

ഗൂഗിൾ എന്ന വാക്ക് googol എന്ന വാക്കിൽ നിന്നാണ് ഉൾത്തിരിഞ്ഞു വന്നത്, 100 പുജ്യമുള്ള ഒരു നമ്പർ ആണ് googol. ഒരു വാക്ക് നോക്കുമ്പോൾ അത്ര റിസൾട്ട് ലഭിക്കും എന്നതായിരുന്നു ഈ വാക്ക് തിരഞ്ഞെടുക്കാൻ ഉള്ള പ്രജോതനം.

എന്നാണ് തുടങ്ങിയത്?

ഗൂഗിൾ എന്ന് വിളിക്കുന്നതിനുമുമ്പ്, അതിന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ഇതിനെ ബാക്ക് റബ് എന്ന് ആണ് വിളിച്ചിരുന്നത്, കാരണം സെർച്ച് എഞ്ചിൻ സൈറ്റുകളുടെ പ്രാധാന്യം കണക്കാക്കാൻ ബാക്ക്ലിങ്കുകളെ ആശ്രയിച്ചിരുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പിഎച്ച്ഡി വിദ്യാർത്ഥികളായി ഇവർ ഒരു പ്രോജക്റ്റ് വികസിപ്പിക്കാൻ 1997 സെപ്റ്റംബർ 15 ന് ആണ് ഗൂഗിളിന്റെ ഡൊമെയ്ൻ നെയിം രജിസ്റ്റർ ചെയുന്നത്.\

ആദ്യ സെർച്ച് എന്തായിരുന്നു?


ഗോഡ്ഫാദർ ഓഫ് സിലിക്കൺ വാലി എന്ന് അറിയപ്പെടുന്ന ജോൺ ഹെനസ്സി ആണ് ആദ്യമായി ഗൂഗിൾ ചെയ്ത വ്യക്തി. അന്ന് സ്റ്റാൻഫോർഡിന്റെ പ്രസിഡന്റ് ആയിരുന്ന ഗെർഹാർഡ്‌ കാസ്പെർയിനെ കുറിച്ചാണ് ആദ്യമായി സെർച്ച് ചെയ്തത്, അന്ന് അദ്ദേഹം ആൾട്ടവിസ്ത എന്ന അന്നത്തെ സെർച്ച് എൻജിനിൽ കാണിക്കുന്ന കാസ്പെർ ദി ഫ്രണ്ട്‌ലി ഖോസ്റ്റിന് പകരം സ്റ്റാൻഫോർഡിനെ കുറിച്ചുള്ള ആർട്ടിക്കിൾ കണ്ട് ഞെട്ടിയിരുന്നു.

നിങ്ങൾ ആദ്യമായി സെർച്ച് ചെയ്തത് എന്താ എന്ന് ഓർക്കുന്നുണ്ടോ? ഉണ്ടെൻകിൽ താഴെ കമന്റ് ചെയ്യു.

Post a Comment

0 Comments