ഇന്നത്തെ പാമ്പുകൾ ഉണ്ടായ കഥ | Evolution of Modern Day Snakes


പാമ്പുകളെ അറിയാത്ത ആളുകൾ കുറവാണ്, ഇവ നമ്മുക്ക് മുൻപ് ഭൂമിയിൽ ഉള്ള ഒരു ജീവി കൂടിയാണ്. എന്നാൽ ഇപ്പോൾ ഇതാ ഇവയുടെ ഉത്ഭവത്തിന്റെ കഥയിൽ ചെറിയ ഒരു മാറ്റം വന്നിട്ടുണ്ട്. നേച്ചർ കമ്മ്യൂണിക്കേഷനിൽ ആണ് ഈ മാറ്റത്തിന്റെ പിന്നിൽ ഉള്ള കഥ പുറത്തു വന്നത്. ഇത് അനുസരിച് ദിനോസറിനെ കൊന്ന ഉൽക്കയിൽ നിന്ന് 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രക്ഷപെട്ട റെപ്റ്റിലിൽ നിന്നാണ് ഇന്നത്തെ പാമ്പുകൾ ഉണ്ടായത്.

SciTechDaily യിൽ വന്ന റിപ്പോർട്ട് അനുസരിച് ബ്രിസ്റ്റോൾ, കംബ്രിഡ്ജ്, ജര്മാനി എന്ന് ഇവിടെനിന്നുമുള്ള ഒരു സംഘവും University of Bath യിലെ സയന്റിസ്റ്റുകളും നടത്തിയ ഫോസ്സിൽ നിന്നും genetic പഠനത്തിനുമൊടുവിൽ പഴയകാല പാമ്പുകളിൽ നിന്ന് തികച്ചും വത്യസ്തമായ രൂപഘടന ആണ് ഇന്നത്തെ പാമ്പുകൾക്ക് ഉള്ളത് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇതിൽ നിന്ന് ഒടുവിൽ ഇന്നത്തെ എല്ലാ തരം പാമ്പുകളും ഒരു കൂട്ടം പാമ്പുകളിൽ നിന്ന് ഉണ്ടായവ ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇത് ഒരുതരത്തിൽ ഗുണകരമായി, ഇത് കാരണമാണ് ഇന്നത്തെ ഒട്ടുമിക്യ പാമ്പുകൾക്കും ഒരുപാട് നാൾ ഭക്ഷണം ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് എന്നും വലിയ അടിയിൽ നിന്നും വേഗം രക്ഷാപെടാൻ കഴിയുന്നത്. പണ്ട് ദിനോസൗറിനെ കൊന്ന അസ്‌ട്രോയിഡ് കാരണം കൊറേ ഏറെ റെപ്റ്റിലുകൾ ഇല്ലാതെ ആയി.

എന്തായാലും ഇന്ന് 4000 ത്തിൽ പരം പാമ്പുകളെ നമ്മുക്ക് ലോകമെന്പാടും കാണാം, അത് മാത്രമല്ല പാമ്പിന്റെ നട്ടെലിൽ ചെറിയ മാറ്റവും ഇത് കാരണം ഉണ്ടായി എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് പുറമെ പാമ്പിന്റെ രൂപത്തെയും ഇത് ബാധിച്ചിട്ടുണ്ട്. പഠനത്തിൽ പറയുന്നത് അനുസരിച്ച സൗത്തെൻ ഹെമിഫറിൽ ആണ് ആദ്യമായി പാമ്പ് ആദ്യമായി ഉണ്ടായാത് എന്നാണ്.


Post a Comment

0 Comments