![]() |
Image source: IANS |
സൗത്ത് ചൈന മോർണിംഗിൽ ഈ അടുത്ത് പുറത്തു വിട്ട ചൊവ്വയിൽ പറക്കാനായി നിർമ്മിച്ച ചൈനയുടെ കുഞ്ഞൻ ഹെലികോപ്റ്റർ ഇപ്പോ വൈറൽ ആണ്. ചൊവ്വയിലെ റോവറിന്റെ നാവിഗേറ്റർ ആയി പ്രവർത്തിക്കാൻ വേണ്ടി ആണ് ഈ ഡ്രോൺ എന്ന് പ്രൊജക്റ്റ് ചീഫ് വാർത്തക്ക് ഒപ്പം കുറിച്ചു.
ഒരു ഫ്ലൈറ്റിൽ 100 മീറ്റർ പൊക്കത്തിൽ പോക്കാൻ കഴിയുന്ന ഈ ഫ്ലൈറ്റിന്റെ ഓൺബോർഡ് ക്യാമെറയിൽ പകർത്തുന്ന ചിത്രങ്ങൾ ഭാവിയിൽ പഠനത്തിനായി ഉപയോഗിക്കാൻ കഴിയും. ഏറ്റവും വലിയ ഗുണം റോവറിന്റെ ലൊക്കേഷനും സ്ഥലത്തിന്റെ രൂപവും ക്രിത്യമായി അറിയാൻ കഴിയും.
നാസയുടെ ഡ്രോണിനോട് സമാനമായ ബ്ലേഡ് പൊസിഷൻ ആണ് ചൈനയുടെ ഡ്രോണിന്റെയും, ഇതിനാൽ ചൊവ്വയുടെ ആകാശത്തിൽ പേടിക്കാതെ പറക്കാൻ കഴിയും.
സൗരോർജ്ജം അല്ലെങ്കിൽ വയർലെസ് ചാർജിംഗ് അല്ലെങ്കിൽ രണ്ടും ഉപയോഗിക്കാൻ ചൈനീസ് ഗവേഷകർ ആലോചിക്കുനതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞയാഴ്ച ചുവന്ന ഗ്രഹത്തിൽ അതിന്റെ പ്രവർത്തനത്തിന്റെ നൂറാം ചൊവ്വ ദിനം ആഘോഷിച്ചു. 2030 -ൽ ഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ വീണ്ടെടുക്കാനും 2033 -ൽ പര്യവേക്ഷണത്തിനായി ക്രൂവിനെ അയയ്ക്കാനും ചൈന പദ്ധതിയിടുന്നു.
0 Comments