നരഭോജിയായ ചിത്രശലഭത്തെ കണ്ടെത്തി | Cannibal Butterfly Found

എല്ലാവരും ഇഷ്ടപ്പെടുന്ന മനോഹരമായ ജീവികളാണ് ചിത്രശലഭങ്ങൾ. നിങ്ങൾക്ക് ഒരു നരഭോജ ചിത്രശലഭത്തെ സങ്കൽപ്പിക്കാനാകുമോ? ഇപ്പോൾ ശാസ്ത്രജ്ഞർ നരഭോജികളായ ചിത്രശലഭങ്ങളെ കണ്ടെത്തി.

ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച സിഡ്‌നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനത്തിൽ മിൽക്ക്വീട് എന്ന ചിത്രശലഭത്തിൽ ആണ് ഈ പ്രവർത്തി കണ്ടുപിടിച്ചത്. പേപ്പറിന്റെ രചയിതാക്കൾ പറയുന്നത്, മറ്റ് ചിത്രശലഭങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രാണികൾക്കിടയിൽ സമാനമായ പെരുമാറ്റം രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. പുൽച്ചാടികളെ ചിത്രശലഭങ്ങൾ ഭക്ഷിക്കുന്നത് മുമ്പ് നിരീക്ഷിച്ചിരുന്നെങ്കിലും, പ്രായപൂർത്തിയായ ചിത്രശലഭങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നത് രേഖപ്പെടുത്തിയിട്ടില്ല.

2019 ഡിസംബറിൽ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള ടാങ്കോക്കോ ബട്ടുവാഗസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് രണ്ട് സുഹൃത്തുക്കൾ സഞ്ചരിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. Yi-Kai Tea,  Jonathan Wei Soong എന്ന ഈ രണ്ട് കുട്ടുകാർ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്.

ഈ ഇനത്തിൽ ഏകദേശം 300 ഇനം ഉണ്ട്, അവയെല്ലാം വിഷക്കാരികളും ആണ്. ആൽക്കലോയിഡുകളാൽ സമ്പുഷ്ടമായ ചെടികൾ ഭക്ഷിച്ചാണ്   അവർ അവരുടെ വിഷാംശത്തിന്റെ ഭൂരിഭാഗവും നേടുന്നത്.Post a Comment

0 Comments