ഇലകളുടെ രൂപഘടനയെ കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങൾ അറിയാം


ഈ അടുത്ത് Indian Institute of Science യിലെ Department of Microbiology and Cell Biology (MCB) യും ബാംഗ്ലൂരിലെ Shodhaka Life Sciences യും ചേർന്ന് ഒരു പഠനം നടത്തി, ഇലകളുടെ രൂപഘടനെയെ കുറിച്ച്. Nature Plants എന്ന ജേർണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ചെടികൾക്ക് രണ്ട് തരം ഇലകൾ ആണ് ഉള്ളത്: സിമ്പിൾ ഇലകളും, കോമ്പൗണ്ട് ഇലകളും. സിമ്പിൾ ഇലകൾക്ക് ഉതാഹരണമാണ് മാവിന്റെ ഇലകൾ. കോമ്പൗണ്ട് ഇലകൾക്ക് ഉതാഹരണമാണ് ഗുൽമോഹർ മരങ്ങളുടെ ഇലകൾ. പക്ഷെ ഇവ എല്ലാം സമാനമായ തണ്ടിൽ നിന്ന് ഉണ്ടാകുന്നതാണ്. ഒരെ രീതിയിൽ ആയിട്ടും പല രൂപങ്ങൾ എങ്ങനെ ഈ ഇലകൾക്ക് ലഭിച്ചു എന്നത് ആണ് ഇത്തരമൊരു പഠനത്തിലേക്ക് നയിച്ചത്.

ഈ പഠനത്തിൽ റെസീർച്ചേഴ്‌സ് സിമ്പിൾ ഇലകളുടെ വികാസത്തെ നിയന്ത്രിക്കുന്ന രണ്ട് ജീൻ കുടുംബങ്ങളെ അറബിഡോപ്സിസ് താലിയാന എന്ന സസ്യത്തിൽ കണ്ടെത്തി. ഇവയുടെ പേര്  CIN-TCP യെന്നും KNOX-II യെന്നുമാണ്. പക്ഷെ ഇവർക്ക് ഈ പ്രോട്ടീനുകൾ ഓരോന്നായി നിയന്ദ്രിച്ചപ്പോൾ ഈ സിമ്പിൾ ഇലകളെ കോമ്പൗണ്ട് ഇലകൾ ആക്കാൻ കഴിഞ്ഞില്ല. അതായത് ഇവ ഒരേ സമയം നിയന്ദ്രിച്ചാലേ ഇവയെ രൂപമാറ്റം ചെയ്യാൻ കഴിയു.

ഇങ്ങനെ രൂപമാറ്റം ചെയ്യപ്പെടുന്ന ഇലകൾക്ക് കുറെ ഗുണങ്ങൾ ഉണ്ട് എന്ന് കണ്ടത്തി, അതായത് ആവിശ്യമായ വെള്ളവും വെളിച്ചവും ലഭിച്ചാൽ 30 ദിവസത്തിൽ വലുതായി 60 ദിവസത്തിൽ ഉണങ്ങിപ്പോകുന്ന ഇലകൾ 175 ദിവസം ഒരു കുഴപ്പവും ഇല്ലാതെ കാണപ്പെടു. ആവശ്യമായ വ്യവസ്ഥകൾ നൽകിയാൽ മാസങ്ങളോ വർഷങ്ങളോ ഈ ഇലകൾക്ക് തുടരാൻ കഴിയും എന്ന് പ്രതിക്ഷിക്കുന്നു.

Post a Comment

0 Comments