ചൊവ്വയിൽ നിന്ന് നാസക്ക് ഒരു മെയിൽ എത്തി

നാസ 2020 ത്തിൽ ചൊവ്വയിലേക്ക് അയച്ച റോവരാണ് Reconnaissance Orbiter, ചൊവ്വയുടെ ഭൂമിശാസ്ത്രം, കാലാവസ്ഥ, പുതിയ ലാൻഡിംഗ് സൈറ്റുകൾ എന്നിവ കണ്ടെത്താൻ അയച്ച റോവർ ആണ് Reconnaissance Orbiter. ഈ അടുത് നാസക്ക് റോവറിൽ നിന്ന് കുറച്ചു നല്ല ചിത്രങ്ങൾ ലഭിച്ചു, അവ പരിശോധിക്കാം.


ഈ മുകളിൽ കാണുന്ന ഈ ചിത്രം ചൊവ്വയുടെ ജിജി ഗർതത്തിൽ നിന്ന് ഉള്ള ഒന്നാണ്, പണ്ട് ചൊവ്വയിൽ ഏതോ അസ്റ്റീറോയ്ഡ് കുട്ടിയിടിയിൽ ഉണ്ടായ ഈ ഗർതത്തിൽ നിന്ന് ചൊവ്വയിൽ പണ്ട് വെള്ളം ഉണ്ടായിരുന്നു എന്നതിന്ന് തെളിവ് ലഭിക്കും, കാരണം വെള്ളത്തിന്റെ ശക്തിയിൽ ഉള്ള ഒഴുക്കിൽ ഉണ്ടാകുന്ന കല്ലിന്റെ രൂപമായ ബൂട്ട്സ് പോലെ ഉള്ള രൂപങ്ങളെയും, അതിനാൽ ഉണ്ടാകുന്ന സ്റെപ്സ് പോലെ ഉള്ള പ്രതിഭാസത്തെയും നമ്മുക്ക് ഈ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ കഴിയും.


ഭൂമിയിൽ മരുഭൂമിയിൽ കാണുന്ന മണൽത്തിട്ടകൾ പോലെ ചൊവ്വയിലും കാണാൻ കഴിയും. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലും ഉത്തരധ്രുവത്തിലും ആണ് ഇത് കാണാൻ കഴിയുക. സ്പ്രിംഗ് സമയത് ചൊവ്വയിൽ ഉണ്ടായ ഈ പാറ്റേൺ കണ്ട് നോക്കു.


മാർസിന്റെ ദക്ഷിണധ്രുവത്തിൽ ഉള്ള ഐസ് ഷീറ്റുകൾ കണ്ടിട്ടുണ്ടോ, നാസ പങ്ക് വച്ച മൂന്നാമത്തെ ചിത്രം അതാണ്. എന്നാൽ ഇത് വെള്ളം അല്ല മറിച്ചു കാർബൻ ഡൈാക്സൈഡ് ആണ്. ചൊവ്വയുടെ ദ്രുവത്തിന്റെ 20 മുതൽ 30 ശതമാനം വരെ ഇത്തരം ഐസ് ഷീറ്റുകൾ ആണ്.

ചൊവ്വയുടെ അത്ഭുതപ്പെടുത്തുന്ന ലോകം കാണാൻ ഭൂമിയോട് വളരെ സാമ്യത തോനുന്നുണ്ട്, അതിനാൽ തന്നെ വരും കാലങ്ങളിൽ മനുഷ്യർ ചൊവ്വയെയും വാസയോഗ്യം ആക്കും എന്ന ഞാൻ വിശ്വസിക്കുന്നു.

Post a Comment

0 Comments