രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ 76 വർഷങ്ങൾക്ക് മുൻപ് ഓഗസ്റ്റ് 6 1945 യിന്ന് അമേരിക്ക അറ്റോമിക് ബോംബ് ഇട്ട് തകർത്തിരുന്നു. അതിന്ന് മുന്നു ദിവസങ്ങൾക്ക് ശേഷം നാഗസാക്കി എന്ന നഗരവും ഇങ്ങനെ നശിപ്പിച്ചിരുന്നു. സാധാരണക്കാർ തിങ്ങിപാർക്കുന്ന നഗരത്തിൽ വന്ന് വീണ ബോംബ് അന്ന് അവിടെ ഉണ്ടായിരുന്ന 39 ശതമാനം ആളുകളെയും ഇല്ലാതെ ആക്കി. യുദ്ധത്തിൽ അറ്റോമിക് ബോംബ് ഉപയോഗിച്ച ഏക ഉദാഹരണം കുടി ആണ് ഇത്.
രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തിൽ മൻഹാട്ടൻ പ്രോജെക്ട എന്ന പേരിൽ രണ്ട് അറ്റോമിക് ബോംബുകൾ അമേരിക്ക ശ്രിടിച്ചിരുന്നു, അവയുടെ പേര് ദി ലിറ്റൽ ബോയ് എന്നും ദി ഫാറ്റ് മാൻ എന്നും ആയിരുന്നു. ജർമ്മനിയുടെ പിന്മാറ്റത്തിന്ന് ശേഷവും ജപ്പാൻ അമേരിക്കക്കും അലൈഡ് സഖ്യത്തിനും തലവേദന ആയി തന്നെ തുടർന്നു. ഇൻഡോ-ചൈന മേഘലയുടെ ഒളിഞ്ഞിരിക്കുന്ന സമ്പത്തിൽ ആയിരുന്നു അമേരിക്കയുടെ കണ്ണ്. ജപ്പാന്റെ യുദ്ധ മുറകൾ വളരെ ഭയപെടുത്തുന്ന തരത്തിൽ ഉള്ളവ ആണ്, അമേരിക്കൻ യൂദ്ധകപ്പലുകളെ നേരിട്ട് കുട്ടിയിടിപ്പിച്ചു ആത്മഹത്യാപരമായ യുദ്ധ മുറകൾ. ഇതിന്ന് പുറമെ ഉള്ള ജാപ്പനീസ് എയർ സ്ട്രൈക്ക്, പെര്ള് ഹാർബോർ ഇതിനൊരു ഉതാഹരണമാണ്. ഇതിനെ എല്ലാം ഒറ്റ അടിക്ക് പ്രതിരോധിക്കാൻ ആണ് അമേരിക്ക ഇത്ര ഭയാനകമായ ഒരു രീതി ഉപയോഗിച്ചത് എന്നാണ് അമേരിക്കയുടെ വാദം.
ഹാരി ട്രൂമാൻ എന്ന അന്നത്തെ അമേരിക്കൻ പ്രെസിഡെന്റ് ആണ് അറ്റോമിക് ബോംബ് യൂദ്ധത്തിൽ ഉപയോഗിച്ചു ജപ്പാനെ യൂദ്ധത്തിൽ തോൽപിക്കാൻ ഓത്തോറൈസ് ചെയ്തത്. ട്രൂമാൻ ആയിരുന്നു രണ്ടാമതും ഒരു നഗരം ഇത്തരത്തിൽ നശിപ്പിക്കാൻ ഓർഡർ ചെയ്തതും. ജപ്പാനിലെ ഏഴാമത്തെ ഏറ്റവും തിരക്കുളതും വലുതുമായ ഹിരോഷിമ തിരഞ്ഞെടുത്തതും ഹാരി ട്രൂമാൻ തന്നെ ആണ്.
പിന്നീട് ഇത്ര ഭയാനകമായ ഒരു ബോംബ് ആണ് അത് എന്ന് താൻ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം കൈ ഒഴിയാൻ നോക്കിട്ടുണ്ട്. അമേരിക്കയുടെയും ഹോളിവുഡിന്റെ സഹായത്തോടെ ലോകം പതിയെ ഇതിനെ ന്യായികരിക്കാൻ തുടങ്ങി. ഹിരോഷിമയിൽ 70,000 പേരും നാഗസാക്കിയിൽ 40,000 പേരും തൽക്ഷണം മരിച്ചു. 1945 ഡിസംബറോടെ മരണസംഖ്യ 140,000 ആയി ഉയർന്നു. മാൻഹട്ടൻ പദ്ധതിയുടെ ഉർജ്ജ വകുപ്പിന്റെ രേഖകൾ അനുസരിച് തുടർന്നുള്ള വർഷങ്ങളിൽ ലക്ഷക്കണക്കിന് പേർ അവരുടെ പരിക്കുകൾ മൂലവും, റേഡിയേഷൻ രോഗങ്ങൾ കാരണവും, കാൻസർ എന്നിവ മൂലം മരണമടഞ്ഞു എന്ന് സാക്ഷ്യപെടുത്തുന്നു.
ഹിരോഷിമ ദിനം അനുസ്മരണ ദിനമായും നിരവധി രാജ്യങ്ങളിലെ യുദ്ധവിരുദ്ധ, ആണവ വിരുദ്ധ പ്രകടനങ്ങൾക്കുള്ള ശ്രദ്ധാകേന്ദ്രമായും പ്രവർത്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം രേഖപ്പെടുത്തിയ ഈ ദിവസം ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കാൻ നിരവധി ആളുകൾ എത്താർ ഉണ്ട്.
1945 ലെ ഹിരോഷിമയും നാഗസാക്കി അണുബോംബിംഗും മനുഷ്യരാശിക്കായി ചരിത്രത്തിൽ ബാക്കിയാക്കിയ ആണവയുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളും ലോകത്തിന് ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ട് ആണവ ആക്രമണങ്ങളും ഇത്താത്താക്കിയത് 129,000 മുതൽ 226,000 ആളുകളെ ആണ്.
3 Comments
Great post thanks for your posting..
ReplyDeleteVisit website for best astrological service contact. Best Astrologer in JC Nagar
Thank you for commenting
DeleteAwesome post, thanks for sharing.
ReplyDeleteVisit Marriage Problem Astrologer in Koramangala