ദിനോസറിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയ Chicxulub അസ്റ്റീറോയിഡിനെ കുറിച്ചറിയാം


66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഏകദേശം 10 കിലോമീറ്റർ വിസ്‌തീർണ്ണമുള്ള ഒരു ഭീമൻ അസ്റ്റീറോയ്ഡ് ഭൂമിയിൽ പതിച്ചു, ഇന്നതെ മെക്സിക്കോയിലാണ് ആ ഭീമൻ പതിച്ചത്. ഇതിന്റെ ആഘാതത്തിൽ ഉണ്ടായ കുഴിയുടെ വ്യാസം തന്നെ 180 കിലോമീറ്റർ ആണ്. അന്ന് ജീവനോടെ ഉണ്ടായിരുന്ന 75 ശതാമാനം ജീവനെയും ഇത് ഇല്ലാതെയാക്കി, ഇതിൽ അന്ന് ഉണ്ടായിരുന്ന ദിനോസർ പോലെ ഉള്ള ജീവികളും ചെടികളും എല്ലാം ഉൾപ്പെടും. ഈ അസ്റ്റീറോയിഡിന്റെ പേര് Chicxulub എന്ന് ആണ്.

ഭൂമിയിൽ പതിക്കുന്ന അസ്റ്റീറോയിഡുകളിൽ നിന്ന് ഒരു ഡാറ്റാബേസ് സൃഷ്ഠിച്ചിരുന്നു, ഇതിൽ നിന്ന് നമ്മുക്ക് ഭൂമിയിൽ വന്ന് പതിക്കുന്ന എല്ലാ അസ്റ്റീറോയിഡുകളുടെയും വിവാരങ്ങളും പ്രവചിക്കാൻ കഴിയും. ഇതിന്റെ സഹായത്തോടെ Chicxulub എന്ന അസ്റ്റീറോയിഡിനെ കുറിച്ചും നമ്മുക്ക് ഇപ്പോൾ കൂടുതൽ അറിയാൻ കഴിയും. ഉദാഹരഹത്തിന്ന് ഈ അസ്റ്റീറോയ്ഡ് എവിടെ നിന്ന് വന്നതാണ്, ഇനി ഇത് പോലെ ഒന്നിനെ നമ്മുക്ക് എപ്പോൾ പ്രേതിക്ഷിക്കാം പോലെ ഉള്ള വിവരങ്ങൾ.


Dr David Nesvorný നയിച്ച ഈ പഠനം, പ്ലാനെറ്ററി സയൻസിനായുള്ള Icarus എന്ന ജേർണലിൽ ആണ് പ്രസിദ്ധികരിച്ചത്. ഇവർ കുടുതലും ശ്രദ്ധ നൽകിയത് ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ ഉള്ള അസ്റ്റീറോയ്ഡ് ബെൽറ്റിലാണ്, നാസയുടെ കണക്കുകൾ പ്രകാരം 1 കിലോമീറ്ററിനെക്കാൾ വ്യാസമുള്ള 2 ദശലക്ഷത്തിനടുത് അസ്റ്റീറോയിഡുക്കൾ ഈ ബെൽറ്റിൽ ഉണ്ട്, ഇതിന്ന് പുറമെ ചെറുതായ മറ്റ് അസ്റ്റീറോയിഡുകളും ഇതിൽ ഉണ്ട്. 

NASA യുടെ Pleiades Supercomputer യിന്റെ സഹായത്തോടെ ഏകദേശം ഒരു ലക്ഷത്തിൽ പരം അസ്റ്റീറോയിഡുകളെ ഈ സംഘം പഠിച്ചു, അതിൽ നിന്ന് ഇവർക്ക് എങ്ങനെ ആണ് ഒരു അസ്റ്റീറോയ്ഡ് ഈ ബെൽറ്റിൽ നിന്ന് തേനി മാറുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഒരു തെർമൽ ഫോഴ്‌സുണ്ട് എങ്കിൽ മാത്രമാണ് രണ്ട് ഗ്രഹങ്ങളുടെയും (വ്യാഴം, ചൊവ്വ) കാന്ത വലയം ഭേദിച്ച് ഭൂമിയുടെ അടുത് എത്താൻ കഴിയു എന്ന് മനസിലാക്കി.

കണ്ടെത്തിയ വിവരങ്ങളിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം കുടി അവർ ഈ പഠനത്തിൽ നിന്ന് മനസ്സിലാക്കി, 10 കിലോമീറ്റർ വ്യാസമുള്ള അസ്റ്റീറോയിഡുകളും ഭൂമിയും തമ്മിൽ ഉള്ള കുട്ടിയിഡി എല്ലാ 250 ദശലക്ഷം വർഷങ്ങളിലും ഉണ്ടാകും എന്നും ഇവർക്ക് അറിയാൻ കഴിഞ്ഞു.

Post a Comment

0 Comments