ചൊവ്വയുടെ സൗത്ത് പൊളിൽ കണ്ടത് വെള്ളം അല്ല കളിമണ്ണ്‌ ആണ്


രണ്ട് കൊല്ലം മുൻപ് ചൊവ്വയുടെ സൗത്ത് പൊളിലെ മഞ്ഞിനടിയിൽ ഉപ്പ് തടാകമുണ്ട് എന്ന വാർത്ത ലോക ശ്രദ്ധ നേടിയിരുന്നു. ESA (European Space Agency) യുടെ Mars Express orbiter യിൽ ഉള്ള റഡാർ ഉപകരണത്തിന്റ സഹായത്തോടെ ആണ് ഇത് കണ്ടെത്തിയത്. വൈകാതെ ചൊവ്വയിൽ എത്തുമ്പോൾ എങ്ങനെ ഈ വെള്ളം ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റാൻ കഴിയുമെന്ന ചർച്ചയും ആരംഭിച്ചിരുന്നു.

ഭാവിയിലെ മാർസ് മിഷനുകൾക്ക് ഈ വെള്ളം ആവിശ്യമായതിനാൽ, ഇതിൽ കൂടുതൽ പഠനം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് തടാകം ഉണ്ട് എന്ന് വിശ്വസിക്കുന്ന പ്രദേശത്തിൽ ഓർബിറ്ററിലുള്ള റഡാറിന്റെ സഹായത്തോടെ ഇലക്ട്രിക്ക് പ്രോപ്പർട്ടി പരിശോദിച്ചു. ഇതിൽ നിന്ന് വെള്ളം അല്ല ഇത് എന്നും smectite എന്ന കളിമണ്ണ് പോലെ ഉള്ള ഒരു മെറ്റീരിയൽ ആണ് സൗത്ത് പോളിൽ ഉള്ളത് എന്നും മനസിലാക്കാൻ കഴിഞ്ഞു.

ടൊറന്റോയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ ഐസക് ബി. സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണം, ആർട്സ് ആൻഡ് സയൻസസിലെ കോർണൽ സെന്റർ ഫോർ ആസ്ട്രോഫിസിക്സ് ആൻഡ് പ്ലാനറ്ററി സയൻസിലെ ഗവേഷക സഹകാരി ഡാൻ ലാലിച്ചിന്റെ പ്രധാന സംഭാവനകളോടെയാണ് ഈ പഠനം നടത്തിയത്.

MARSIS ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റയെക്കുറിച്ച് ഗ്രൂപ്പ് പരിശോധിച്ചു. വൈദ്യുതോർജ്ജം സംഭരിക്കാനുള്ള കഴിവ് അളക്കുന്ന ഡീലക്‌ട്രിക് പെർമിറ്റിവിറ്റി എന്ന ഗ്രൗണ്ട്-പെനട്രേറ്റിംഗ് റഡാറിൽ അവർ പിന്നീട് ഒരു ഡയഗണോസ്റ്റിക് ഫിസിക്കൽ പ്രോപ്പർട്ടി ഉപയോഗിച്ചു. പ്രതിഫലന ശക്തി ഉപയോഗിച്ച്, ഹിമവും ധ്രുവ തൊപ്പിയുടെ അടിഭാഗവും തമ്മിലുള്ള പെർമിറ്റിവിറ്റി വ്യത്യാസം കണക്കാക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു.

Post a Comment

0 Comments