ആസ്റ്ററോയഡ് ബെന്നു ഭൂമിയിൽ ഇടിക്കാൻ ഉള്ള സാധ്യത ചെറുതല്ല എന്ന് നാസ


ന്യൂ യോർക്കിലെ എമ്പൈർ സ്റ്റേറ്റ് ബിൽഡിങ്ങിനോളം വലിപ്പമുള്ള ആസ്റ്ററോയഡ് ബെന്നു, ഭൂമിയുമായി കുട്ടി ഇടിക്കാൻ ഉള്ള സാധ്യത വളരെ വലുതാണ് എന്ന് നാസ. പക്ഷെ ഭയപ്പെടേണ്ട കാര്യം ഇല്ല കാരണം ചുരുങ്ങിയത് 100 കൊല്ലം എടുക്കും ഇത് സംഭവിക്കാൻ.

നാസയുടെ ഒസിരിസ്-റെക്സ് പേടകത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലുടെ ബെന്നുവിന്റെ പാത കൃത്യമായി നിർണയിക്കാൻ കഴിഞ്ഞു, ഇതിലുടെ പണ്ട് കരുതിയ 2700 യിൽ ഒന്ന് എന്ന കുട്ടിയിടിയുടെ സാധ്യതയിൽ നിന്ന് 1750 യിൽ ഒന്ന് എന്ന സാധ്യതയിൽ എതാൻ കഴിഞ്ഞു.


ഒസിരിസ്‌ റെക്സ് പേടകം കഴിഞ്ഞ 2 കൊല്ലമായി ബെന്നുവിനെ പഠിച്ചു കൊണ്ട് ഇരിക്കുകയാണ്, ഇതിൽ നിന്ന് ഈ ആസ്റ്ററോയഡിന്ന് 1650 അടി ഉയരവും 500 അടി വീതിയും ഉണ്ട്. ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ച ശേഷമുള്ള തിരിച്ചുവരവിൽ ആണ് ഒസിരിസ്‌ റെക്സ് പേടകം. ഈ പേടകം 2023 യിൽ ഭൂമിയിൽ എത്തും.

ബെന്നുവിനെ 1999 ത്തിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് നടത്തിയ പഠനത്തിൽ 2135 യിൽ ഭൂമിയുടെ അടുത് ഇത് എത്തും എന്ന് കണക്കാക്കപ്പെടുന്നു. ഭൂമിയുടെ ഗുരുത്വാകർഷണവും യാർകോവ്സ്കി  എന്നറിയപ്പെടുന്ന ഒരു പ്രതിഭാസവും ഇതിന്റെ ഭാവിയിൽ ഭൂമിയുമായിയുള്ള കൂട്ടിയിടിയെ എങ്ങനെ ബാധിക്കുമെന്ന് പഠനത്തിലാണ് നാസ.

Post a Comment

0 Comments